ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേശപ്പുറത്തേക്ക് ചത്ത എലി വീണു; പരാതിയുമായി യുവതി

നിരവധി പേരാണ് ശരണ്യയുടെ ട്വീറ്റിനോട് പ്രതികരണമറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷ്യ-സുരക്ഷാപ്രശ്നങ്ങളും, ശുചിത്വപ്രശ്നങ്ങളും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും റെസ്റ്റോറന്‍റുകള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം- അതിന് വേണ്ടി കൂടിയാണ് കസ്റ്റമേഴ്സ് ഇത്രയധികം പണം ചെലവിടുന്നത് എന്നും പലരും കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

woman shares photos of dead mouse on food table at a restaurant hyp

ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അതിനെച്ചൊല്ലി പരാതിപ്പെടേണ്ട അവസ്ഥ നിങ്ങളെല്ലാവര്‍ക്കും വന്നിട്ടുണ്ടാകാം. ഒന്നുകില്‍ ഭക്ഷണത്തിന്‍റെ ഗുണമേന്മ, അല്ലെങ്കില്‍ ശുചിത്വം, അതുമല്ലെങ്കില്‍ ഭക്ഷണത്തിന്‍റെ വിലയും അതിന്‍റെ അളവും - എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധികവും ഇത്തരത്തില്‍ പരാതികള്‍ ഉയരാറ്.

ഇക്കൂട്ടത്തില്‍ തന്നെ ശുചിത്വവും ഗുണമേന്മയുമായും ബന്ധപ്പെട്ടുള്ള പരാതികളാണ് ഏറ്റവുമധികം ഉയര്‍ന്നുകേള്‍ക്കാറുള്ളത്. 

സമാനമായൊരു പരാതി സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിരിക്കുകയാണൊരു യുവതി. ശരണ്യ ഷെട്ടി എന്ന ട്വിറ്റര്‍ യൂസറാണ് ഫോട്ടോ സഹിതം ഒരു റെസ്റ്റോറന്‍റില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കിട്ടിരിക്കുന്നത്. 

പ്രമുഖ ബ്രാൻഡായ IKEAയുടെ റെസ്റ്റോറന്‍റില്‍ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേശപ്പുറത്തേക്ക് ഒരു ചത്ത എലി വീണു എന്നതാണ് യുവതിയുടെ പരാതി. ഇതിന്‍റെ ഫോട്ടോകളും ഇവര്‍ ട്വിറ്ററിലൂടെ അനുഭവം പങ്കിട്ടതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഫോട്ടോയില്‍ നമുക്ക് കാണാം മേശപ്പുറത്ത് കഴിച്ച് പാതിയായിരിക്കുന്ന സ്നാക്സും ഡ്രിങ്ക്സും കാണാം. ഇതിന് കുറച്ച് അപ്പുറത്തായി ചത്ത എലിയും കിടപ്പുണ്ട്. കഴിച്ചുകൊണ്ടിരിക്കെ റെസ്റ്റോറന്‍റിന്‍റെ റൂഫില്‍ നിന്ന് വീണതായിരുന്നുവത്രേ ചത്ത എലി. എന്തായാലും ജീവിതത്തില്‍ ഇത്രയും മോശപ്പെട്ടൊരു അവസ്ഥയിലിരുന്നിട്ടില്ല എന്നാണ് അനുഭവം പങ്കുവച്ചുകൊണ്ട് ശരണ്യ എഴുതിയിരിക്കുന്നത്.

നിരവധി പേരാണ് ശരണ്യയുടെ ട്വീറ്റിനോട് പ്രതികരണമറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷ്യ-സുരക്ഷാപ്രശ്നങ്ങളും, ശുചിത്വപ്രശ്നങ്ങളും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും റെസ്റ്റോറന്‍റുകള്‍ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം- അതിന് വേണ്ടി കൂടിയാണ് കസ്റ്റമേഴ്സ് ഇത്രയധികം പണം ചെലവിടുന്നത് എന്നും പലരും കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

 

ഇതിനിടെ ശരണ്യയുടെ ട്വീറ്റ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പ്രതികരണവുമായി റെസ്റ്റോറന്‍റും രംഗത്തെത്തി. ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ ഖേദിക്കുന്നു. ഇതെക്കുറിച്ച് തങ്ങള്‍ കൂടുതലായി അന്വേഷിച്ച് വരികയാണ്. വേണ്ട നടപടികളെല്ലാം തങ്ങള്‍ കൈക്കൊള്ളും. കസ്റ്റമേഴ്സിന്‍റെ സുരക്ഷയ്ക്കും ശുചിത്വത്തിനും തന്നെയാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നത്- എന്നായിരുന്നു ട്വിറ്ററിലൂടെ തന്നെ റെസ്റ്റോറന്‍റ് നല്‍കിയ മറുപടി. 

 

Also Read:- വീട്ടില്‍ ഫുഡ് വ്ളോഗ് ചെയ്ത പെണ്‍കുട്ടിക്ക് അമ്മ കൊടുത്ത 'പണി; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios