10 അംഗ സംഘം, ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം, വൻ ബഹളം, മുറി ഒഴിയണമെന്ന് ജീവനക്കാർ, പിന്നാലെ ആക്രമണം
സൗപർണ്ണിക ഫ്ലാറ്റിന്റെ കെയർ ടേക്കർ ചാലിശ്ശേരി സദേശി അനുമോദ്, ശുചീകരണ തൊഴിലാളി ബംഗാൾ സ്വദേശി മഹേഷ്, ഗുരുവായൂർ സ്വദേശി പ്രവീൺ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമിച്ചത് ലഹരി മാഫിയയാണെന്ന് പരിക്കേറ്റവർ ആരോപിച്ചു
തൃശ്ശൂർ: മമ്മിയൂരിൽ ഫ്ലാറ്റെടുത്ത് താമസം തുടങ്ങിയ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്. മമ്മിയൂരിലെ സൗപർണ്ണിക ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരം 3:45 മണിയോടെയാണ് സംഭവമുണ്ടായത്. ഫ്ലാറ്റിൽ മുറിയെടുത്തതിന് ശേഷം ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാൻ ഫ്ലാറ്റ് ജീവനക്കാർ ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തംഗ സംഘം ആക്രമണം അഴിച്ച് വിട്ടത്. സൗപർണ്ണിക ഫ്ലാറ്റിന്റെ കെയർ ടേക്കർ ചാലിശ്ശേരി സദേശി അനുമോദ്, ശുചീകരണ തൊഴിലാളി ബംഗാൾ സ്വദേശി മഹേഷ്, ഗുരുവായൂർ സ്വദേശി പ്രവീൺ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമിച്ചത് ലഹരി മാഫിയയാണെന്ന് പരിക്കേറ്റവർ ആരോപിച്ചു. പരിക്കേറ്റ മൂന്ന് പേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ പ്രവീണിന്റെ പല്ല് പൊട്ടി. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മേയർ-ഡ്രൈവർ തർക്കം: മന്ത്രി ഗണേഷിന്റെ ഇടപെടൽ, ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതിൽ അന്വേഷണം