ജിമ്മിലെ ഉപകരണത്തില്‍ കുടുങ്ങി സ്ത്രീ; സ്മാര്‍ട് വാച്ച് ഉള്ളതുകൊണ്ട് രക്ഷയായി
വര്‍ക്കൗട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു ഇവര്‍. അങ്ങനെയാണ് അപകടത്തിന്‍റെയും വീഡിയോ ലഭ്യമായിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.
ജിമ്മിലെ വര്‍ക്കൗട്ടിനിടെ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ മിക്കപ്പോഴും ഇൻജുറി അഥവാ പരുക്കുകളാണ് കൂടുതലും സംഭവിക്കാറ്. അതേസമയം ജിമ്മിലെ ഉപകരണങ്ങള്‍ മൂലം അപകടങ്ങള്‍ സംഭവിക്കുന്നത് അത്ര സാധാരണമല്ല. ഏതായാലും അത്തരമൊരു സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്.
യുഎസിലെ ഒഹിയോയിലാണ് സംഭവം. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ ഒരുപകരണത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു ക്രസ്റ്റീൻ ഫോള്‍ഡ്സ് എന്ന സ്ത്രീ. വര്‍ക്കൗട്ട് ചെയ്യുന്നത് വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ടായിരുന്നു ഇവര്‍. അങ്ങനെയാണ് അപകടത്തിന്‍റെയും വീഡിയോ ലഭ്യമായിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്ന് തെളിയിക്കുന്നതാണ് വീഡിയോ.
ശരീരം തല കീഴായി തൂക്കാൻ സഹായിക്കുന്ന ഇൻവേര്‍ഷൻ ടേബിള്‍ ഉപയോഗിക്കവേയാണ് അപകടം സംഭവിച്ചത്. സ്പൈൻ സ്ട്രെച്ച് ചെയ്യാനും നടുവേദനയ്ക്ക് ആക്കം ലഭിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇതിനിടെ ക്രിസ്റ്റീന്‍റെ കണങ്കാല്‍ ടേബിളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇതോടെ ഇവര്‍ക്ക് അനങ്ങാനോ, തിരിച്ച് പൂര്‍വസ്ഥിതിയിലേക്ക് മാറാനോ കഴിയാതെയായി.
പുലര്‍ച്ചെയാണ് ഇത് സംഭവിക്കുന്നത്. കൂടെ വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരുന്ന ഒരാളെ സഹായത്തിനായി ഇവര്‍ വിളിച്ചെങ്കിലും ഉച്ചത്തില്‍ പാട്ട് വച്ചിരിക്കുന്നതിനാല്‍ അദ്ദേഹം ഇത് കേട്ടില്ല. ഭാഗ്യവശാല്‍ കയ്യില്‍ സ്മാര്‍ട് വാച്ചുണ്ടായിരുന്നതിനാല്‍ അതുപയോഗിച്ച് ഇവര്‍ പൊലീസ് ഹെല്‍പ്ലൈൻ നമ്പറിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തി. ഇതിന്‍റെ വീഡിയോ ആണ് വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. ഏറെ നേരം സഹായം ലഭിക്കാതെ അങ്ങനെ തന്നെ തുടര്‍ന്നിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ജീവനെ തന്നെ ബാധിക്കുമായിരുന്നു എന്ന് തന്നെയാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.
വീഡിയോ കാണാം...
Also Read:- ദിവസവും 'സ്കിപ്പിംഗ്' ചെയ്യൂ; ഇതിന്‍റെ അഞ്ച് ഗുണങ്ങള്‍ അറിയാം...