Malayalam Poem : ഉടല്‍ യുദ്ധം, വരുണ്‍ എം എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. വരുണ്‍ എം എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
ആണും പെണ്ണും
യുദ്ധം ചെയ്യുന്ന ഒരിടം,
തിറയാടുന്ന രാവുകളില്‍
തീപ്പക്ഷികള്‍ക്കു ചേക്കേറാന്‍
തീരമാകുന്ന ശമ ഭൂതലം .
ചിത പോലെരിയുന്ന, നു
ചിതമാം ഓര്‍മ്മകള്‍
തിരവന്നു കവരുന്നു
മാനഭേദങ്ങള്‍.
അറവാണി നീ നിലാവില്‍
കളവാണിയും നീ
കള വളര്‍ന്ന പാടത്തെ
കളിയാട്ടക്കാരി.
വരിവരിയായുറുമ്പുകള്‍
അരിമണിക്കായി വരും പോലെ
കളി മാലയുമായവര്‍
വരുന്നത് കരിവണ്ടായ്
മധു നുകരനല്ലേ,
കനല്‍ പകലുകളിലീ,
യുടല്‍ ചണ്ടിയല്ലേ!
അടരാടി കൊടിപാറിച്ച
അണുമാത്രകളില്‍
തനുവാകെ തീ കായിച്ചു
തെരുവാലയില്‍.
മുറിച്ചുരികയും മുച്ചാണ്‍
വാളുമായി മാമാങ്ക
തറയിലെ ചാവേറായി.
................
Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍
Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത
................
ഉടുത്തുകെട്ടുകളെടുത്തുമാറ്റി
നവകര്‍ണ കവചകുണ്ഡലങ്ങ
ള, റത്തു വാങ്ങി നഖ മഴുവാല്‍
ആദ്യം വെട്ടിയത്
കൂടെപ്പിറപ്പായിരുന്നു,
പിന്നെയോരോരുത്തരായി.
എരിയാതെ വെണ്ണീറായി
ഏതോ ചിതക്കു ദേഹമായി ,
ഉടല്‍ ജ്വാലയില്‍ഉന്മാദ
തീയായി,
അങ്ങനെ പടരവേ
ഒരിക്കല്‍ കൂടിയാ
ദര്‍പ്പണത്തിലേക്കു നോക്കി ,
അവളിലവനും അവനിലവളും
ഓളങ്ങള്‍ പോലെ.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...