'പാത്രത്തിന് ഇത്രയും വിലയോ!'; സൊമാറ്റോയ്ക്കെതിരെ പരാതിയുമായി യുവതി

ജോലിത്തിരക്കിലോ, പഠനത്തിരക്കിലോ പെട്ടുപോയി പുറത്തുപോയി ഭക്ഷണം കഴിക്കാൻ  പോലും സാധിക്കാതിരിക്കുന്നവര്‍ക്ക് തങ്ങളുള്ള ഇടത്തേക്ക് ഭക്ഷണമെത്തും എന്നത് വലിയ സഹായം തന്നെയാണ്. എന്നാല്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയില്‍ അമിതമായ തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും പരാതികള്‍ ഉയരാറുണ്ട്. 

womans complaint against zomato as they charges high cost for food container box hyp

ഇത് ഓൺലൈൻ ഫുഡ് ഡെലിവെറികളുടെ കാലമാണ്. നഗരപ്രദേശങ്ങളിലെല്ലാം ഓണ്‍ലൈൻ ഫുഡ് ഡെലിവെറി എത്രമാത്രം വ്യാപകമായി എന്നത് റോഡിലൂടെ കടന്നുപോകുന്ന ടൂവീലറുകളിലെ ഡെലിവെറി ഏജന്‍റുമാരുടെ തിരക്ക് നോക്കിയാല്‍ തന്നെ മനസിലാക്കാം. 

ജോലിത്തിരക്കിലോ, പഠനത്തിരക്കിലോ പെട്ടുപോയി പുറത്തുപോയി ഭക്ഷണം കഴിക്കാൻ  പോലും സാധിക്കാതിരിക്കുന്നവര്‍ക്ക് തങ്ങളുള്ള ഇടത്തേക്ക് ഭക്ഷണമെത്തും എന്നത് വലിയ സഹായം തന്നെയാണ്. എന്നാല്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറിയില്‍ അമിതമായ തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പലപ്പോഴും പരാതികള്‍ ഉയരാറുണ്ട്. 

ഒന്നുകില്‍ റെസ്റ്റോറന്‍റുകള്‍ക്കെതിരെ ആയിരിക്കും ഇങ്ങനെ പരാതി വരുന്നത്. അല്ലെങ്കില്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകള്‍ക്കെതിരെ ആയിരിക്കും. ഭക്ഷണത്തിന്‍റെ ഗുണമേന്മ, അളവ് എന്നിങ്ങനെയുള്ള കാര്യങ്ങളിലും പരാതി ഉണ്ടാകാറുണ്ട്. 

എങ്കിലും അമിത വില തന്നെയാണ് പലപ്പോഴും ഉപഭോക്താക്കളെ പ്രശ്നത്തിലാക്കുന്നതും പ്രകോപിപ്പിക്കുന്നതും. ഇപ്പോഴിതാ ഇത്തരത്തില്‍ സൊമാറ്റോയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. 

ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അത് എത്തിയപ്പോള്‍ ഭക്ഷണം ആക്കിനല്‍കിയ കണ്ടെയ്നറിന് ഭക്ഷണത്തിന്‍റെ അത്ര തന്നെ വിലയാണെന്ന് മനസിലാക്കിയതോടെയാണ് ഇവര്‍ പരാതിയുമായി എത്തിയിരിക്കുന്നത്. അറുപത് രൂപയുടെ വിഭവം മൂന്ന് പേര്‍ക്ക് വേണ്ടി 180 രൂപയ്ക്കാണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കണ്ടെയ്നറിന് ചാര്‍ജിട്ടിരിക്കുന്നത് 60 രൂപ തന്നെയാണ്. 

അങ്ങനെയെങ്കില്‍ വിഭവത്തിന്‍റെ അത്ര തന്നെ വിലയാണോ പാത്രത്തിന് ആകുകയെന്നതാണ് ഇവരുടെ സംശയം. എന്തായാലും ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോയെ ടാഗ് ചെയ്തുകൊണ്ടാണ് ഇവര്‍ ട്വിറ്ററിലൂടെ പരാതി ഉന്നയിച്ചത്. ഇതോടെ മറുപടിയുമായി സൊമാറ്റോയും എത്തി. ഇത് തങ്ങളുടെ പ്രശ്നമല്ലെന്നും റെസ്റ്റോറന്‍റ് ആണ് ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടത് എന്നുമുള്ള രീതിയിലാണ് സൊമാറ്റോ പ്രതികരിച്ചത്. 

നിരവധി പേര്‍ യുവതിയുടെ ട്വീറ്റിന് താഴെ സമാനമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. പലരും ഈ അമിത തുക ഈടാക്കുന്നതിനെ സ്വാഭാവികമായി അംഗീകരിക്കുന്നതോടെയാണ് ഇതില്‍ പരാതി ഉന്നയിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നത് എന്നും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടിവരുന്ന അവസ്ഥയെ കമ്പനികളും റെസ്റ്റോറന്‍റുകളുമെല്ലാം ചൂഷണം ചെയ്യുകയാണെന്നുമെല്ലാം പലരും കമന്‍റായി കുറിച്ചിരിക്കുന്നു. 

ട്വീറ്റ് കാണാം...

 

Also Read:- നൂഡില്‍സിന് വില കൂടുതലാണെന്ന് പരാതിപ്പെട്ടു; കടക്കാര്‍ അപമാനിച്ചതിന് കസ്റ്റമര്‍ ചെയ്തത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios