യുവാവുമായി ചങ്ങാത്തത്തിലായി കൊക്ക്; വീഡിയോ വൈറലാകുന്നു

ഒരു യുവാവുമായി ഇണങ്ങി- ഇഴപിരിക്കാനാകാത്ത വിധം അടുത്തിരിക്കുകയാണ് ഒരു കൊക്ക്. ആരിഫ് എന്നാണ് ഈ യുവാവിന്‍റെ പേര്. എന്നാലിദ്ദേഹം എവിടത്തുകാരനാണോന്നോ എന്ത് ചെയ്യുന്നുവെന്നോ ഉള്ള വിശദാംശങ്ങളൊന്നും അറിവില്ല. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആരിഫിനെയും ആരിഫിന്‍റെ അപൂര്‍വസൗഹൃദത്തെയും ഏവരും അറിഞ്ഞിരിക്കുന്നത്. 

young mans unlikely friendship with a sarus crane going viral hyp

മനുഷ്യരുമായി എളുപ്പത്തില്‍ ചങ്ങാത്തത്തില്‍ ആകുന്ന മൃഗങ്ങളുണ്ട്. നായ, പൂച്ച, പശു പോലുള്ള വളര്‍ത്തുമൃഗങ്ങളെല്ലാം ഈ ഗണത്തില്‍ പെടുന്നവയാണ്. അതുപോലെ ഈ ഗണത്തില്‍ പെടാതെ തന്നെയും ചില മൃഗങ്ങളോ ജീവികളോ മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നത് കാണാറുണ്ട്. മുയല്‍, കീരി, അണ്ണാൻ, കുരങ്ങ് അതുപോലെ കോഴി, കാക്കള്‍, പ്രാവ് പോലുള്ള പക്ഷികളും മനുഷ്യരുമായി അടുത്തിടപഴകി പോകാറുണ്ട്.

എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന കൊക്കുകള്‍ അങ്ങനെ മനുഷ്യരുമായി പൊതുവെ അടുത്തിടപഴകുകയോ ഇണങ്ങി ജീവിക്കുകയോ ചെയ്യുന്നൊരു പക്ഷിയല്ല. അവ തങ്ങള്‍ക്കുള്ള ഭക്ഷണം അന്വേഷിച്ച് നടക്കുകയും തങ്ങളുടേതായ ലോകത്തില്‍ 'തപസ്' ചെയ്തും അധികവും ഒറ്റപ്പെട്ടോ അല്ലെങ്കില്‍ തന്‍റെ വര്‍ഗത്തില്‍ പെട്ടവര്‍ക്കൊപ്പമോ മാത്രമായിട്ടാണ് കാണപ്പെടാറ്.

എന്നാലിവിടെയിതാ ഒരു യുവാവുമായി ഇണങ്ങി- ഇഴപിരിക്കാനാകാത്ത വിധം അടുത്തിരിക്കുകയാണ് ഒരു കൊക്ക്. ആരിഫ് എന്നാണ് ഈ യുവാവിന്‍റെ പേര്. എന്നാലിദ്ദേഹം എവിടത്തുകാരനാണോന്നോ എന്ത് ചെയ്യുന്നുവെന്നോ ഉള്ള വിശദാംശങ്ങളൊന്നും അറിവില്ല. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആരിഫിനെയും ആരിഫിന്‍റെ അപൂര്‍വസൗഹൃദത്തെയും ഏവരും അറിഞ്ഞിരിക്കുന്നത്. 

ആരിഫിനെ ഉറ്റ സുഹൃത്തായി കണ്ടുകൊണ്ട് ആരിഫിനൊപ്പം തന്നെ ഒരു വര്‍ഷമായി ഒരുമിച്ചുണ്ട് ഈ കൊക്ക്. ഈ ചങ്ങാത്തമുണ്ടാകാൻ ഒരു കാരണവുമുണ്ട്. ഒരു വര്‍ഷം മുമ്പ് പരുക്കേറ്റ് കിടന്ന നിലയില്‍ ഈ കൊക്കിനെ ആരിഫ് കണ്ടെത്തിയതാണ്. അന്ന് അങ്ങനെ തന്നെ വഴിയില്‍ വിട്ടുപോകാതെ കൊക്കിനെ പരിചരിച്ച് അതിന്‍റെ ജീവൻ രക്ഷിച്ചതാണ് ആരിഫ്. ഇതോടെ പിന്നെ കൊക്ക് എപ്പോഴും ആരിഫിന്‍റെ കൂടെ തന്നെയായി. 

ആരിഫ് തന്‍റെ സ്കൂട്ടറില്‍ പോകുമ്പോള്‍ കൂടെ പറന്നുകൊണ്ട് ഈ കൊക്കും ആരിഫിനെ അനുഗമിക്കും. ഇതാണ് വീഡിയോയില്‍ കാണുന്നത്. ഇടയ്ക്ക് ആരിഫ് ഇതിനെ കൈ നീട്ടി വിളിക്കുകയും കൊഞ്ചിക്കുകയും ചെയ്യുന്നുണ്ട്. അത്ഭുതകരമായ ഈ സ്നേഹക്കാഴ്ചയ്ക്ക് ഇതുവരെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് കിട്ടിയിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

ഹൃദ്യമായ വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ഭൂകമ്പത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ ആളെ വിട്ടുപോകാതെ പൂച്ച; ഒടുവില്‍ ദത്ത്...

 

Latest Videos
Follow Us:
Download App:
  • android
  • ios