മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട 14 പേരോട് ഒരേസമയം സംസാരിച്ചു; ഒടുവില്‍ 'കൺഫ്യൂഷൻ'

പ്രായം, ജോലി, സമുദായം, ശമ്പളം തുടങ്ങിയ അടിസ്ഥാനപരമായ വിവരങ്ങളെല്ലാം ഇത്തരത്തില്‍ മാട്രിമോണിയല്‍ സൈറ്റുകളിലൂടെ മിക്കവരും പങ്കുവയ്ക്കാറുണ്ട്. ഇതുമായി എല്ലാം യോജിക്കുന്നവരുമായി അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയാല്‍ മതിയല്ലോ. 

woman talked 14 men through matrimonial site and got confused see the viral post hyp

യോജിച്ച ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാൻ ഇന്ന് മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. അവരവരുടെ അഭിരുചികളും ഇഷ്ടങ്ങളും ഡിമാൻഡുകളുമെല്ലാം സൈറ്റ് വഴി പങ്കുവച്ചുകഴിഞ്ഞാല്‍ അതുമായി യോജിപ്പുള്ളവര്‍ ബന്ധപ്പെടും. പിന്നീട് കൂടുതല്‍ സംസാരിച്ച ശേഷമോ കണ്ട ശേഷമോ എല്ലാം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാമല്ലോ. 

പ്രായം, ജോലി, സമുദായം, ശമ്പളം തുടങ്ങിയ അടിസ്ഥാനപരമായ വിവരങ്ങളെല്ലാം ഇത്തരത്തില്‍ മാട്രിമോണിയല്‍ സൈറ്റുകളിലൂടെ മിക്കവരും പങ്കുവയ്ക്കാറുണ്ട്. ഇതുമായി എല്ലാം യോജിക്കുന്നവരുമായി അടുത്ത ഘട്ടത്തിലേക്ക് നീങ്ങിയാല്‍ മതിയല്ലോ. 

ഇവയെല്ലാം നോക്കി തന്നെയാണ് മിക്കവരും വിവാഹാലോചനയിലേക്ക് കടക്കാറ്. ഇപ്പോഴിതാ ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു പോസ്റ്റാണ് വലിയ രീതിയില്‍ വൈറലാകുന്നത്. മാട്രിമോണിയല്‍ സൈറ്റ് വഴി സംസാരിച്ച പതിനാല് പേരില്‍ ആരെ തെരഞ്ഞെടുക്കണമെന്ന് ആശയക്കുഴപ്പമാണ്. അതിന് സഹായിക്കാമോ എന്നഭ്യര്‍ത്ഥിച്ച് കൊണ്ടായിരുന്നുവത്രേ യുവതി പോസ്റ്റ് പങ്കിട്ടത്.

29 വയസുള്ള, ബി. കോം കഴിഞ്ഞയാളാണ്. പക്ഷേ ജോലിയൊന്നും ചെയ്യുന്നില്ല. മാട്രിമോണി വഴി പതിനാല് പേരോട് താൻ ഒരേസമയം സംസാരിച്ചു. ഒടുവില്‍ ആരെ തെരഞ്ഞെടുക്കണമെന്ന് കണ്‍ഫ്യൂഷനായി അതുകൊണ്ടാണ് സഹായം തേടുന്നത് എന്നാണ് വൈറലായ പോസ്റ്റിന്‍റെ ആദ്യഭാഗം.  

ഇവര്‍ പങ്കിട്ട വിവരങ്ങളത്രയും ഇപ്പോള്‍ വൈറലാണ്. എന്നാല്‍ ഇവരെ കുറിച്ച് വ്യക്തതയൊന്നുമില്ല. അതിനാല്‍ തന്നെ ഈ സോഷ്യല്‍ മീഡിയ പോസ്റ്റ് വ്യാജമാണെന്നും പറയപ്പെടുന്നു. അത് എന്തുതന്നെ ആയാലും സംഭവം വലിയ ചര്‍ച്ചയായി ഇതിനോടകം മാറിക്കഴിഞ്ഞു. 

സ്വന്തം വിവാഹക്കാര്യം മറ്റുള്ളവരോടാണോ ചോദിക്കേണ്ടത്, അറേഞ്ച്ഡ് വിവാഹം വളരെ മോശമായ ഒന്നാകുന്നത് ഇങ്ങനെയാണ് എന്നും മറ്റുമാണ് ചര്‍ച്ചകള്‍. പതിനാല് പേരുടെ വയസ്, ജോലി, ശമ്പളം എന്നിവയ്ക്കൊപ്പം ചിലര്‍ക്ക് ഉയരം പോര, ചിലര്‍ക്ക് കഷണ്ടിയുണ്ട് എന്നതെല്ലാം എടുത്ത് പറയുക കൂടി ചെയ്തതോടെയാണ് ഇങ്ങനെയാണ് അറേഞ്ച്ഡ് വിവാഹം എന്ന വിമര്‍ശനം വന്നത്. 

ശമ്പളം നോക്കിയും ഉയരം നോക്കിയും അല്ല പങ്കാളിയെ തെരഞ്ഞെടുക്കേണ്ടതെന്നും ആദ്യം വ്യക്തിത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്, നമുക്ക് യോജിക്കുന്ന ആളാണോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്- ഇതിന് ശേഷം സാമ്പത്തിക ഭദ്രതയും മറ്റ് കാര്യങ്ങളും നോക്കാമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

മാട്രിമോണി സൈറ്റ് വഴിയാണെങ്കിലും ആളുകളുടെ വ്യക്തിത്വം നോക്കി, അവരോട് സംസാരിച്ചും, ഇടപഴകിയുമെല്ലാം അവരെ മനസിലാക്കി വേണം വിവാഹത്തിലേക്ക് കടക്കാ ൻ എന്നും പങ്കാളികള്‍ പരസ്പര ധാരണയുള്ളവരാണെങ്കിലേ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടാകൂ എന്നും നിരവധി പേര്‍ കമന്‍റ് ബോക്സില്‍ ഉപദേശവും പങ്കുവയ്ക്കുന്നുണ്ട്. 

എന്തായാലും വൈറലായ സോഷ്യല്‍ മീഡിയ പോസ്റ്റ് നോക്കൂ...

 

Also Read:- 'പുതിയ സ്വര്‍ണം ഇതാണ്'; തക്കാളി ആഭരണമായി അണിഞ്ഞ് ഉര്‍ഫി ജാവേദ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios