Malayalam Poem : ജൂലാനിലെ ഉരുപ്പണിക്കാര്‍, സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സ്മിത്ത് അന്തിക്കാട് എഴുതിയ കവിത

chilla malayalam poem by  smith  anthikkad

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by  smith  anthikkad

 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

ജൂലാനിലെ ഉരുപ്പണിക്കാര്‍

അവരുടെ സ്വപ്നങ്ങളില്‍
കടലൊഴുക്കുകളും
തിരയെടുക്കാത്ത
ഇരുണ്ടകരകളും മാത്രം.

മുങ്ങാത്ത ഉരു പണിയുന്നവന്റെ
ഓര്‍മയില്‍ 
ഒരിടവപ്പാതിയും
ജീവിതം പോലെ 
നനഞ്ഞുമുങ്ങുന്ന
കടലാസുതോണിയുമുണ്ട്.

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

 

വേലിയേറ്റങ്ങളും
ഉഷ്ണപ്രവാഹങ്ങളും നിറഞ്ഞ
വര്‍ത്തമാനത്തിലൂടെ 
അവര്‍
കപ്പല്‍ചേതങ്ങളില്ലാത്ത
പുതിയ കടല്‍പാതകള്‍ 
തേടുന്നു.

 

.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത

.....................

 

നക്ഷത്രങ്ങളില്ലാത്ത രാത്രിയുടെ 
ഏകാന്തതയിലൂടെ
വേരുകളരിഞ്ഞിട്ട മരത്തിന്റെ
ഓര്‍മ്മ പോലെ
വിട്ടുപോന്ന മണ്ണിന്റെ
നനവ് 
തേടിപോകുന്നു.

( ജൂലാന്‍ റാസ് അല്‍ ഖൈമയിലെ ഒരു ഷാബിയ ഗ്രാമം ആണ്. ഉരു നിര്‍മ്മാണത്തില്‍ മലയാളികള്‍ തൊഴിലെടുക്കുന്നുണ്ട് ഇവിടെ)

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios