ഉള്‍മരം , രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത

chilla malayalam poem by rekha r thangal

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam poem by rekha r thangal

 

ഉള്‍മരം

വിണ്ടുകീറിയ വറുതിയില്‍
പാറിവന്ന വിത്തുകളിലൊന്ന്
ഉഴുതൊരുക്കാത്ത 
എന്നില്‍ പതിഞ്ഞു

ഇറ്റുവീണ തുള്ളികളുടെ ആര്‍ദ്രതയില്‍
നേര്‍ത്ത വേരുകള്‍ പൊടിച്ചുവന്നു

മഴയും വെയിലും
മാറി മാറി നുണഞ്ഞ്
ഉള്ളാഴങ്ങളിലേക്ക് ചുറ്റിപ്പടര്‍ന്നു


സ്‌നിഗ്ദ്ധതയില്‍ 
കുരുന്നിലകള്‍ കിളിര്‍ത്തു
തായ്വേര് ആഴ്ന്നിറങ്ങുന്നതും
ശാഖകള്‍ വളരുന്നതും 
ഞാനറിഞ്ഞു

നിനക്കൊപ്പം 
ഞാനും 
പൂത്തുതളിര്‍ത്തു

ഓരോ വസന്തവും 
പിറക്കുമ്പോള്‍ 
വേദനയുടെ 
വീഞ്ഞുപാത്രം 
ഞാന്‍ മോന്തി

തീപ്പൂക്കളുടെ  
തീക്ഷ്ണ ഗന്ധത്തില്‍ 
ഞാനുന്മാദിയായി

നിന്റെ ശാഖകളില്‍
ഊഞ്ഞാല് കെട്ടി 
ഞാന്‍ ചില്ലാട്ടം പറന്നു

നിന്റെ തണലിലിരുന്ന് 
പതംപെറുക്കി

ചില രാത്രികളില്‍
ദുസ്വപ്നം കണ്ടു 
പൊട്ടിക്കരഞ്ഞു

ആ ചില്ലകളില്‍ത്തന്നെ
എനിക്കുള്ള കുരുക്കും
തൂങ്ങിയാടുന്നത് 
ഇപ്പോഴെനിക്ക് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios