ഭക്ഷണത്തിന്‍റെ ഫോട്ടോയെടുക്കാൻ കാമുകൻ സമ്മതിച്ചില്ല; യുവതി ചെയ്തത്...

യുവതി ബില്ല് പേ ചെയ്യേണ്ട ഒരു ദിവസം ഇരുവരും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. ഭക്ഷണമെത്തിയപ്പോള്‍ ഇവര്‍ ഫോട്ടോയെടുക്കാൻ തുടങ്ങി. സാധാരണഗതിയില്‍ വളരെ കുറച്ച് സമയം കൊണ്ട് താൻ ഫോട്ടോ എടുക്കാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വളരെ കുറച്ച് നിമിഷങ്ങള്‍ കാത്തുനിന്നാല്‍ മതിയല്ലോ.

woman refused to pay his boyfriends food know the reason hyp

പ്രണയബന്ധത്തിലായാലും ദാമ്പത്യത്തിലായാലുമെല്ലാം പങ്കാളികള്‍ തമ്മില്‍ ചെറുതോ വലുതോ ആയ കാര്യങ്ങളില്‍ വഴക്കുണ്ടാകാറുണ്ട്. എന്നാല്‍ ചില വഴക്കുകള്‍ അങ്ങനെ പെട്ടെന്നൊന്നും പരിഹരിക്കാവുന്നതായിരിക്കില്ല. ഒറ്റക്കാഴ്ചയില്‍ നിസാരമെന്ന് തോന്നാം. എന്നാല്‍ അത്ര നിസാരമായിരിക്കില്ല ഈ വഴക്കുകളുടെയൊന്നും കാരണങ്ങള്‍.

അധികവും പരസ്പരം ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ മനസില്ലാത്തതിന്‍റെ പേരിലും അക്ഷമയുടെയും മുൻകോപത്തിന്‍റെയും പേരിലുമായിരിക്കും ഇത്തരത്തില്‍ പരിഹരിക്കാനാകാത്ത വഴക്കുകളുണ്ടാകുന്നത്. ഈഗോ ആയിരിക്കും ഇവിടെ മുൻപന്തിയില്‍ നില്‍ക്കുന്നതും. 

സമാനമായ രീതിയിലുള്ളൊരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ട് ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു യുവതി. റെഡിറ്റിലൂടെയാണ് ഇവര്‍ തന്‍റെ അനുഭവം പങ്കിട്ടത്. 

ഇൻസ്റ്റഗ്രാമില്‍ ഭക്ഷണങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ പങ്കുവയ്ക്കുന്ന ശീലമുണ്ടത്രേ ഇവര്‍ക്ക്. അതിനാല്‍ പുറത്തുപോയി കഴിക്കുമ്പോഴെല്ലാം വിഭവങ്ങളുടെ ഫോട്ടോകളോ വീഡിയോകളോ പകര്‍ത്താറുണ്ട്. കാമുകന് ഇത് വെറുപ്പായതിനാല്‍ തന്നെ സുഹൃത്തുക്കളായ വ്ളോഗര്‍മാര്‍ക്കോ പെണ്‍സുഹൃത്തുക്കള്‍ക്കോ ഒപ്പം പോകുമ്പോഴേ താനിത് ചെയ്യാറുള്ളൂ എന്നും അവരാണെങ്കില്‍ ഇതിനൊക്കെ സന്തോഷമേയുള്ളൂവെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ അടുത്ത കാലത്തായി ചില കാരണങ്ങളാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകുന്നത് കുറഞ്ഞു. ആകെ കാമുകനൊപ്പം മാത്രം പുറത്തുപോയി കഴിക്കുന്ന സാഹചര്യമായി. അങ്ങനെ പോകുന്ന സമയത്ത് ഒരു തവണ ബില്ല് ഒരാള്‍ പേ ചെയ്താല്‍ അടുത്ത തവണ രണ്ടാമത്തെയാള്‍ ചെയ്യണമെന്നാണ് ഇവര്‍ക്കിടയിലെ നിബന്ധന. 

അപ്പോള്‍ താൻ പേ ചെയ്യുന്ന ദിവസമെങ്കിലും തന്നെ ഫോട്ടോയോ വീ‍ഡിയോയോ എടുക്കാൻ സമ്മതിക്കണമെന്ന് ഇവര്‍ കാമുകനോട് അഭ്യര്‍ത്ഥിച്ചുവത്രേ. മനസില്ലാമനസോടെയാണ് കാമുകൻ ഇതിന് അനുവാദം നല്‍കിയിരുന്നത് എന്നും ഇവര്‍ പറയുന്നു.

അങ്ങനെ യുവതി ബില്ല് പേ ചെയ്യേണ്ട ഒരു ദിവസം ഇരുവരും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നു. ഭക്ഷണമെത്തിയപ്പോള്‍ ഇവര്‍ ഫോട്ടോയെടുക്കാൻ തുടങ്ങി. സാധാരണഗതിയില്‍ വളരെ കുറച്ച് സമയം കൊണ്ട് താൻ ഫോട്ടോ എടുക്കാറുണ്ടെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വളരെ കുറച്ച് നിമിഷങ്ങള്‍ കാത്തുനിന്നാല്‍ മതിയല്ലോ.

എന്നാല്‍ അത്ര സമയം പോലും ക്ഷമയോടെ ഇരിക്കാതിരുന്ന കാമുകൻ ഇരുവരുടെയും പാത്രത്തിലെ വിഭവങ്ങള്‍ ഫോര്‍ക്ക് വച്ചും മറ്റും കുത്തിയും പരത്തിയും അലങ്കോലമാക്കിയത്രേ. ഇതോടെ ഇവര്‍ക്ക് ഫോട്ടോയെടുക്കാൻ സാധിച്ചില്ല. 

തുടര്‍ന്ന് ദേഷ്യത്തിലായ യുവതി താൻ കാമുകന്‍റെ പങ്ക് ഭക്ഷണത്തിന്‍റെ ബില്ല് പേ ചെയ്തില്ല. ഇതായിരുന്നു ഇവരുടെ പ്രതികാരനടപടി. ഇതോടെ വീണ്ടും കാമുകനുമായി വഴക്കിലായി. 

ഈ അനുഭവം ഇവര്‍ റെഡിറ്റില്‍ പങ്കുവച്ചതോടെ ധാരാളം പേരാണ് വിഷയത്തില്‍ ചര്‍ച്ചയ്ക്കെത്തിയത്. മിക്കവരും യുവതിയെ പിന്തുണച്ചാണ് കമന്‍റ് ചെയ്തത്. നിലവിലുള്ള കാമുകൻ താങ്കള്‍ക്ക് യോജിക്കുന്നതല്ലെന്നാണ് അധികപേരും കമന്‍റായി കുറിച്ചത്. ബന്ധം കുറെക്കൂടി ആരോഗ്യകരമായിരിക്കണമെന്നും അതിന് ഇരുവരും ഇനിയും തുറന്ന ചര്‍ച്ചകളിലേര്‍പ്പെണമെന്നും ഉപദേശിച്ചവരും ഏറെ. എന്തായാലും യുവതിയുടെ അനുഭവകഥ ഇതിനോടകം തന്നെ വൈറലായി എന്ന് പറയാം.

 

AITA for refusing to pay for my boyfriend's food after he ruined my food photos?
by u/CapitalMess100 in AmItheAsshole

Also Read:- കാണാൻ ബാര്‍ബി ഡോളിനെ പോലെയാക്കാൻ 82 ലക്ഷം ചിലവിട്ട് യുവതി!

 

Latest Videos
Follow Us:
Download App:
  • android
  • ios