Malayalam Poem: തുരുത്ത് ശ്രീഷ്മ സുകുമാരന്‍ എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. തുരുത്ത് ശ്രീഷ്മ സുകുമാരന്‍ എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
ഓര്‍മ്മകള്‍ നീലിച്ച
ഭൂതകാലത്തിന്റെ
വിഴുപ്പുചുമന്ന
രാത്രികളെയും
അര്‍ത്ഥമില്ലാതെ
ശൂന്യമായി
തീര്‍ന്നുപോയ
പകലുകളെയും
പിന്നിലാക്കി,
കാതങ്ങള്‍ക്കും
കാലങ്ങള്‍ക്കുമപ്പുറം
അവള്‍
നടന്നു കയറുന്ന
ആ ഒറ്റയാള്‍ തുരുത്തിന്റെ
തീരങ്ങളിലും
അയാളുടെ ഓര്‍മകള്‍
അലയടിച്ചേക്കാം
പൊട്ടിയടര്‍ന്നൊരു
ചില്ലുകണ്ണാടിയില്‍,
ഒരിക്കല്‍
അയാളില്‍ മാത്രം
ജീവിച്ചിരുന്ന
അവളെ വീണ്ടും
കണ്ടുമുട്ടിയേക്കാം.
.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത
Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍
.........................
മനുഷ്യ മരുപ്പച്ചകളുടെ
തണലിലും
ഓര്‍മകളുടെ ചൂട് കാറ്റ്
ആഞ്ഞു വീശുന്നുണ്ടാവാം
ശൈത്യ-വസന്തങ്ങളിലും
വേനല്‍ക്കാലങ്ങള്‍ വന്നു
പോയ്‌ക്കൊണ്ടിരിക്കാം.
നോവ് പൊടിയാതെ പിറക്കുന്ന
വരികള്‍ പോലുമൊടുവില്‍
അയാളെന്ന കവിതയായി
പരിണമിച്ചെന്നിരിക്കാം
ജീവിച്ചു-മരിച്ച പാട്ടുകളിലെ
ജീവന്റെ തുടിപ്പിനെ
വീണ്ടുമൊരുനാള്‍
തേടി പോയേക്കാം
.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍
Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
നിലാവെട്ടങ്ങളും
നക്ഷത്രത്താരാട്ടുകളും
ബാക്കി വച്ച
കഥകളോരോന്നും
ഉറക്കമില്ലാത്ത രാത്രികളെ
തിരികെ വിളിച്ചേക്കാം
നനഞ്ഞു തീര്‍ത്ത
മഴക്കാലങ്ങളുടെ
ഈര്‍പ്പങ്ങളത്രയും
ഓര്‍മയുടെ ചൂട്
കുമിളകളായി
മാറിയേക്കാം
അല്ലെങ്കിലും
ഓര്‍മ്മകള്‍ക്ക്
എന്നാണ്
മരണമുണ്ടായിട്ടുള്ളത്?
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...