Malayalam Poem : അതിരു മായ്ക്കുന്നവര്‍, ഷീജ പള്ളത്ത് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഷീജ പള്ളത്ത് എഴുതിയ കവിത

chilla malayalam poem by Sheeja Pallath

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Sheeja Pallath

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

രണ്ടു രാജ്യങ്ങള്‍
അതിര്‍ത്തിക്കിരുപുറവും
നിന്ന് അതിരുമായ്ക്കാന്‍
ശ്രമിക്കുന്നു.

മുകളില്‍ ഒരാകാശം
അതിരില്ലാതെ
കുടചൂടിക്കുന്നു.

വഴിയൊരുക്കാതെയും
കടന്നു പോകാമെന്ന്
കാറ്റുമൂളുന്നു.

 

................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

 

പങ്കിട്ടെടുക്കുന്നത്
എന്റെ ചൂടും
എന്റെ വെട്ടവുമെന്ന്
സൂര്യന്‍  ജ്വലിക്കുന്നു.

രാവുറങ്ങുന്നത്
ഒറ്റപ്പുതപ്പിന്
കീഴെയെന്ന്
നിലാവു ചിരിക്കുന്നു.

നിറഞ്ഞു തൂവുമ്പോള്‍
തടയാറില്ലെന്ന്
പെയ്തു തോര്‍ന്നമഴ.

 

................

Also Read:  വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Also Read:  ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

................

 

അതിര്‍ത്തിക്കിപ്പുറത്തേയ്ക്കും
കണ്ടുപിടിക്കപ്പെടാത്ത
നുഴഞ്ഞുകയറ്റങ്ങള്‍ക്ക്
വഴിതെളിച്ചിട്ടുണ്ടെന്ന്
അതിരു തിരിച്ച മരങ്ങള്‍.

പങ്കു വയ്ക്കപ്പെടലുകളില്‍
മൂകസാക്ഷികള്‍ ആയതുകൊണ്ടാകാം, 
രണ്ടെന്ന
അതിരു മാഞ്ഞു പോയെന്ന്
മണ്ണിപ്പോഴും ചേര്‍ന്നുറങ്ങുന്നത്.

വന്മതിലുകള്‍ പണിയാന്‍
പടക്കോപ്പൊരുങ്ങുന്നുണ്ടെന്ന്
ചെവികൊടുക്കാതെ
കണ്ണില്‍ നോക്കിയിരിക്കുന്നത്.


 

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios