Malayalam Short Story : അപൂര്‍ണ്ണം, ഫമിത എഴുതിയ ചെറുകഥ

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഫമിത എഴുതിയ ചെറുകഥ 

chilla amalayalam short story by Famitha

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla amalayalam short story by Famitha

 

If you love a flower, let it be, love is not about possession but appreciation.

Osho

 

ട്രെയിന്‍  പ്‌ളാറ്റ് ഫോമില്‍ വന്നുനിന്നു. പിറകില്‍നിന്ന് നാലാമത്തെ ബോഗി എവിടെയായിരിക്കുമെന്ന് അവള്‍ മുന്‍കൂട്ടി അന്വേഷിച്ചിരുന്നു. എന്നാല്‍ അവളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് അത് കുറേ ഏറെ മുന്നോട്ട് പോയിനില്‍ക്കുകയാണുണ്ടായത്.

നീ നില്‍ക്കുന്നിടത്തുനിന്നും മുന്നോട്ട് വരൂ. അവളുടെ  ഫോണില്‍ നിന്നും അവന്റെ ശബ്ദമുയര്‍ന്നു. 

അവള്‍ സാരി കുറച്ചുയര്‍ത്തി ഫോണ്‍ മുറുകെ പിടിച്ച്  കുറച്ചു മുന്നോട്ടോടി. ഗ്രീന്‍ സിഗ്‌നല്‍ ആയപ്പോഴേക്കും മുന്നില്‍ കണ്ട ബോഗിയില്‍ കയറി. സാരി ഉടുത്തത് തന്നെ അബദ്ധമായിപ്പോയി എന്ന് അപ്പോള്‍ അവള്‍ക്ക് തോന്നി.  ഈ വേഷത്തില്‍ അവന്‍ കണ്ടിട്ട്  വര്‍ഷങ്ങളായില്ലേ. അതാണ് ഇതെടുത്തണിഞ്ഞത്. 

വീട്ടിലെ  ഫിഷ് ടാങ്കില്‍ മീനുകള്‍ക്ക് ഫുഡ് കൊടുത്തുകൊണ്ടിരുന്നപ്പോഴാണ്  അവന്റെ ഫോണ്‍ വന്നത്. അവരുടെ  ഇടയില്‍ നിശ്ശബ്ദത അകല്‍ച്ചക്ക് ആക്കം കൂട്ടികൊണ്ടിരുന്നപ്പോഴാണ് അത് സംഭവിച്ചത്. ഫോണ്‍ ഏടുക്കണ്ട എന്ന് അവള്‍ കരുതിയെങ്കിലും മനസ്സ്  യാന്ത്രികമായി അത് എടുക്കാന്‍  അവളെ പ്രേരിപ്പിച്ചു.

നീ എവിടെയാ? ഞാന്‍ തിങ്കളാഴ്ച വരും, ടെയിനില്‍ കയറുമ്പോള്‍ വിളിക്കാം, നീ വരുമല്ലോ.

അവര്‍ തമ്മില്‍  സംസാരിച്ചിട്ട് അധികം  നാളായെങ്കിലും സ്ഥിരമായി എന്നും കാണുന്നവര്‍  തമ്മിലുള്ള  ഒരു സംഭാഷണം പോലെ അത്ര ലാഘവം ഓരോ വാക്കിലും അവള്‍ക്കനുഭവപ്പെട്ടു. അലമാര തുറന്ന് അവള്‍ ഏറ്റവും ഇഷ്ടമുള്ള ബ്‌ളാക്കില്‍ റെഡ് ബോര്‍ഡറുള്ള  ഒരു സാരി തിരഞ്ഞെടുത്തു. 'എപ്പോഴും ബെസ്റ്റ് ആയി ഇരിക്കുക.' അവന്‍ പറയാറുള്ളത് ഓര്‍ത്തു കൊണ്ട് ആ സാരി ദേഹത്തണിഞ്ഞു. പിന്നെ സ്വന്തം പ്രതിഛായ നോക്കിനിന്നു. 

ഈ ബന്ധത്തിന് എന്ത് പേര് പറയണമെന്നറിയില്ല. ചിരപരിചിതമായ എന്തോ ഒരു ഇഷ്ടം അവര്‍ക്കിടയിലുണ്ട്.അതിന് പ്രണയത്തിന്റെ അക്ഷരങ്ങള്‍ ചേരുമോ എന്ന് അവര്‍ക്കിപ്പോഴും  അറിയില്ല. പ്രണയം എന്ന ഒറ്റ വാക്കിനാല്‍ ചെറുതാക്കി കളയാവുന്ന ഒന്നല്ല അത്. ജീവിത പങ്കാളിയോട്  പറയാന്‍ പറ്റുന്നതിനപ്പുറം പറയാനും കേള്‍ക്കാനും പറ്റുന്ന ഒരു ബന്ധം. രണ്ട് സ്വതന്ത്രവ്യക്തികളുടെ സ്വച്ഛന്ദമായ ഒഴുക്ക്. അതില്‍ മറ്റാരുടേയും സാന്നിധ്യമോ പ്രേരണയൊ വേണ്ട. തന്റെ  ജീവിതത്തിലെ  ഉദയാസ്തമയങ്ങള്‍  എന്നും തന്റെ ഭര്‍ത്താവിനൊപ്പമാണെങ്കിലും ജന്‍മാന്തരബന്ധം പോലെ ആത്മാവില്‍ കുരുങ്ങിക്കിടക്കുന്ന തന്റെ തന്നെ ഒരു ഭാഗമാണയാള്‍ എന്ന് അവള്‍ വിശ്വസിച്ചു. രാധ കൃഷ്ണന്റെ തന്നെ ഭാഗമായിരുന്നു എന്ന് ഒരു വാദംകേട്ടിട്ടില്ലേ. അതുപോലെ.അവള്‍ അവളോട് തന്നെ ഇത് പലവട്ടം പറഞ്ഞിട്ടുണ്ട്..

ഓരോ കംപാര്‍ട്ട്‌മെന്റിലും അവന്റെ മുഖം തിരഞ്ഞു അവള്‍ നടന്നുകൊണ്ടിരുന്നു. ദേഹത്ത് ഉഴലുന്ന  നോട്ടങ്ങളെ അവഗണിച്ചുകൊണ്ട് അവള്‍ അയാളെ തിരഞ്ഞു. 

എത്ര കാലമായി  തമ്മില്‍  കണ്ടിട്ട്. ഒരുമിച്ച് എത്ര യാത്രകളാണ് പ്‌ളാന്‍ചെയ്തിരുന്നത്. എന്തെല്ലാം  പറയാനുണ്ട്.  അവള്‍ക്ക് അവന്‍ അകലെയായതു പോലെ തോന്നി. ആ തോന്നലിന്  ഒരു നിമിഷത്തിന്റെ ദൈര്‍ഘൃമേ ഉണ്ടായിരുന്നുളളു. അവളുടെ ഫോണില്‍ വീണ്ടും അവന്റെ സ്വരം. അത് കേള്‍ക്കുന്ന ഭാഗത്തേക്ക് അവളുടെ മിഴികള്‍ പരതി. നേര്‍ത്തചുണ്ടില്‍ പുഞ്ചിരി ഒതുക്കി വളരെ ഫോര്‍മലായി അവര്‍ പരസ്പരം വിഷ് ചെയ്തു. ദീര്‍ഘ നാളത്തെ നിശ്ശബ്ദതക്ക് ശേഷം പെട്ടെന്ന് പൊട്ടിപ്പുറപ്പെടാന്‍ വെമ്പിനില്‍ക്കുന്ന അഗ്‌നിപര്‍വ്വതം പോലെ മൗനം അവര്‍ക്കിടയില്‍ തങ്ങി നിന്നു. ആ ട്രെയിനില്‍  അവര്‍ മാത്രമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നവള്‍ക്ക് തോന്നി.

ഈ ദീര്‍ഘമായഇടവേളകളില്‍  അവള്‍ മനപൂര്‍വ്വം അയാളെ കുറിച്ചന്വേഷിക്കുകയോ ആലോചിക്കുകയോ ചെയ്തിരുന്നില്ല. അവള്‍ ഭര്‍ത്താവിന്റേയും കുട്ടികളുടേയും ഇഷ്ടങ്ങള്‍ മാത്രം അന്വേഷിച്ചും  അവരെ പരിചരിച്ചും കഴിഞ്ഞുവന്നു.

എപ്പോഴെങ്കിലും അവന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് വരുമ്പോള്‍ അവള്‍ തലയിണയില്‍ മുഖമമര്‍ത്തി കരയുമായിരുന്നു. അപ്പോള്‍ അവളുടെ മനസ്സ് ശരത്കാലമേഘങ്ങളൊഴിഞ്ഞ ആകാശം പോലെ നിര്‍മ്മലമായി തീരും. ആ ഏകാന്തതയിലെ സ്വയം പീഡനങ്ങളില്‍ അവള്‍ ആശ്വാസം  കണ്ടെത്തിയിരുന്നു. ഇപ്പോള്‍  ഇതാ അവര്‍ വളരെ അടുത്തിരുന്നു യാത്രചെയ്യാന്‍ തുടങ്ങുന്നു. ഒരു വീട്ടില്‍ നിന്നും  ഇറങ്ങി ദിവസവും ഒരുമിച്ച് യാത്ര ചെയ്യുന്നവരെ പോലെ 

ചുരുങ്ങിയ വാക്കുകളിലാണ് അവര്‍ സംസാരിച്ചത്. അവന്‍ നന്നേ ക്ഷീണിതനായി അവള്‍ക്ക് തോന്നി.

നീ എന്താ  വളരെ ക്ഷീണിച്ചിരിക്കുന്നത്.

ഒന്നുമില്ല, ഇന്നലെ ഉറങ്ങീല്ലെടി

എന്ത് പറ്റി പനിയാണോ, അവന്‍ തുമ്മുന്നത് കണ്ട് അവള്‍ ചോദിച്ചു. അവനിപ്പോഴും തൂവാല ഉയോഗിക്കുന്ന ശീലമില്ലെന്ന് അവളോര്‍ത്തു.

പനി അല്ലെടീ, മോള്‍ വാശികാട്ടി സ്‌കൂളില്‍ ഇന്ന് മിക്കവാറും പോകില്ല. ഇനി വൈഫിന് വിഷമമാവും. 

ഊണിലും ഉറക്കത്തിലും എപ്പോഴും ഭാരൃയും മകളും മാത്രമുള്ള ലോകത്തില്‍ അവനെങ്ങനെ തന്നെ ഓര്‍ക്കാന്‍ കഴിയുന്നു? അവള്‍ക്ക് അവളോട് തന്നെ വെറുപ്പ് തോന്നി.

അവനായി കരുതിയിരുന്ന പ്രഭാതഭക്ഷണം ഒരു പൊതി എടുത്ത് അവന്റെ ബാഗിലേക്ക് അവള്‍ എടുത്ത് വച്ചു.  തനിക്ക് ഏറെ ഇഷ്ടമുള്ള മധുരമിഠായി കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ അവന്‍ അത് സ്വീകരിച്ചു.  അവര്‍ക്കിടയില്‍ വീണ്ടും നിശ്ശബ്ദത കൂടുകൂട്ടി. മറ്റ് യാത്രക്കാര്‍ ഉറങ്ങുകയോ മൊബൈലില്‍ തല താഴ്ത്തി ഇരിക്കുകയോ ആയിരുന്നു.

 

chilla amalayalam short story by Famitha

 

ഈ ദീര്‍ഘമായഇടവേളകളില്‍  അവള്‍ മനപൂര്‍വ്വം അയാളെ കുറിച്ചന്വേഷിക്കുകയോ ആലോചിക്കുകയോ ചെയ്തിരുന്നില്ല. അവള്‍ ഭര്‍ത്താവിന്റേയും കുട്ടികളുടേയും ഇഷ്ടങ്ങള്‍ മാത്രം അന്വേഷിച്ചും  അവരെ പരിചരിച്ചും കഴിഞ്ഞുവന്നു.

എപ്പോഴെങ്കിലും അവന്റെ ഓര്‍മ്മകള്‍ മനസ്സിലേക്ക് വരുമ്പോള്‍ അവള്‍ തലയിണയില്‍ മുഖമമര്‍ത്തി കരയുമായിരുന്നു. അപ്പോള്‍ അവളുടെ മനസ്സ് ശരത്കാലമേഘങ്ങളൊഴിഞ്ഞ ആകാശം പോലെ നിര്‍മ്മലമായി തീരും. ആ ഏകാന്തതയിലെ സ്വയം പീഡനങ്ങളില്‍ അവള്‍ ആശ്വാസം  കണ്ടെത്തിയിരുന്നു. ഇപ്പോള്‍  ഇതാ അവര്‍ വളരെ അടുത്തിരുന്നു യാത്രചെയ്യാന്‍ തുടങ്ങുന്നു. ഒരു വീട്ടില്‍ നിന്നും  ഇറങ്ങി ദിവസവും ഒരുമിച്ച് യാത്ര ചെയ്യുന്നവരെ പോലെ 

ചുരുങ്ങിയ വാക്കുകളിലാണ് അവര്‍ സംസാരിച്ചത്. അവന്‍ നന്നേ ക്ഷീണിതനായി അവള്‍ക്ക് തോന്നി.

നീ എന്താ  വളരെ ക്ഷീണിച്ചിരിക്കുന്നത്.

ഒന്നുമില്ല, ഇന്നലെ ഉറങ്ങീല്ലെടി

എന്ത് പറ്റി പനിയാണോ, അവന്‍ തുമ്മുന്നത് കണ്ട് അവള്‍ ചോദിച്ചു. അവനിപ്പോഴും തൂവാല ഉയോഗിക്കുന്ന ശീലമില്ലെന്ന് അവളോര്‍ത്തു.

പനി അല്ലെടീ, മോള്‍ വാശികാട്ടി സ്‌കൂളില്‍ ഇന്ന് മിക്കവാറും പോകില്ല. ഇനി വൈഫിന് വിഷമമാവും. 

ഊണിലും ഉറക്കത്തിലും എപ്പോഴും ഭാരൃയും മകളും മാത്രമുള്ള ലോകത്തില്‍ അവനെങ്ങനെ തന്നെ ഓര്‍ക്കാന്‍ കഴിയുന്നു? അവള്‍ക്ക് അവളോട് തന്നെ വെറുപ്പ് തോന്നി.

അവനായി കരുതിയിരുന്ന പ്രഭാതഭക്ഷണം ഒരു പൊതി എടുത്ത് അവന്റെ ബാഗിലേക്ക് അവള്‍ എടുത്ത് വച്ചു.  തനിക്ക് ഏറെ ഇഷ്ടമുള്ള മധുരമിഠായി കിട്ടിയ കുട്ടിയുടെ സന്തോഷത്തോടെ അവന്‍ അത് സ്വീകരിച്ചു.  അവര്‍ക്കിടയില്‍ വീണ്ടും നിശ്ശബ്ദത കൂടുകൂട്ടി. മറ്റ് യാത്രക്കാര്‍ ഉറങ്ങുകയോ മൊബൈലില്‍ തല താഴ്ത്തി ഇരിക്കുകയോ ആയിരുന്നു.

ട്രെയിനിന്റെ ശബ്ദം മാത്രം അവര്‍ക്കിടയില്‍  തങ്ങിനിന്നു. അവന്റെ നിശ്വാസങ്ങള്‍ അവളുടെ പിന്‍കഴുത്തില്‍ തൊട്ടുരുമി കടന്നു പോയി. അവള്‍ക്ക് അവന്റെ മാറിലേക്ക് ചാഞ്ഞു കിടക്കുവാന്‍ തോന്നി. ആ ട്രെയിന്‍ യാത്ര ഒരിക്കലും അവസാനിക്കാത്ത ഒരു യാത്രയായിരുന്നെങ്കില്‍ എന്ന് അവര്‍ ആഗ്രഹിച്ചു. 'മണിക്കൂറുകളോളം തമ്മില്‍ സംസാരിച്ചിരുന്ന അവന് തന്നോട് ഒന്നും പറയാനില്ലേ'-അവള്‍ കൈയിലിരുന്ന മാഗസിന്‍ മറിച്ചനോക്കുന്നതിനിടയിലോര്‍ത്തു.

അവള്‍ അവനെ പ്രണയിക്കാന്‍ തുടങ്ങിയത് വാക്കുകളിലൂടെയാണ്. നിരന്തരമായി അവള്‍ക്ക് വാക്കുകള്‍ കോര്‍ത്ത മാലയുണ്ടാക്കി അവന്‍ നല്‍കി. ആ വാക്കുകളെ അവള്‍  സ്വന്തവും സ്വകാര്യവുമാക്കി മാറ്റി.. അവളുടെ ചിന്തക്കും മനസ്സിനും സ്വച്ഛന്ദമായി വിഹരിക്കാന്‍ പറ്റിയ ഇടങ്ങളായാണ് അവന്റെ വാക്കുകളെ അവള്‍ കണ്ടത്. ആ വാക്കുകളിലെ കാല്‍പ്പനികതയില്‍ അവള്‍ വിരസമായ യാഥാര്‍ത്ഥ്യങ്ങളെ മറന്നു. അവളെ കാണാന്‍ വേണ്ടിമാത്രമാണ് അവന്‍  ഈ ഔദ്യോഗികയാത്ര ഔദ്യോഗിക വാഹനത്തില്‍ പോകാതെ ഈ ട്രെയിനില്‍  വന്നത് എന്ന് അവള്‍ക്കറിയാം. ഇത്രയും നാള്‍ അവളെ വിളിക്കുവാനോ അവളെ പറ്റി അന്വേഷിക്കുവാനോ അവന്‍ മുതിരാതിരുന്നതില്‍ അവനോട് അവള്‍ക്കൊരു പരിഭവവും തോന്നിയില്ല. എന്നും കിടക്കയില്‍ അവനോടൊപ്പം ചേര്‍ന്ന് അവന്റെ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങുന്ന അവന്റേതു മാത്രമാണവളെന്ന് അവള്‍ സ്വയം വിശ്വസിച്ചിരുന്നു. 

അവന്‍ എന്തൊക്കയോ അവളോടായി പറഞ്ഞു. പക്ഷെ അവള്‍ക്കൊന്നും ശ്രദ്ധിക്കാനായില്ല. അവന്‍ പറയുന്നതിന് എന്നത്തേയും പോലെ ഒരൊഴുക്കുണ്ടായിരുന്നില്ല.

നീ എന്താ  എന്നെ  വിവാഹം കഴിക്കാഞ്ഞത്?

അവന്റെ കണ്ണുകളില്‍ നോക്കി അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. എത്രയോ വട്ടം അവള്‍ ചോദിച്ച ചോദ്യം. അത്രയും തവണ അവന്‍ കേട്ടു നിന്ന ചോദ്യം. 

അവന് അവളെ ചേര്‍ത്തിരുത്തി നെറ്റിയില്‍ ഒന്ന് ചുംബിക്കുവാന്‍ തോന്നി. ട്രെയിന്‍ ഉപേക്ഷിച്ചു  കടന്നു പോകുന്ന കാഴ്ചകളെ പോലെ ആ ചോദ്യവും പതിവുപോലെ അവരുടെ ഇടയില്‍ നിന്നും മറഞ്ഞുപോയി.

നിമിഷങ്ങള്‍ നിശ്ശബ്ദമായി കടന്നുപോയി. മനസ്സുകള്‍  തമ്മിലറിയാന്‍ വാക്കുകള്‍ വേണ്ട എന്ന് അത് ഓര്‍മ്മിപ്പിച്ചുകൊണ്ടെയിരുന്നു.

പ്രണയിക്കുമ്പോള്‍ നമ്മള്‍ ആത്മാവുകൊണ്ട് വിശുദ്ധരാവുന്നു. എന്താ സത്യമല്ലേ?

അവള്‍ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു..

അത്  പറയുമ്പോള്‍ പ്രണയം കൊണ്ട് ആത്മാവിനെ വിശുദ്ധനാക്കിയ ജിബ്രാനെയാണ് അവള്‍ക്കോര്‍മ്മ വന്നത്.

'ഉദ്യാനങ്ങള്‍  നീസാന്‍ പൂക്കള്‍ കൊണ്ട് നിറഞ്ഞ ബൈറൂട്ടിലെ ഒരു വസന്തകാലം. അവിടെ  ഏകാന്തതയുടെ തടവറയില്‍ ആന്തരികമായ എന്തോ ഒരു ദു:ഖത്താല്‍  ഒറ്റപ്പെട്ട ഒരു യുവാവ്. ആത്മാവിന്റെ കണ്ണുകളിലൂടെ  എല്ലാം കാണുന്ന സല്‍മകരോമി.'

ആ വരികള്‍ അവളുടെ മനസ്സിലേക്ക് ഒരു വെളിച്ചം പോലെ വന്നുചേര്‍ന്നു.

നിന്നെ ഒരുപാട് പഠിച്ചിട്ടാണ് നിനക്ക് ഈ പുസ്തകം തരുന്നത്. ഒരിക്കല്‍ 'ഒടിഞ്ഞ ചിറകുകള്‍' കൈയില്‍ ഏല്‍പ്പിച്ചിട്ട്  അവന്‍ പറഞ്ഞു. പ്രണയിക്കുമ്പോള്‍ നമ്മള്‍ പുതിയ ഒരാളായി മാറുന്നു.   

അവളുടെ കണ്ണുകള്‍ നിറഞ്ഞു. ആരുമറിയാതിരിക്കാന്‍ കടന്നുപോകുന്ന  കാഴ്ചകള്‍ നോക്കി അവളിരുന്നു.

അവന്‍ അവളുടെ കൈത്തലം സ്പര്‍ശിച്ചുകൊണ്ട്  ഒരു കഥ പറയാന്‍ തുടങ്ങി  കഥകള്‍ പറഞ്ഞുകൊണ്ടാണ് അവളിലേക്ക് അവന്‍ കടന്നുവന്നത് എന്നപ്പോളവളോര്‍ത്തു.

ദാമ്പത്യത്തിന്റെ മടുപ്പിക്കുന്ന ദിനചര്യകളില്‍ നിന്നും വികാരനിര്‍ഭരമായ  ഒരു ജീവിത സാഹചര്യങ്ങളിലേക്ക് ഭാവനയുടെ നൂല്‍പാലത്തിലൂടെ അവര്‍ സഞ്ചരിക്കാന്‍ തുടങ്ങി.

അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. 

ശരിയാണ് കഥകളാകുമ്പോള്‍   മനസ്സിനെ സ്വച്ഛന്ദമായി പറക്കാന്‍ വിടാം അല്ലേ?

എങ്കില്‍  നീ നമ്മുടെ കഥ പറയു. അവള്‍ അവനോട് പറഞ്ഞു.അപ്പോഴേക്കും ട്രെയിന്‍ ഒന്നാമത്തെ ടണലിലേക്ക് പ്രവേശിക്കാന്‍ തുടങ്ങി. അവള്‍ എഴുനേറ്റു.

അപുര്‍ണ്ണമായ ആ കഥ പൂര്‍ത്തിയാക്കാനാവാതെ അവന്‍  അവളുടെ ഒപ്പം നടന്നു..

കഥകള്‍ ഇനിയാവട്ടെ, ഇറങ്ങാന്‍ സമയമായി. അവളുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.  

എന്താണ് നീ ചിരിക്കുന്നത്?

അവന്‍ അവളുടെ ദീപ്തമായ കണ്ണുകളിലേക്ക് നോക്കി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  നീ എന്നെ ചുംബിക്കാന്‍ ശ്രമിച്ചത് ഓര്‍മ്മയില്‍വന്നു.

പിറകിലോട്ട് പറക്കാന്‍ കഴിയുന്നത് മനസ്സിന് മാത്രമല്ലേ. അവന്‍ ഒരു  നിശ്വാസത്തോടെ പറഞ്ഞു.

അതെ, പുരുഷന്‍ തലച്ഛോറു കൊണ്ടും സ്ത്രീ ഹൃദയം കൊണ്ടും പ്രണയിക്കുന്നു എന്ന് നീ കേട്ടിട്ടില്ലേ. അതും ശരിയാണ്. 

എതിരെ ഒരാള്‍ വരുന്നത് കണ്ട് അവളുടെ ദേഹത്ത് തട്ടാതിരിക്കാന്‍ അവന്‍ അവളെ ചേര്‍ത്തു പിടിച്ചു. 

ആ കരവലയത്തില്‍ അമരാന്‍ അവളാഗ്രഹിച്ചിരുന്നെങ്കിലും ഒരു തീക്കനല്‍ അവരുടെ ഇടയിലേക്ക് വീഴുന്നതായി അവള്‍ക്ക് തോന്നി. ട്രെയിന്‍ സ്റ്റേഷനിലെ ഒന്നാമത്തെ പ്‌ളാറ്റ്ഫാമിലെത്തി ചേര്‍ന്നു. അവന്‍ അവളെ  കൈപിടിച്ചിറക്കി .

ഇനി എന്നാണ് കാണുക. അവളൊന്നു പുഞ്ചിരിച്ചു.

ഇതുപോലെ എപ്പോഴെങ്കിലും. അവന്‍ ഉദാസീനനായി പറഞ്ഞു.

നീ പ്രഭാത ഭക്ഷണം കഴിക്കാന്‍ മറക്കരുത്.

അവള്‍ നടന്നു. എന്നത്തെയുംപോലെ മുഴുമിപ്പിക്കാനാവാത്ത ഒരു കഥ പോലെ അവള്‍ പോകുന്നതു നോക്കി അവന്‍ നിന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Latest Videos
Follow Us:
Download App:
  • android
  • ios