ആയിരം രൂപയ്‍ക്ക് വാങ്ങിയ പുസ്തകം, വിറ്റപ്പോൾ കിട്ടിയത് 57 ലക്ഷം

ആ പുസ്തകത്തിനെ കുറിച്ചോ എഴുത്തുകാരിയായ ജെകെ റൗളിം​ഗിനെ കുറിച്ചോ ആർക്കും കൂടുതലായി ഒന്നും അറിയാതിരുന്ന കാലത്താണ് താൻ ഈ പുസ്തകം വാങ്ങിയത് എന്നാണ് സ്കോട്ടിഷ് വനിത പറയുന്നത്.

Harry Potter and the Philosophers stone first edition sold for 57 lakhs rlp

ഹാരി പോട്ടറിന്റെ ആദ്യത്തെ പതിപ്പുകളിലൊന്ന് ലേലത്തിൽ വിറ്റുപോയത് 55,000 പൗണ്ടിന്. അതായത് ഇന്ത്യൻ രൂപയിൽ 57 ലക്ഷത്തിന് മുകളിൽ വരും ഇത്. ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്‌സ് സ്‌റ്റോണിന്റെ ഈ ഹാർഡ്‌ബാക്ക് കോപ്പി 1997 -ൽ പ്രസിദ്ധീകരിച്ചതാണ്. ഒരു കടയുടെ ബാർ​ഗെയിനിം​ഗ് ബക്കറ്റിൽ നിന്നും കണ്ടെത്തി 1100 രൂപയിൽ താഴെ നൽകി വാങ്ങിയ പുസ്തകമാണ് ഇപ്പോൾ 57 ലക്ഷത്തിന് വിറ്റിരിക്കുന്നത്.  

എഡിൻബർഗിന് സമീപം താമസിക്കുന്ന ഒരു സ്കോട്ടിഷ് വനിതയാണ് 1990 -കളുടെ അവസാനത്തിൽ വെസ്റ്റർ റോസിൽ ഒരു ഫാമിലി കാരവൻ വെക്കേഷനിടെ ഈ പുസ്തകം കണ്ടെത്തിയത്. അന്ന് അവരത് വാങ്ങുകയായിരുന്നു. അവരത് വാങ്ങുമ്പോൾ അതിന്റെ വില 1048 രൂപയായിരുന്നു. പിന്നീടത് പ്രശസ്ത ലേലശാലയായ ഹാൻസൺസ് ഓക്ഷനേഴ്സിന് നൽകി. ഹാൻസൺസ് പറഞ്ഞത്, ഈ പുസ്തകം അതിന്റെ ആദ്യത്തെ പ്രിന്റുകളിൽ നിന്നും പുസ്തകശാലകളിലേക്ക് വിതരണം ചെയ്ത 200 കോപ്പികളിൽ ഒന്നാണ് എന്നാണ്. 

ആ പുസ്തകത്തിനെ കുറിച്ചോ എഴുത്തുകാരിയായ ജെകെ റൗളിം​ഗിനെ കുറിച്ചോ ആർക്കും കൂടുതലായി ഒന്നും അറിയാതിരുന്ന കാലത്താണ് താൻ ഈ പുസ്തകം വാങ്ങിയത് എന്നാണ് സ്കോട്ടിഷ് വനിത പറയുന്നത്. അവർ തന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. 

പുസ്തകത്തിൽ വിദ​ഗ്ദ്ധനായ ജിം സ്പെൻസർ പറഞ്ഞത് പുസ്തകം കണ്ടുപിടിച്ചത് ഒരു ​ഗംഭീരസംഭവമാണ് എന്നായിരുന്നു. ഇത് ആദ്യത്തെ കോപ്പികളിൽ ഒന്നാണ്. അത് നന്നായി സംരക്ഷിക്കപ്പെട്ട നിലയിലാണ് ഉള്ളത് എന്നും അദ്ദേഹം പറയുന്നു. 

ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ ഹാരിപോട്ടർ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ്. 

വായിക്കാം: 125 വർഷം പഴക്കമുള്ള അലമാര ചുളുവിലയ്‍ക്ക് വാങ്ങി, തുറന്നപ്പോൾ അകത്തതാ നിധി..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios