Malayalam Poem : മരിച്ചുജീവിക്കുന്നവര്‍, ദേവി ശങ്കര്‍ എഴുതിയ കവിതകള്‍
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദേവി ശങ്കര്‍ എഴുതിയ കവിതകള്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
മരിച്ചുജീവിക്കുന്നവര്‍
ഏതോ രാപ്പകലിന്റെ സംഗമത്തില്‍
നോട്ടമിടഞ്ഞവര്‍
നിമിഷങ്ങളുടെ ദൈര്‍ഘ്യമറിഞ്ഞവര്‍
ആദ്യ ഖണ്ഡികയിലെവിടെയോ
കിനാക്കളുടെ താരകങ്ങള്‍
പൂത്തവര്‍
സാക്ഷാത്ക്കരിക്കപ്പെടാതെപ്പോയ
അവരുടെ പ്രണയകാവ്യം.
എരിയുന്ന അഗ്‌നിയും
നീറുന്ന അമ്ലഗുണങ്ങളുമറിയാതെ
കാഞ്ചിവലികള്‍ക്കിടം കൊടുക്കാതെ
ആത്മഹത്യയ്‌ക്കൊരു മാര്‍ഗ്ഗമറിയാതെ
വിഴുപ്പുഭാണ്ഡത്തിലൊരു
വെള്ളിനൂല്‍ മിന്നിച്ച്
ജീവിച്ചുമരിച്ചവര്‍.
ചുരുട്ടിയിട്ട പായകളില്‍
ആഴിയുടെ അലകളുണ്ടായിരുന്നു
രാത്രികള്‍ പകലാക്കാനുള്ള
ചെപ്പടിവിദ്യകളില്ലാത്ത കാലമേ...!
പച്ചവെളിച്ചത്തിന്റെ മറവില്‍ ദൃഷ്ടികളൂന്നി
മനോരാജ്യം കാണാത്തവര്‍.
ജനസമുദ്രമൊഴുകുമ്പോള്‍
കോര്‍ത്ത കൈകളെ
അയച്ചുവിട്ട്
തനിയെ നടക്കാന്‍ പഠിച്ചവര്‍.
ജയിക്കാനായി തോറ്റവര്‍.
പഠിച്ച പാഠങ്ങളില്‍
നഷ്ടബോധം മാത്രം.
അറ്റുപോകാത്ത വേരിനിടയില്‍
കുതിര്‍ന്ന ഒരല്‍പമീറന്‍ മണ്ണുമായി
യാത്രാമൊഴികള്‍
ജീവച്ഛവമായ മിഴികളിലപ്പോഴും
ചേര്‍ത്തുപിടിക്കാനൊന്നുമില്ലാതെ
ആത്മഹത്യയ്ക്കു തുനിഞ്ഞവരുടെ
ജീവന്റെ അവസാന തുടിപ്പുകളുണ്ടാകും.
പകരം വെക്കാനില്ലാത്ത
പ്രണയത്തിലെന്നും
മരിച്ചുജീവിക്കുന്നവര്‍.
നിലാക്കാറ്റു വീശുമ്പോള്‍
ഒരാത്മരോദനത്തിന്
ജനലഴികള്‍
തുറന്നിട്ട നേരം
നിശയില്‍ തിരനോട്ടമേകി,
തിറയാടി
നീ വരുമ്പോള്‍
വശ്യമോഹനമാം
ആകാശക്കാഴ്ചതന്‍
രൂപാന്തരങ്ങള്‍.
നിലാവു പെയ്യും
രാത്രികള്‍ പകലുകളായി,
കണ്ണുകള്‍ മഴച്ചീളുകളായി ചിന്നുന്നു.
ഉരുകിയൊന്നായ
പൊന്നിന്റെയവശിഷ്ടങ്ങള്‍
ആഴിയുടെ മടിത്തട്ടില്‍
ചിലമ്പിച്ച കാറ്റിനെ
സാക്ഷിയാക്കി
കിന്നാരം പങ്കുവെച്ചിടുന്നു.
നീന്തിയും നീങ്ങിയും
മേഘശകലങ്ങള്‍
ഊഞ്ഞാലുകെട്ടുന്നു.
മഴനീര്‍ത്തുള്ളിയോ
വിരികളെ തൊട്ടു മാറ്റുന്നു.
പ്രണയ ചിന്തുകള്‍
നനവിന്റെ ലോകം കണ്ടറിഞ്ഞു.
ഇന്ദ്രധനുസ്സിന്റെ
അഴകുപേറിയ
നീര്‍ത്തുള്ളികള്‍
നിലാക്കാറ്റില്‍
ശയനമുറിയെ
പ്രദക്ഷിണംവച്ചു.
ആമോദാതിരേകത്താല്‍
ചുവര്‍ചിത്രങ്ങളുടെ
മിഴിമുനകള്‍
തമ്മിലിടഞ്ഞു.
നീരാടിനില്‍ക്കുന്ന
നിഴലുകളില്‍
ജീവന്റെ അംശം
ചിതറിയിരുന്നു.
അപ്പോഴും,
വറ്റിപ്പോയ ഇന്നലകളിലെ
നിമിഷങ്ങളുടെ
ആഘാതങ്ങളെ
അടര്‍ത്തിമാറ്റാനാകാതെ,
പ്രിയപ്പെട്ടതെന്തോത്തേടി,
അഭ്രപാളികളിലെ
മേഘക്കീറുകളിലേയ്ക്ക്
നിലാക്കാറ്റിനൊപ്പം
അഞ്ജനമെഴുതിയ
മിഴികള്‍ പായുന്നുണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...