ദീപ്തി തിയേറ്റര്‍, ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത
ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
പണ്ടുപണ്ടുപണ്ട് നമ്മള്‍
തോളോടുതോളുമാത്രം ഉരുമ്മിയിരുന്ന്
വെള്ളിത്തിരയിലെ ധീരനായകന്‍
വില്ലനെ തകര്‍ത്തെറിഞ്ഞൊടുവില്‍
നായികയെ വരിക്കുന്നതുകണ്ട്
സംതൃപ്തിയോടെ കൈയ്യടിച്ചു
പിരിയാറുണ്ടായിരുന്ന
ദീപ്തിയിലെ പഴയ അതേ സീറ്റില്‍
ഞാനും ഇപ്പോളിരുപ്പുണ്ട്.
......................
Also Read : മഴവൈകുന്നേരം, ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത
......................
കണ്‍മുന്നിലുണ്ട് നീയും
പളുപളുത്ത പുതുതിരശ്ശീലയ്ക്കു
മുന്നിലായി
പഴയതിലും ഒരുക്കത്തോടെ.
പക്ഷേ, ഇപ്പോളൊരു വില്ലന്‍
നിന്റെ കഴുത്തില്‍
താലി വെയ്ക്കുമ്പോള്‍
എനിക്കൊന്നു കൂവണമെന്നുണ്ട്.
......................
Also Read : നീലക്കുറുക്കന്‍, ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കവിത
......................
എല്ലാവരും പൂക്കള്‍
വാരിയെറിയുമ്പോള്‍
കല്ലെടുത്തൊന്നു
കീച്ചണമെന്നുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...