'എല്ലാവര്‍ക്കും ഇങ്ങനത്തെ വീട്ടുടമസ്ഥനെ കൊടുക്കണേ'; യുവതിയുടെ ട്വീറ്റ് വൈറല്‍

ധാരാളം പേരുടെ മനസ് കവര്‍ന്നൊരു ട്വീറ്റിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥന്‍റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം തന്നെ എത്രമാത്രം സ്പര്‍ശിക്കുന്നുവെന്നാണ് സൃഷ്ടി മിത്തല്‍ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

woman shares about the sweet gesture of her landlord hyp

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വാര്‍ത്തകളും വീഡിയോകളും ഫോട്ടോകളുമാണ് നാം കാണുന്നത്. ഇവയില്‍ പലതും കണ്ടുകഴിഞ്ഞ ശേഷവും ഏറെ നേരത്തേക്കോ ചിലപ്പോള്‍ ദിവസങ്ങളോളമോ നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുന്നതായിരിക്കും.

അത്തരത്തില്‍ ധാരാളം പേരുടെ മനസ് കവര്‍ന്നൊരു ട്വീറ്റിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വാടകയ്ക്ക് താമസിക്കുന്ന വീടിന്‍റെ ഉടമസ്ഥന്‍റെ ഭാഗത്ത് നിന്നുള്ള പെരുമാറ്റം തന്നെ എത്രമാത്രം സ്പര്‍ശിക്കുന്നുവെന്നാണ് സൃഷ്ടി മിത്തല്‍ എന്ന യുവതി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ബംഗലൂരുവിലാണ് സൃഷ്ടി താമസിക്കുന്നത്. സൃഷ്ടിക്കൊപ്പം മറ്റൊരാള്‍ കൂടി താമസിക്കുന്നുണ്ടെന്നും ട്വീറ്റില്‍ വ്യക്തം.

ട്വീറ്റിനൊപ്പം ഒരു ഫോട്ടോയും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ഒരു കുപ്പിയില്‍ ജ്യൂസോ ഷെയ്ക്കോ പോലെ എന്തോ ഒരു പാനീയമാണ് കാണുന്നത്. 

സംഭവം, വീട്ടുടമസ്ഥൻ സൃഷ്ടിയെയും റൂംമേറ്റിനെയും കാണാനെത്തിയപ്പോള്‍ സമ്മാനിച്ച കോള്‍ഡ് കോഫിയാണ്.  തങ്ങളുടെ വീട്ടുടമസ്ഥൻ തങ്ങളെ കാണാനായി ഓരോ തവണ വരുമ്പോഴും ഇത്തരത്തില്‍ എന്തെങ്കിലും സമ്മാനങ്ങള്‍ കരുതാറുണ്ടെന്നാണ് സൃഷ്ടി ട്വീറ്റില്‍ പറയുന്നത്. 

'ഞങ്ങളുടെ വീട്ടുടമസ്ഥനെ പോലെയൊരു നല്ല ആളെ ഞാൻ ജീവിതത്തില്‍ കണ്ടിട്ടില്ല. അദ്ദേഹം എപ്പോള്‍ ഞങ്ങളെ കാണാൻ വരുമ്പോഴും എന്തെങ്കിലും ഞങ്ങള്‍ക്കായി കൊണ്ടുവരും. ജ്യൂസുകളോ ഷെയ്ക്കുകളോ കോള്‍ഡ് ഡ്രിംഗ്സോ അങ്ങനെ എന്തെങ്കിലും. ഇത്തവണ കോള്‍ഡ് കോഫിയാണ് അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി കൊണ്ടുവന്നിരിക്കുന്നത്. ദൈവമേ എല്ലാവര്‍ക്കും ഇങ്ങനത്തെ വീട്ടുടമസ്ഥരെ കൊടുക്കണേ...'- ഇതായിരുന്നു സൃഷ്ടിയുടെ ട്വീറ്റ്. 

വലിയ രീതിയിലാണ് ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടത്. വളരെ പോസിറ്റീവായ ഒരു കാര്യമെന്ന നിലയിലാണ് അധികപേരും ഈ ട്വീറ്റിനോട് ആകൃഷ്ടരായിരിക്കുന്നത്. ചിലര്‍ തങ്ങള്‍ക്ക് വീട്ടുടമസ്ഥരുമായുള്ള ബന്ധം എങ്ങനെയാണെന്നും കമന്‍റുകളിലൂടെ പങ്കുവച്ചിരിക്കുന്നു. 

സൃഷ്ടിയുടെ ട്വീറ്റ് നോക്കൂ...

 

Also Read:- 'വീട്ടുജോലിക്കാര്‍ താമസക്കാര്‍ ഇരിക്കുന്ന സോഫയിലും പാര്‍ക്കിലും ഇരിക്കരുത്'; വിവാദമായി സര്‍ക്കുലര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios