Rolf Buchholz : ലിംഗത്തിൽ മാത്രം 278 സ്റ്റഡുകൾ, ലെെംഗിക ജീവിതത്തെ ഇത് ബാധിച്ചിട്ടില്ലെന്ന് റോൾഫ് ബുച്ചോൾസ്
40ാം വയസിലാണ് താൻ ആദ്യമായി ശരീരത്തിൽ സ്റ്റഡ് ചെയ്യാൻ ആരംഭിച്ചതെന്ന് റോൾഫ് അടുത്തിടെ പറഞ്ഞിരുന്നു. 453 സ്റ്റഡ്ഡുകളിൽ 278 സ്റ്റഡ്ഡുകൾ കുത്തിയിരിക്കുന്നത് എവിടെയാണെന്നോ? ലിംഗത്തിൽ. തന്റെ ലൈംഗിക ജീവിതം വളരെ നന്നായാണ് പോകുന്നതെന്നും റോൾഫ് പറയുന്നു.
സ്വന്തം ശരീരത്തിൽ ഏറ്റവും കൂടുതൽ തവണ മാറ്റങ്ങൾ വരുത്തി റെക്കോർഡ് നേടിയ വ്യക്തിയാണ് ജർമ്മൻ സ്വദേശിയായ റോൾഫ് ബുച്ചോൾസ്. അഞ്ചോ പത്തോ പതിനഞ്ചോ അല്ല 453 സ്റ്റഡ്ഡുകൾ ധരിച്ചാണ് റോൾഫ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുള്ളത്.
40ാം വയസിലാണ് താൻ ആദ്യമായി ശരീരത്തിൽ സ്റ്റഡ് ചെയ്യാൻ ആരംഭിച്ചതെന്ന് റോൾഫ് അടുത്തിടെ പറഞ്ഞിരുന്നു. 453 സ്റ്റഡ്ഡുകളിൽ 278 സ്റ്റഡ്ഡുകൾ കുത്തിയിരിക്കുന്നതും ലിംഗത്തിലാണ്. എന്നുവച്ച് തന്റെ ലൈംഗിക ജീവിതം വളരെ നന്നായാണ് പോകുന്നതെന്നും റോൾഫ് പറയുന്നു.
കൃഷ്ണമണികളിൽ വരെ പച്ചകുത്തിയ റോൾഫ് തലയിൽ കൊമ്പുപോലെ ത്വക്കിന് രൂപമാറ്റം വരുത്തിയിട്ടുണ്ട്. പലരും ഞാൻ പിശാചാണെന്നാണ് കരുതുന്നത്. എന്നാൽ ഞാൻ പിശാചിൽ വിശ്വസിക്കുന്നില്ലെന്നും റോൾഫ് പറഞ്ഞു.
ലിംഗത്തിൽ സ്റ്റഡ് ചെയ്തിരിക്കുന്നത് തന്റെ ലെെംഗിക ജീവിതത്തെ ബാധിക്കുന്നില്ല. പ്രശ്‌നമുണ്ടെങ്കിൽ, ഞാൻ ഇത് പണ്ടേ ഒഴിവാക്കുമായിരുന്നുവെന്നും റോൾഫ് ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു. ലിംഗത്തിൽ 278 സ്റ്റഡ്ഡുകൾ ചെയ്തത് കൂടാതെ റോൾഫിന്റെ ചുണ്ടിന് ചുറ്റും 94 സ്റ്റഡ്ഡുകളുമുണ്ട്.
പുരികത്തിൽ 37 സ്റ്റഡുകൾ, ശരീരത്തിലുടനീളം ഇംപ്ലാന്റുകൾ,ശരീരത്തിലുടനീളം 90 ശതമാനം പച്ച കുത്തുക, മുഖം പേടിപ്പെടുത്തുന്ന രീതിയിലേക്ക് രൂപമാറ്റം ചെയ്യുക ഇതൊക്കെയാണ് ബോഡി ട്രാൻസ്ഫോർമേഷന്റെ ഭാഗമായി റോൾഫ് തന്റെ ശരീരത്തിൽ ചെയ്തിട്ടുള്ളത്.
കൃഷ്ണമണിയിലടക്കം ശരീരത്തിന്റെ 90 ശതമാനം ഭാഗങ്ങളിൽ ടാറ്റൂ ചെയ്തു. ഇതിനിടയിൽ അഞ്ചു വർഷം ശസ്ത്രക്രിയ നടത്തി നെറ്റിയിൽ രണ്ട് ഇംപ്ലാന്റേഷനുകൾ സ്ഥാപിച്ചു. ഇത് കൊമ്പുകൾ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണുള്ളത്.
2010 ൽ കൂടുതൽ പിയേഴ്സിങ്ങുകൾ ധരിച്ച വ്യക്തി എന്ന റെക്കോർഡ് റോൾഫിന് ലഭിച്ചു. പിന്നീട് ശരീരത്തിലെ കൂടുതൽ മോഡിഫിക്കേഷനുകൾ എന്ന റെക്കോർഡ് തേടിയെത്തി. 2014 ൽ പ്രത്യേകമായ രൂപം മുൻനിർത്തി ദുബായ് വിമാനത്താവളത്തിൽ പ്രവേശനം നിഷേധിച്ചതാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ബദാമോ വാൾനട്ടോ? ലെെംഗികശേഷി വർദ്ധിപ്പിക്കാൻ ഇതിൽ മികച്ചത് ഏതാണ്?