പാചകം ചെയ്തവര്‍ക്കും 'ടിപ്' എത്തിക്കാം; സൊമാറ്റോയുടെ പുതിയ ഫീച്ചറിനെതിരെ വിമര്‍ശനം
ഇപ്പോള്‍ സൊമാറ്റോ കൊണ്ടുവരുന്ന പുതിയൊരു ഫീച്ചറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭക്ഷണം കഴിച്ച ശേഷം ഉപഭോക്താക്കള്‍ക്ക് അത് തയ്യാറാക്കിയ റെസ്റ്റോറന്‍റിലെ അടുക്കളയിലെ ജീവനക്കാര്‍ക്ക് നേരിട്ട് റിവ്യൂ (അഭിപ്രായം) അറിയിക്കുകയും അതുപോലെ അവര്‍ക്ക് ടിപ് നല്‍കുകയും ചെയ്യാമെന്നതാണത്രേ ഈ ഫീച്ചറിന്‍റെ പ്രത്യേകത.
ഇത് ഓണ്‍ലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണെന്ന് തന്നെ പറയാം. അത്രമാത്രം വ്യാപകമായിരിക്കുന്നു ഇന്ന് ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറുകള്‍. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ആണ് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുള്ളത്.
ഉപഭോക്താക്കള്‍ വര്‍ധിച്ചതോടെ തന്നെ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകളെല്ലാം തന്നെ ഉഷാറായി നില്‍ക്കുകയാണ്. പല പരാതികള്‍ ഉയരാറുണ്ടെങ്കിലും ഈ കമ്പനികളെല്ലാം തന്നെ പരമാവധി ലാഭമെടുക്കാനുള്ള മുന്നേറ്റത്തിലാണ് ഇപ്പോള്‍.
ഇതിന്‍റെ ഭാഗമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുമായി പല ഓഫറുകള്‍, അതുപോലെ ആപ്പില്‍ തന്നെ പല പുതിയ ഫീച്ചറുകള്‍ എന്നിങ്ങനെ ഓരോന്നും കമ്പനികള്‍ ഇറക്കാറുണ്ട്.
അത്തരത്തില്‍ ഇപ്പോള്‍ സൊമാറ്റോ കൊണ്ടുവരുന്ന പുതിയൊരു ഫീച്ചറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭക്ഷണം കഴിച്ച ശേഷം ഉപഭോക്താക്കള്‍ക്ക് അത് തയ്യാറാക്കിയ റെസ്റ്റോറന്‍റിലെ അടുക്കളയിലെ ജീവനക്കാര്‍ക്ക് നേരിട്ട് റിവ്യൂ (അഭിപ്രായം) അറിയിക്കുകയും അതുപോലെ അവര്‍ക്ക് ടിപ് നല്‍കുകയും ചെയ്യാമെന്നതാണത്രേ ഈ ഫീച്ചറിന്‍റെ പ്രത്യേകത.
സൊമാറ്റോയുടെ സിഇഒ ദീപീന്ദര്‍ ഗോയല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യമറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് സന്തോഷം വരുന്ന പുതിയ ഫീച്ചറെന്ന നിലയിലാണ് ഇവരിത് പരിചയപ്പെടുത്താൻ ശ്രമിച്ചതെങ്കിലും ഏറെയും നെഗറ്റീവ് കമന്‍റുകളാണ് ആളുകളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
മിക്കവര്‍ക്കും ഈ ഫീച്ചര്‍ വഴി നല്‍കുന്ന ടിപ് റെസ്റ്റോറന്‍റിലെ അടുക്കളയിലെ ജീവനക്കാര്‍ക്ക് തന്നെയാണ് പോകുന്നത് എന്നതിന് എന്ത് ഉറപ്പ് നല്‍കാനാകുമെന്ന സംശയമാണ് ചോദിക്കാനുള്ളത്, ആപ്പ് കുറെക്കൂടി സുതാര്യമാണെങ്കില്‍ വിശ്വസിക്കാമെന്ന് പലരും കമന്‍റിലൂടെ കുറിക്കുന്നു. അതേസമയം ഭക്ഷണത്തിനും അതിന്‍റെ ജിഎസ്ടിക്കും ഡെലിവെറിക്കുമെല്ലാം പണം നല്‍കുന്ന ഉപഭോക്താക്കള്‍ തന്നെ അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ക്കും ടിപ് നല്‍കണമെന്ന പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ഗുണകരമല്ല- അതിന്‍റെ ആവശ്യമില്ല എന്ന തരത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നവരും ഏറെ.
ടിപ് സമ്പ്രദായത്തോട് തന്നെ വിമുഖത കാട്ടുന്നവരും ഏറെയാണ്. എന്തായാലും പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ സംഗതി, ചര്‍ച്ചയായി എന്ന് സാരം.
നേരത്തെ പലപ്പോഴായി സൊമാറ്റോ- സ്വിഗ്ഗി ജീവനക്കാരുടെ ശമ്പളം- മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ പരാതികളുയരുകയും അതില്‍ ചര്‍ച്ചകളുയരുകയുമെല്ലാം ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും കമ്പനികള്‍ പുനര്‍ചിന്തനം നടത്തിയിട്ടില്ല. ഇതും ചിലരെങ്കിലും ചൂണ്ടിക്കാട്ടുന്നുണ്ട്.
Also Read:- 'എങ്ങനെ സാധിക്കുന്നു?'; വെയിട്രസിന്‍റെ അതിശയിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-