പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കി; ബന്ധുവിനെ അറസ്റ്റ് ചെയ്ത് തിരൂരങ്ങാടി പൊലീസ്, പോക്സോ കേസെടുത്തു
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് പോക്സോ കേസെടുത്തു അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ ബന്ധു തിരൂരങ്ങാടി പൊലീസിന്റെ പിടിയിൽ. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ആശുപത്രിയിൽ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് പോക്സോ കേസെടുത്തു അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൂട്ടിക്കിടക്കുന്ന വീടുകൾ അന്വേഷിച്ച് കണ്ടെത്തി; 15 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ രണ്ടാമനും പിടിയില്‍
https://www.youtube.com/watch?v=Ko18SgceYX8