Malayalam Poem : മുരിക്ക്, ചോരവാര്‍ന്ന വസന്തത്തിന്റെ കവിതകള്‍

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സുജേഷ് പി പി എഴുതിയ കവിത

chilla malayalam poem by Sujesh PP

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Sujesh PP

 

നിന്നിലേക്കിതാ
ഊര്‍ന്നിറങ്ങുന്നു
ചോര പൊടിയുമീ 
പൂവുപോല്‍
നിനക്കു ചൂടാം 
കൈവിരലിന്‍ തുമ്പത്ത് 
അഞ്ച് മുരിക്കിന്‍ 
പൂക്കള്‍ നഖങ്ങള്‍

2

സൂര്യനൊരു മിന്നലേറ്റു, 
കാട് കത്തുന്നതിനിടയില്‍
നെറ്റിയില്‍ പൂക്കളേന്തിയ
പക്ഷികള്‍ക്ക് തീയേറ്റു,

നോക്കൂ,

ഒരു മുരിക്കിതാ
സൂര്യനെയും തോല്പിച്ച്,
തീക്കാറ്റിനെയും തോല്പിച്ച്
പൂവിരലില്‍ ഉദിച്ചു നില്‍ക്കുന്നു

3

മുരിക്ക് ചോര വാര്‍ന്ന
വസന്തത്തിന്റെ കവിത,
ഒന്നു തൊട്ടാല്‍
വാര്‍ന്നു പോകാമെങ്കിലും
കാട്ടുവള്ളിയിതാ
വീടുപോല്‍ ചുറ്റി ചുറ്റി
കൈ മുറിഞ്ഞ 
അകലമേതുമില്ലാതെ !

Latest Videos
Follow Us:
Download App:
  • android
  • ios