പ്രൊ. ടി.ജെ.ജോസഫിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം; മികച്ച ആത്മകഥ 'അറ്റുപോകാത്ത ഓര്‍മ്മകള്‍'

ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രൊ. ടി.ജെ.ജോസഫിന്‍റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തിന്. അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 
 

prof tj joseph grab kerala sahitya akademi award for best autobiography

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി അവാർഡുകളില്‍ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം പ്രൊ. ടി.ജെ.ജോസഫിന്‍റെ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുസ്തകത്തിന്. അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരിൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 

2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായ ടി.ജെ. ജോസഫിന്‍റെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് മതഭീകരവാദികള്‍ വെട്ടിമാറ്റിയിരുന്നു. ഈ അനുഭവങ്ങള്‍ വച്ചാണ് ടി.ജെ. ജോസഫ് അറ്റുപോകാത്ത ഓര്‍മ്മകള്‍  എന്ന ആത്മകഥ ഇറക്കിയത്. ഡിസി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

2010 ആഗസ്ത് 9-ന് ജോസഫിനെതിരെ കോതമംഗലം രൂപതയുടെ കീഴിലുള്ള ന്യൂമാൻ കോളേജിന്റെ അധികൃതർ കുറ്റപത്രം നൽകിയതിനെത്തുടർന്ന് സെപ്തംബർ 1-ന് അദ്ദേഹത്തെ സർവ്വകലാശാല സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. പിരിച്ചുവിട്ടതിനെതിരെ ജോസഫ് സർവകലാശാലാ ട്രിബ്യൂണലിനെ സമീപിച്ചു. 

2014 മാർച്ച് 19-ന് ജോസഫിന്റെ ഭാര്യ സലോമി കേസിന്റെയും അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടതിന്റെയും സമ്മർദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തിരുന്നു. 2014 മാർച്ച് 27 ജോസഫിനെ സർവീസിൽ തിരിച്ചെടുത്തുകൊണ്ട് കോളേജ് മാനേജ്‌മെന്റ് ഉത്തരവിറക്കി. മാർച്ച് 31-ന് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. 

ഇത്തവണത്തെ അക്കാദമി പുരസ്കാരങ്ങള്‍

രണ്ട് പേർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും. അമ്പതിനായിരം രൂപയും രണ്ട് പവൻ തൂക്കം വരുന്ന സ്വർണ പതക്കവുമാണ് പുരസ്കാരം. മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ.

കവിത
അൻവർ അലി (മെഹബൂബ് എക്സ്പ്രസ്)


നോവൽ (രണ്ട് പേർക്ക്)
ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ)
വിനോയ് തോമസ് (പുറ്റ്)

ചെറുകഥ
ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ)

നാടകം
പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)

സാഹിത്യ വിമർശനം
എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ)

വൈജ്ഞാനിക സാഹിത്യം
ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)

ജീവചരിത്രം/ആത്മകഥ
പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ)
എം.കുഞ്ഞാമൻ (എതിര്)

യാത്രാവിവരണം
വേണു (നഗ്നരും നരഭോജികളും)

ബാലസാഹിത്യം
രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)

ഹാസ സാഹിത്യം
ആൻ പാലി (അ ഫോർ അന്നാമ്മ)

സമഗ്ര സംഭാവനാ പുരസ്കാരം (ആറ് പേർക്ക്)
ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ

2018ലെ വിലാസിനി പുരസ്കാരം

ഇ.വി.രാമകൃഷ്ണൻ (മലയാള നോവലിന്റെ ദേശ കാലങ്ങൾ)

Latest Videos
Follow Us:
Download App:
  • android
  • ios