ബ്രാല്‍, ഭാരതി എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഭാരതി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
ബ്രാല്‍
ഓര്‍മ്മപ്പെടുന്നുണ്ട്
തലേം വാലും മുറിച്ചിട്ടും
തൊലിയുരിച്ച്
മണ്ണിലിട്ടുരുട്ടീട്ടും
ചട്ടീല്‍ക്കെടന്ന് പിടയ്ക്കുന്ന
ബ്രാലുകളില്‍
അവര്‍ക്കും മുന്‍പത്തെ അവര്‍
മുലകള്‍ക്കുമുന്‍പ്
ഞങ്ങളൊന്നിച്ച്
ഒഴുക്കുവെള്ളത്തില്‍
തുണീല്ലാണ്ട് കുളിച്ചിരുന്നത്
കാത്തിരുന്നത്
വലുതാവുമ്പോ
തപ്പുകാരിച്ചേച്ചിമാരുടെ
ബ്രാല്‍പ്പിടുത്തം പഠിക്കാന്‍,
അവരേപ്പോലെ
കല്ലുവെച്ച മുക്കുത്തിയിടാന്‍.
പറ്റീല
വയസ്സുകൂടീട്ടും
വലുതായതേയില്ല
മുലകള്‍ക്കുപിന്‍പേ പഠിച്ചു
കറിച്ചട്ടിയില്‍ പിടിച്ചിടാന്‍
ഒഴുക്കുമുട്ടിയ തോടിനെ,
ചോന്നുചോന്ന
തള്ളയില്ലാ ബ്രാല്‍പ്പാര്‍പ്പുകളെ,
ചെന്നുകേറാനൊരു തൊള്ളതേടിയുള്ള
നീന്തിപ്പരതലിനെ.
മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona