ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അഭിലാഷ് മലയിലിനും ആശാലതയ്ക്കും പുരസ്‌കാരം
പുരസ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 20-ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 55 -ാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2003-ലെ വൈജ്ഞാനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എന്‍ .വി കൃഷ്ണവാര്യര്‍ സ്മാരക പുരസ്‌കാരം ചരിത്രകാരനായ അഭിലാഷ് മലയിലിനാണ്. 'റയ്യത്തുവാരി' കമ്പനിസ്റ്റേറ്റും പൊളിറ്റിക്കല്‍ എക്കോണമിയും: മലബാര്‍ ജില്ലയെ ആസ്പദമാക്കിയുള്ള നിരീക്ഷണങ്ങള്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. ഡോ.ഇ. വി. രാമകൃഷ്ണന്‍ ചെയര്‍മാനും ഡോ. പി. സനല്‍ മോഹന്‍, ഡോ. സേതുലക്ഷ്മി സി എന്നിവര്‍ മെമ്പര്‍മാരുമായ ജൂറിയാണ് പുരസ്‌കാരത്തിന്റെ വിധിനിര്‍ണയം നിര്‍വഹിച്ചത്
ഡോ.കെ.എം ജോര്‍ജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരങ്ങള്‍ ഡോ. അശോക് എ ഡിക്രൂസ് (പദവര്‍ഗീകരണത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ - മലയാളവ്യാകരണ കൃതികള്‍ മുന്‍നിര്‍ത്തിയുളള പഠനം), ഡോ.രതീഷ് ഇ (ഇന്ത്യന്‍ സാംസ്‌കാരിക ദേശീയ വാദവും മലയാള വിമര്‍ശനവും) എന്നിവര്‍ക്കാണ്. കെ. സച്ചിദാനന്ദന്‍ ചെയര്‍മാനും ഡോ. മാര്‍ഗരറ്റ് ജോര്‍ജ്ജ്, ഡോ. കെ. വി. തോമസ് എന്നിവര്‍ മെമ്പര്‍മാരുമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരം പ്രശസ്ത കവി ആശാലതയയ്ക്കാണ്. 'താര്‍ക്കികരായ ഇന്ത്യക്കാര്‍' എന്ന കൃതിക്കാണ് പുരസ്‌കാരം.പ്രൊഫ. ചിത്രാ പണിക്കര്‍ അധ്യക്ഷയും ഡോ. ജോസഫ് കോയിപ്പള്ളി ജോസഫ്, ഡോ. കെ. എം. കൃഷ്ണന്‍ എന്നിവര്‍ മെമ്പര്‍മാരുമായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്.
പുരസ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 20-ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 55 -ാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിടത്തിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.