ഡിഷ്‍വാഷറില്‍ ഉരുളക്കിഴങ്ങ് കഴുകുന്നു!; വീഡിയോയ്ക്ക് വമ്പൻ വിമര്‍ശനം

വീട്ടിലും മറ്റും ഉപയോഗപ്രദമാകുന്ന തരത്തിലുള്ള പൊടിക്കൈകളും കൊച്ചു-കൊച്ചു സൂത്രപ്പണികളുമെല്ലാം വീഡിയോകളിലൂടെ മനസിലാക്കുന്നവരും അത് പ്രായോഗികതലത്തില്‍ ചെയ്തുനോക്കുന്നവരും ഏറെയാണ്. 

women washing potatoes in dishwasher the video now going viral

സോഷ്യല്‍ മീഡിയയില്‍ ദിവസവും എത്രയോ വീഡിയോകളാണ് നാം കാണുന്നത്, അല്ലേ? ഇവയില്‍ മിക്ക വീഡിയോകളും വെറുതെ കാഴ്ചക്കാരെ കൂട്ടുന്നതിനായി തയ്യാറാക്കുന്നതാണെന്ന് തന്നെ പറയാം. എന്നാല്‍ ചില വീഡിയോകളാകട്ടെ, നമുക്ക് പുതിയ അറിവോ വിവരങ്ങളോ ആശയങ്ങളോ പങ്കുവയ്ക്കുന്നതായിരിക്കും. ഇങ്ങനെയുള്ള കാഴ്ചകള്‍ തുടര്‍ന്നും നമ്മളില്‍ ചിന്തകള്‍ക്കും പഠനങ്ങള്‍ക്കും വഴിയൊരുക്കാം.

ഇതുപോലെ വീട്ടിലും മറ്റും ഉപയോഗപ്രദമാകുന്ന തരത്തിലുള്ള പൊടിക്കൈകളും കൊച്ചു-കൊച്ചു സൂത്രപ്പണികളുമെല്ലാം വീഡിയോകളിലൂടെ മനസിലാക്കുന്നവരും അത് പ്രായോഗികതലത്തില്‍ ചെയ്തുനോക്കുന്നവരും ഏറെയാണ്. 

പക്ഷേ ഇങ്ങനെ പൊടിക്കൈകള്‍ കാണിക്കുന്ന വീഡിയോകളാണെങ്കിലും ചിലത് പാളിപ്പോകാറുണ്ട്. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ വലിയ രീതിയില്‍ നെഗറ്റീവ് കമന്‍റുകളും വരാം. എന്നാലിതൊന്നും വീഡിയോയുടെ 'റീച്ചി'നെ ബാധിക്കാറില്ല. 

ഇപ്പോഴിതാ സമാനമായ രീതിയില്‍ ഒരു പൊടിക്കൈ പരിചയപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ നെഗറ്റീവ് കമന്‍റുകള്‍ നേടി ശ്രദ്ധേയമാവുകയാണ്. വലിയ അളവില്‍ ഉരുളക്കിഴങ്ങ് കഴുകി വൃത്തിയാക്കിയെടുക്കാനൊരു പുതിയ 'തന്ത്രം' പരിചയപ്പെടുത്തുകയാണ് ഇതില്‍. 

പാത്രങ്ങള്‍ കഴുകാനുപയോഗിക്കുന്ന 'ഡിഷ്‍വാഷര്‍' എന്ന ഉപകരണത്തില്‍ വച്ച് ഉരുളക്കിഴങ്ങ് കഴുകിയെടുക്കുന്നതാണ് പൊടിക്കൈ. സാധാരണനിലയില്‍ കഴുകാനുള്ള പാത്രങ്ങള്‍ വച്ച ശേഷം ഡിറ്റര്‍ജന്‍റും ഇട്ട് ഡിഷ്‍വാഷര്‍ ഓൺ ചെയ്യുകയാണ് വേണ്ടത്. ഇതില്‍ പാത്രങ്ങള്‍ക്ക് പകരം ഇതിനുള്ള റാക്കുകളില്‍ ഉരുളക്കിഴങ്ങ് വച്ച് ഡിറ്റര്‍ജന്‍റ് ചേര്‍ക്കാതെ വെറുതെ കഴുകിയെടുക്കുകയാണ്. 

ഉരുളക്കിഴങ്ങ് ഒന്നിച്ച് വൃത്തിയാക്കാൻ ഇങ്ങനെ നാല് മിനുറ്റ് മാത്രമാണ് ഇവരെടുത്തത്. സമയം അധികമെടുക്കാതെ വളരെ ഫലപ്രദമായി ഒന്നിച്ച് കഴുകിയെടുക്കാമെന്നതാണ് ഇതിന്‍റെ സൗകര്യമായി ഇവര്‍ പറയുന്നത്. പക്ഷേ ഇത് ഉള്‍ക്കൊള്ളാൻ സാധിക്കില്ലെന്നും ഇത് എളുപ്പജോലിയല്ലെന്നും സിങ്കിലിട്ട് കഴുകുന്നതാണ് ഇതിലും എളുപ്പമെന്നുമെല്ലാം കമന്‍റുകള്‍ വന്നിരിക്കുന്നു. 

ഇത് വീട്ടില്‍ ചെയ്തുനോക്കാൻ പോലും തയ്യാറാകില്ലെന്നാണ് അധികപേരും പറയുന്നത്. വെറുതെ കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി വെറുതെ ചെയ്യുന്ന കണ്ടന്‍റ് ആണിതെന്നും പലരും പറയുന്നു. എന്തായാലും നെഗറ്റീവ് കമന്‍റുകളാണെങ്കിലും വീഡിയോ നല്ലരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.

വീ‍ഡിയോ കണ്ടുനോക്കൂ....

 

Also Read:-വിമാനയാത്രയ്ക്കെത്തിയ ആള്‍ വിമാനത്തിനകത്ത് കണ്ടത്; വൈറലായി പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios