പരീക്ഷാ കാലം തുടങ്ങിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് ശത്രു രാജ്യങ്ങളാണ്, ഇസ്ഹാഖ് കെ. സി എഴുതിയ കവിതകള്‍
വാക്കുല്‍സവത്തില്‍ ഇന്ന് ഇസ്ഹാഖ് കെ. സി എഴുതിയ അഞ്ച് കവിതകള്‍.
വാക്കുകളുടെ നദിയില്‍ നീന്തിത്തുടങ്ങുന്നൊരാള്‍ കൈകാലിട്ടടിക്കും പോലാണ് ആരുടെയും ആദ്യകാലകവിതകള്‍. എഴുത്തിന്റെ കടലുകള്‍ക്കു മുന്നിലുള്ള അന്തം വിടല്‍. കടലുനീന്താനുള്ള പിടച്ചിലുകള്‍. കാവ്യ ചരിതങ്ങള്‍ക്കും പൂര്‍വ്വസൂരികള്‍ക്കും മുന്നിലുള്ള കണ്‍മിഴിക്കലുകള്‍. വളയത്തിനകത്തും പുറത്തും ചാടാന്‍ ഉള്ളില്‍നിന്നുയരുന്ന കുതറലുകള്‍. ഭാഷയുമായുള്ള ഈ നേര്‍ക്കുനേര്‍ നില്‍പ്പുകളുടെ തുറന്നെഴുത്തുകളാണ് വിദ്യാര്‍ത്ഥിയായ ഇസ്ഹാഖ് കെ സിയുടെയും കവിതകള്‍. എന്നാല്‍, അതിലൊരു കൂസലില്ലായ്മയുണ്ട്. ജീവിക്കുന്ന നിലങ്ങളെ കവിതയിലേക്ക് വഴിനടത്തുവാനുള്ള ധീരതയുണ്ട്. വ്യക്തിപരതയുടെ കാല്‍പ്പനികവഴികളിലൂടെ നടക്കുമ്പോഴും സ്വയം സൂക്ഷിക്കുന്ന ഭാഷയുടെ സൂക്ഷ്മതയുണ്ട്. എഴുതാനിരിക്കുന്ന കവിതകളെക്കുറിച്ചുള്ള സ്വപ്‌നങ്ങളാണ്, കിനാവുകാണാനുള്ള ശ്രമങ്ങളാണ് ഈ വരികളെ സവിശേഷമാക്കുന്നത്.
തത്സമയ കാഴ്ചപ്പുറങ്ങള്‍
തത്സമയ നഗരങ്ങളുടെ
നടപ്പാതകള്‍ അവസാനിക്കു-
ന്നിടത്ത് എന്‍േറതുമാത്രമായ
ഒരു വീടുണ്ടായിരുന്നു.
അതിനിഗൂഢമായ,
അടച്ചിട്ട പീടികമുറിക്കു
പിറകിലെന്ന പോലെ
ഉടലു കത്തിയ സിഗരറ്റുകള്‍,
അഡ്രസ്സില്ലാതെ,
അയക്കാന്‍ ഉടുപ്പിട്ടു
നിര്‍ത്തിയ പ്രേമലേഖനങ്ങള്‍.
വീടിന്റെ വായനാമുറിയിലാണ്
അതെന്നെ ഒളിപ്പിക്കുന്നത്
ഏകാന്തത ഭക്ഷിപ്പിക്കുന്നത്
കവിത എഴുതുന്നത്.
അവള്‍ എനിക്കരികില്‍
നിഴലുപോലെ വന്നെത്തുന്നു
ആണുങ്ങള്‍ക്കിടയിലെല്ലാം
അതുപോലെ വന്ന് പോവുന്നു.
എന്‍േറത് മാത്രമായ
വീടിനെ കുറിച്ച് പറയാതെ,
അറിയാതെ, മിണ്ടില്ലെന്ന
വാശി വായ തുന്നിക്കെട്ടുന്നു.
വീടിന് എപ്പോഴും
അവളുടെ ഉന്മാദവും
വസന്തവുമുണ്ട്
എന്നെ വിട്ടു പോവില്ലെന്ന്
കാരണമാക്കികൊണ്ട്.
പ്രളയ സമതലങ്ങളിലേക്ക്
ദിവസങ്ങളുടെ എക്കല്‍ പ്രവാഹം.
മരണത്തിന്റെ ഇരുട്ടില്‍
കണ്‍പോളകള്‍ ചാരി
അവസാന കവിത ചൊല്ലുന്നു,
സ്‌നേഹമുള്ള ഒരു നിഴലും
നിന്നെ അനുഗമിക്കുകയില്ല
നിന്നോട് സംസാരിക്കുകയില്ല.
