Malayalam Poem: പുതപ്പ്, ബാബു തളിയത്ത് എഴുതിയ കവിത
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബാബു തളിയത്ത് എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
പുതപ്പ്
ശരീരങ്ങളുംമനസ്സുകളും
മൂടിക്കിടക്കുന്നു
ഉഷ്ണത്തിന്റെ നഗ്‌നതയില്‍ ഒറ്റപ്പെട്ട്
ശൈത്യകാലത്തേയ്ക്ക് ചേക്കേറുന്നു
ഒളിവിലും ഊഷ്മളതയിലും
ഉടലുകള്‍ക്കുവേണ്ടിമാത്രം
ഗൃഹങ്ങള്‍ തീര്‍ക്കുന്നു
അനാവൃതമാകുമ്പോള്‍
തെളിയുന്ന കൗതുകങ്ങളെ
മറച്ചുവയ്ക്കുന്നു
പുതഞ്ഞുതീരാതെ
ശേഷിക്കുന്നു
നിദ്രയുടെ അബോധങ്ങള്‍
സ്വപ്നങ്ങളുടെ ഇടവേളകള്‍
വീണ്ടും
പുതപ്പു മൂടുന്നു
സുഷുപ്തിയുടെ ശൈശവം
മൃതിയാല്‍ ദംശിക്കപ്പെടാത്ത
ചിരജ്ജന്മം.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...