Malayalam Poem : ക്ഷണികം, എസ്. സഹന എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എസ്. സഹന എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത
Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത
.....................
വരത്തുപോക്ക്
ഉണ്ടത്രേ!
രാത്രിയില്‍
നൃത്തം ചെയ്യുന്ന
മിന്നാമിനുങ്ങുകളാണ്
ആദ്യം കണ്ടത്.
.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത
Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍
.........................
നിലാവെളിച്ചത്തില്‍
ആ വരവ്
ഒന്നു കാണേണ്ടത് തന്നെയാണത്രെ!
അല്‍പവും നിന്നില്ല
എന്നാണ് കേട്ടത്.
വരവും പോക്കും
പെട്ടെന്ന് കഴിഞ്ഞു.
എന്താണോ
ഇത്ര തിടുക്കം?
ചീവീടുകള്‍
ഒന്നു കണ്ണടച്ച
നേരത്തതാണത്രേ
കടന്നു പോയത്.
ഉണര്‍ന്നപ്പോള്‍
ചിറകില്‍
ഒരു നിലാക്കീറ്
വീണ് കിടന്നിരുന്നു.
രാവിലെ
ആദ്യം കണ്ട കിളിയോട്
പുഴ പരിഭവിച്ചു,
ദാഹം മാറും മുന്‍പേ
ഓടി മറഞ്ഞത്രേ!
.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍
Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
.....................
ഇനി കാണുമ്പോള്‍
ചോദിക്കണം,
വെയില്‍ കുടിച്ചു
താന്‍
മരിക്കാറായി എന്ന്
ആരും പറഞ്ഞില്ലേ?
തന്നെ തൊടാന്‍
കടല്‍
കാത്തിരിക്കുകയാണെന്നും.
പുലര്‍ച്ചെ
പവിഴമല്ലിച്ചോട്ടില്‍
മരിച്ചു കിടക്കുന്ന
മഴയെ
ആരും കണ്ടില്ല.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...