യുക്തിയുടെ കയ്യേറ്റം,
തത്സമയ നഗരങ്ങള്‍
കത്തിയെരിയുന്നു!
ചുവന്ന വെളിച്ചത്തില്‍
ചോര പടര്‍ന്നൊരു പെണ്ണുടല്‍
എന്റെനിഴലില്‍ ചവിട്ടുന്നു.
വെളിച്ചത്തെ നീന്തി
എന്‍േറതു മാത്രമായ
വീടിന്റെയിരുട്ടില്‍
അവളലിഞ്ഞു ചേരുന്നു.
നഗരങ്ങള്‍ അവസാനിക്കുന്നിടത്ത്
എന്റേതു മാത്രമായ
ഒരു വീടുണ്ടായിരുന്നു
ഇപ്പോള്‍ അവളുടേതുമാവുന്നു.
ഉറങ്ങുന്നവളുടെ വയലിന്‍
ഉള്ളിലൊരു രണ്ടാം ലോകമുള്ളവന്റെ കാമുകി,
സൗഹൃദത്തിന്റെ ചെറുമരണത്തെ
ആഗ്രഹിക്കുന്നു.
'ഞാന്‍ നിന്നെ വെറുക്കുന്നു'
മരണവേര്‍പാടിന്റെ
വേദനയാഴത്തില്‍
സ്‌നേഹിക്കുന്നവളുടെ
അവസാന സന്ദേശം.
എട്ടുകാലിയുടെ
കവിതയുടെ
കാവലില്‍ ഇരയെ
കാത്തിരിക്കുന്ന
ഇഖ്‌റ,
അതേ കണ്ണ്
അതേ മൂക്ക്
അതേ ചിരി
ഞാനെന്റെ കരച്ചില്‍ വിഴുങ്ങുന്നു,
ദഹിക്കാത്തൊരു വാക്ക് ചര്‍ദ്ദിക്കുന്നു.
അബദ്ധം!
രണ്ടാം ലോകം
കാറ്റിനോട് എന്നും
സംസാരിക്കുന്നു.
ബാക്കിവെച്ച
നാരങ്ങ മിഠായി
കീശയില്‍ നിന്ന്
കടലാസു ചേര്‍ത്ത്
നുണയുന്നു.
പേരയ്ക്ക
മരത്തിന്റെ കവിടിയില്‍
ഒരു പൂച്ച
പച്ച ചന്ദ്രനെ
കണ്ണിലൊളിപ്പിക്കുന്നു
എന്റെ കയ്യിലെ വെളിച്ചം
നിലാവിനെ
മായ്ച്ചു കളയുന്നു.
പയറു തോടിന്റെ
തോണി കൊണ്ട്
നിന്റെ അതിര്‍ത്തി കടന്ന്
ചുംബിക്കുമ്പോള്‍
നീയൊരു
പ്രതിമ നിര്‍മ്മിച്ച്
10000 അടി ഉയരമുള്ള
മല തൊടുന്നു
വിരലു കൊണ്ടൊരു ചിത്രം!
വരച്ചു വെച്ച
പൂന്തോട്ടത്തില്‍
ഒരു പൂവ് മാത്രം വാടിയത്
വേരില്ലാ ചെടിയുടെ
മണമില്ലാ പൂവ്
അവളുടെ കൈയ്യില്‍
അടര്‍ന്നയിതളുകള്‍ ഞാന്‍
അതേ കണ്ണ്
അതേ മൂക്ക്
അതേ ചിരി
അവളെന്നെ വിഴുങ്ങുന്നു
ആശ്വാസം!
രണ്ടാം ലോകം
പ്രളയം നാടു കടത്തുന്നു.
ചില്ലു പാത്രത്തില്‍
നാരങ്ങാ മിഠായിയുടെ
നിറ വര്‍ണ്ണങ്ങള്‍.
ഇ- പ്രേമം
പരീക്ഷാ കാലം
തുടങ്ങിക്കഴിഞ്ഞാല്‍
ഞങ്ങള്‍ രണ്ട്
ശത്രു രാജ്യങ്ങളാണ്.
സ്റ്റഡീ ലീവിന്റെ
തലേദിവസം
വട്ടമേശസമ്മേളനം,
കരാറിലൊപ്പിടല്‍
സംഭവിച്ചാലും
രാത്രി,
ഉടമ്പടികള്‍
വലിച്ചു കീറി
ഞങ്ങള്‍
യുദ്ധത്തിനിറങ്ങും.
ചാറ്റ്‌റൂമില്‍
തെറി ഇമോജികള്‍
സ്‌മൈലിയെ
ബ്ലോക്കി
വെള്ളപുതപ്പിച്ചു
കിടത്തും.
ബ്രിട്ടീഷ് ചരിത്രവും
ജേണലിസവും
അടിയന്തിരാവസ്ഥ
പ്രഖ്യാപിച്ച്
വെളിച്ചത്തെ
ഇരുട്ടിലാക്കും.
പിന്നെന്തിന്
ഞങ്ങള്‍ കാമുകന്മാര്‍
സമാധാനത്തിന്റെ
തടവിലിരുന്ന്
വിഷാദത്തെ
ഭക്ഷിക്കണം ?
കാമ്പ്
കാറ്റു കുടിച്ചു മടുത്തിട്ടാവണം
കൂമ്പൊടിഞ്ഞൊരു വാഴ
കാമ്പ് തിന്നാന്‍
ഉപ്പയെ ഓര്‍മ്മിപ്പിച്ചത്.
വാഴകളുടെ പോസ്റ്റ്‌മോര്‍ട്ടം
രസകരമാണ്
തലയ്ക്കടിച്ച് ചത്തവനെ
വീണ്ടും കൊല്ലില്ല.
കൊടുവാളിന്റെ 'കൊ'
കൊണ്ട് നെഞ്ച് പിളര്‍ത്തി
നെടുകെ കീറി, കൊറ്റി
വെളുപ്പുള്ളതിനെ പുറത്തേക്കിടും.
ചത്തവനെ ഓതിവെക്കുമ്പോള്‍
കണ്ടം നീന്തി അയല്‍ക്കാര്‍
ഒലിച്ചു വരും, ഒരു മുറി
കാമ്പുമായ് കൂരയിലേക്കും
ഉരുളക്ക് ഒരു നുള്ളായി കൂട്ടണംന്ന്
ഒസ്യത്തിലില്ലാത്തതും പറഞ്ഞ്
കുലക്കാത്ത വാഴയ്ക്ക് മൊളക്
കടിച്ച് കണ്ണീരൊലിപ്പിക്കും.
ഉപ്പേരി കുറച്ചൂട്ടുണ്ടായിര്‌ന്നെങ്കില്
കേമായിരുന്നെന്ന് അടക്കം പറയും.
മോന്തിക്കിനാവ്
രാത്രിവീടുകള്‍ മരണ
നിശബ്ദതയോടടുക്കുമ്പോള്‍
സാങ്കല്പിക നക്ഷത്രങ്ങള്‍
മങ്ങലേറ്റുവാങ്ങിയിട്ടുണ്ടാവും.
വാക്കുകളെ മുറിപ്പെടുത്തി
ശുശ്രൂഷിക്കുന്നവള്‍,
സ്വരകാഠിന്യം കൊണ്ട്
തുന്നിക്കെട്ടിയിടത്ത്
മറന്നുവെച്ചു പോയ
പ്രണയാഭ്യര്‍ത്ഥന
വ്രണമായി ഇറച്ചി തിന്നു-
ന്നത് അറിയിന്നുവോ ?
അല്ലെങ്കിലും, തിമിരം
ബാധിച്ച കണ്ണുകളില്‍
നിന്നിറങ്ങിപ്പോവുന്ന
കാഴ്ചയെ എന്തുപറഞ്ഞ്
പിടിച്ചു നിര്‍ത്താനാണ് !
വാതിലുകള്‍ പിടിച്ചു
നിര്‍ത്താനില്ലാത്ത വീട്ടില്‍
വിശപ്പകറ്റാന്‍ വരുന്നവള്‍ക്ക്
ഓര്‍മ്മിക്കാന്‍ എച്ചിലു
പോലുമില്ലാത്തവന്
മരണ നിശബ്ദതയുടെ
രാത്രിവീടുകളാണ്
അത്താഴമൊരുക്കുന്നത്
അവര് തന്നെയാണ്
അവനെ ഉറക്കുന്നതും
ഉണര്‍ത്തുന്നതും .
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
കറുത്തകോപ്പ, എം യു പ്രവീണ്‍ എഴുതിയ നാടകം
യന്ത്രയുക്തിയുടെ അപരിചിത ഇടങ്ങള്‍; സൈബര്‍ കാലത്ത് ഫിക്ഷന്‍ താണ്ടേണ്ട ദൂരങ്ങള്‍
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല