Malayalam Poem : നിലാവില്‍ പെയ്യുന്നത്, എസ്. സഹന എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എസ്. സഹന എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പറയാതെ പോയ
ഒരു വാക്കില്‍
ജീവിതം
രണ്ടായി പോയവര്‍.
അവര്‍ക്കിടയില്‍
ഇപ്പോള്‍ പെയ്യുന്നത്
ഒരേ നിലാവ്.
Also Read: മരണത്തെ കുറിച്ച്, അതിശയോക്തികളില്ലാതെ, നൊബേല്‍ ജേതാവ് വിസ്ലാവ സിംബോഴ്‌സ്‌കയുടെ കവിത
ഓര്‍മ്മകളെ
നനയാന്‍ വിടാതെ
ഒരേ കുടയ്ക്കുള്ളില്‍ ആക്കാറുണ്ട്
അവരിപ്പോഴും.
ഒരുമിച്ചു നനഞ്ഞ മഴയും
ഒരുമിച്ചു നടന്ന വഴികളും
ഇപ്പോഴും അവരെ ഓര്‍മിക്കാറുണ്ട്.
ഓരോ തവണയും
വേനലില്‍
വാക പൂക്കുമ്പോള്‍
കൊഴിഞ്ഞു പോയ
ഒരു വസന്തകാലം
അവരിലേക്കെത്തും.
Also Read : എന്റെയുള്ളിലൊരാള്‍ മരിച്ചുകിടക്കുമ്പോള്‍, നജീബ് റസ്സല്‍ എഴുതിയ കവിതകള്‍
വിരല്‍ത്തുമ്പു കൊണ്ട് പോലും
തൊടാതെ പോയ സ്‌നേഹത്തെ
വീണ്ടും ഉള്ളില്‍ നിറയ്ക്കും.
രണ്ടിടങ്ങളില്‍
ഇരുന്ന്
ഒരേ നിലാവില്‍
തുളുമ്പിപോവാതെ
കണ്ണുകളില്‍
പ്രണയം നിറയ്ക്കും.
Also Read: ഒരിന തിരുമണം, സജിന്‍ പി. ജെ എഴുതിയ കവിത
ശബ്ദത്താല്‍ പോലും
പരസ്പരം തൊടാനാവാതെ
ഒരേ ചന്ദ്രനെ
ഒരേ സൂര്യനെ
അവര്‍ കൊള്ളുന്നു.
നിലാവില്‍
അവര്‍
പെയ്തു തോരുന്നു.