World Mental Health Day : ജോലിയിടങ്ങളിൽ കൗൺസലിംഗ് സേവനങ്ങൾ, മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികൾ എന്നിവ ഒരുക്കുക

മാനസികമായി പിന്തുണ നൽകുന്ന ഒരു വ്യക്തിയാണ് ജീവനക്കാരെ മേൽനോട്ടം വഹിക്കുന്നതെങ്കിൽ അതു വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. ജീവനക്കാരുടെ മാനസികാരോഗ്യത്തെ ഉറപ്പാക്കാൻ സാധിക്കുകയും മേലുദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരും തമ്മിലുളള ആരോഗ്യപരമായ ബന്ധങ്ങൾ  മനസികരോഗ്യത്തിന് നിർണായക പങ്കുണ്ട്.

world mental health day 2024 tips to manage work stress and avoid burnout

ജോലിഭാരം ആളുകളിൽ വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. കാരണം പലപ്പോഴും പല തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. ജോലിയിലെ സമ്മർദ്ദം ഒരു പരിധി വിടുന്നത് പലപ്പോഴും വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. തൊഴിൽ ഇടങ്ങളിലെ മാനസികാരോഗ്യം ഉയർത്തി കൊണ്ട് വരാൻ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ച് റീഹാബിലിറ്റേഷൻ സെെക്കോളജിസ്റ്റ് വിനിഷ പി എഴുതുന്ന ലേഖനം.

തൊഴിൽ ഇടങ്ങളിലെ മാനസിക ആരോഗ്യം എന്നതിന് പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. സമകാലീന കാലഘട്ടത്തിൽ അതീവ പ്രാധാന്യം നൽകേണ്ടതും ഇന്ന് ഏറെ ചർച്ച ചെയ്യുന്നതുമായ ഒന്നാണ് തൊഴിൽ ഇടങ്ങ്ളിൽ ഓരോരുത്തരും അനുഭവിച്ചു വരുന്ന പ്രയാസങ്ങൾ. സിനിമ ലോകത്തെ വ്യക്തികൾ അനുഭവിക്കുന്ന പല ബുദ്ധിമുട്ടുകളും ഈ ഇടപത്രങ്ങളിലും സോഷ്യൽ മീഡിയയിലും വളരെയധികം ശ്രദ്ധ ചെലുത്തി.

യഥാർത്ഥത്തിൽ അവിടെ മാത്രമല്ല എല്ലാ ജോലി സ്ഥലങ്ങളിലും മാനസിക സമ്മർദങ്ങൾ കൂടുതലാണ്. ഉത്കണ്ഠ , വിഷാദം, അമിതമായ സ്ട്രെസ്സ് കാരണം burnout  തുടങ്ങിയ അവസ്ഥയിലേക്ക് എത്തിയ ഒത്തിരി പേരാണ് നമുക്ക് ചുറ്റും ഉള്ളത്. അതിൽ പലരും ആത്മഹത്യയിലേക്ക് എത്തിയവരും നല്ലൊരു ജോലി അന്തരീക്ഷം സമ്മർദ്ദം കുറയ്ക്കുവാനും ജീവനക്കാരുടെ മനോബലം ഉയർത്തുകയും മികച്ച ബന്ധങ്ങൾ വികസിപ്പിക്കുകയും സമഗ്രമായതും കാര്യക്ഷമമായ പ്രവർത്തനതിൻ്റെ  ഭാഗമായി highly productive output കൊണ്ടുവരികയും ചെയ്യുന്നു.

ഏത് മേഖലയാവട്ടെ വർക്ക് സ്ട്രെസ്സ് ഉണ്ട്. ഓരോ വ്യക്തിക്കും ജോലിക്കുമനുസരിച്ച് അതിൻ്റെ തോത് കൂടുകയും കുറയുകയും ചെയ്യാം. തൊഴിൽ ഇടങ്ങളിലെ മാനസികാരോഗ്യം ഉയർത്തി കൊണ്ട് വരാൻ എന്തെല്ലാം മാറ്റങ്ങൾ ചെയ്യേണ്ടതായി വരുമെന്നെന്നു നമുക്ക് ചർച്ച ചെയ്യേണ്ടതുണ്ട്. അതിലെ കുറച്ച് കാര്യങ്ങൾ ഇതിൽ പറയാം.

1. തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുക. ജീവനക്കാർക്ക് അവരുടെ പ്രശ്നങ്ങൾ തുറന്ന് പറയാൻ പറ്റുന്ന ഒരു സഹായിത അന്തരീക്ഷം പ്രദാനം ചെയ്യുക.

2.  മാനസികമായി പിന്തുണ നൽകുന്ന ഒരു വ്യക്തിയാണ് ജീവനക്കാരെ മേൽനോട്ടം വഹിക്കുന്നതെങ്കിൽ അതു വലിയൊരു മാറ്റത്തിന് വഴിയൊരുക്കും.ജീവനക്കാരുടെ മാനസികാരോഗ്യത്തെ ഉറപ്പാക്കാൻ സാധിക്കുകുകയും മേലുദ്യോഗസ്ഥരുടെയും മറ്റു ജീവനക്കാരും തമ്മിലുളള ആരോഗ്യപരമായ ബന്ധങ്ങൾ  മനസികരോഗ്യത്തിന് നിർണായക പങ്കുണ്ട്.

3. വിശ്രമത്തിന് പ്രാധാന്യം നൽകുക. ജീവനക്കാർക്ക് ഇടയ്ക്ക് വിശ്രമം എടുക്കാം പ്രോത്സാഹനം ചെയ്യുക. Shorts breaks  അല്ലങ്കിൽ ടൈം ഔട്ട് അവരെ കൂടുതൽ ഊർജസ്വലരായി ജോലിയെടുക്കാൻ സഹായിക്കും. ഇത് സമ്മർദ്ദം കുറക്കുവനും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകമാകും.

4. ജോലിയിടങ്ങളിൽ കൗൺസലിംഗ് സേവനങ്ങൾ, മാനസികാരോഗ്യ ബോധവൽക്കരണ പരിപാടികൾ എന്നിവ ഒരുക്കുക.

5. ജോലിയും വ്യക്തിപരമായ ജീവിതവും തമ്മിലുളള പരിമിതികൾ പാലിക്കാൻ പ്രോത്സാഹിപ്പിക്കുക.ഇത് ആരോഗ്യപരമായ ജീവിതത്തിന് വഴിവയ്ക്കും.

6. സമതുല്യമായ വേതനം ഉറപ്പാക്കുക.ജോലി നന്നായി ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിനു യോജിക്കുന്ന സാമ്പത്തിക പ്രതിഫലം നൽകുന്നത് നിർബന്ധമാണ്. ശരിയായ വേതനം നൽകുന്നത് ജീവനക്കാരുടെ മാനസികാരോഗ്യത്തെ ഉയർത്തുന്നത്തിലും, സാമ്പത്തികസുരക്ഷയ്‌ക്കും കാരണമാകുന്നു.

7. Job satisfaction ഉറപ്പ് വരുത്തിയാൽ മാത്രമേ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാനാകൂ.

8. ജോലിയിടങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും റെസ്റ് റൂം സൗകര്യം കൊടുക്കേണ്ടതാണ്.

9. സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി daycare center ഉണ്ടെങ്കിൽ അത് തൊഴിൽ ചെയ്യുന്നവർക്ക് വലിയൊരു ആശ്വാസമാകാം. ചെറിയ കുട്ടികൾ ഉള്ളവരുടെ സുരക്ഷ എല്ലായ്പ്പോഴും ടെൻഷൻ കൂട്ടുന്ന ഒന്നാണ് . ഒരു  അമ്മ അല്ലങ്കിൽ അച്ഛന് സ്വസ്ഥമായി ജോലി ചെയ്യുന്നതിന് ഇത് വലിയ സഹായകമാകും.

10. വിനോദ യാത്രകൾ എല്ലാ വർഷവും നടത്തുക.നല്ല ബന്ധങ്ങൾ വളർത്താനും സ്ട്രെസ്സ് റിലീഫ് ചെയ്യുവാനും ഇതൊരു നല്ല മാർഗമാണ്.
 
11. ജോലിയിടങ്ങളിൽ incentives ഉറപ്പ് വരുത്തുക. ആഘോഷങ്ങൾ നടത്തുക.. പ്രോത്സാഹനങ്ങളും സമ്മാനങ്ങളും പ്രമോഷനും നൽകുക.

12. ആഴ്ചയിൽ വരുന്ന ഹോളിഡേ ഫ്രി ആയി എൻജോയ് ചെയ്യാൻ അനുവദിക്കുക.

13. Over duties നൽകിയാൽ അതിനു പകരമായി മറ്റൊരു അവധി നൽകേണ്ടതാണ് .

14. വർഷം തോറും വരുന്ന salary increments ജോലിയിൽ തുടരുണത്തിനും കാര്യക്ഷമമായ പ്രവർത്തിക്കും കാരണമാകാം...

15. ഇൻഷുറൻസ്, ജോലി സുരക്ഷ എന്നിവ പ്രാധാന്യം ചെലുത്തേണ്ടതാണ് ..

മുകളിൽ കൊടുത്തിരിക്കുന്ന കര്യങ്ങൾ അല്ലാതെ ഒത്തിരി ഘടകങ്ങൾ തൊഴിലിടങ്ങളിലെ മാനസികാരോഗ്യമായി ബന്ധപ്പെടുത്തി പറയാനുണ്ട്. ആസ്വദിച്ച് ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതാണ്. ഓരോ വ്യക്തിയും അവരുടെ വ്യക്തിത്വത്തെ സ്വന്തം ജോലിക്ക് ചേരുന്ന തലത്തിലേക്ക് വളർത്തി കൊണ്ടുവരേണ്ടത് അനിവാര്യമാണ്. എല്ലാ ജോലിയും ഏറ്റെടുത്ത് വലിയ ഭാരം ചുമക്കാതെ ആവശ്യമുള്ളയിടങ്ങളിൽ yes / No പറയാൻ പ്രാപ്തരാകേണ്ടതാണ് . അതിനു അസർട്ടീവ് ആയിട്ട് സംസാരിക്കാൻ പരിശീലിക്കേണ്ടതുണ്ട്. 

കാര്യക്ഷമമായ പ്രവർത്തനത്തിന് ഒരു Do list തയ്യാറാക്കി അത് പ്രകാരം ഓരോനായി ചെയ്താൽ സ്ട്രെസ്സ് ലെവൽ കുറക്കാനും burn out എന്ന അവസ്ഥയിലേക്ക് പോകത്തേയിരിക്കാനും സഹായിക്കും. Time management വളരെ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്.  Priority അനുസരിച്ച് urgent and important tasks ആദ്യം ചെയ്തു തീർക്കുക. പ്രാധാന്യം കുറഞ്ഞ കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിച്ച് പ്രാധാന്യം കൂടുതൽ കൊടുക്കേണ്ട പലതും വിട്ടു പോകാൻ സാധ്യത കൂടുതലാണ്.

Over stress അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ Deep breathing , visualization തുടങ്ങിയ ചെറിയ Mind relaxation excercise ചെയ്യുക. ഓരോ വ്യക്തിയും വ്യത്യസ്തമാണ് അതുകൊണ്ടുതന്നെ അവർ ഒരു പ്രശ്നത്തെ നോക്കി കാണുന്നതും അവരുടെ ചിന്തകളും വ്യത്യസ്തമാണ്.ഓരോ വ്യക്തിക്കും നൽകേണ്ട ചികിത്സയും വ്യത്യസ്തമാണ്. 

നമ്മുടെ ഉള്ളിലെ ആകുലതകൾ ഏറ്റവും കൂടുതൽ അറിയുന്നത് നമുക്ക് തന്നെയാണ് . അതുകൊണ്ട് സ്വയം ഒരു അവലോകനം നടത്തി (introspection)ആവശ്യമെങ്കിൽ മനഃശാസ്ത്ര വിദഗ്ധരെ സമീപിക്കാവുന്നതാണ്. ആരോഗ്യപരമായ മനസ്സ് എല്ലാവരുടെയും അവകാശമാണ്.

World Mental Health Day 2024 : മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios