ഏഴ് നില കെട്ടിടത്തില്‍ നിന്ന് താഴെ വീണു; അത്ഭുതകരമായി ജീവൻ രക്ഷപ്പെട്ടു, പക്ഷേ...
ഏഴ് നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ഇരുപതുകാരി അത്ഭുതരമായ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നതാണ് വാര്‍ത്ത. പക്ഷേ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ടൊമിനേ റേഡ് എന്ന യുവതിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഓരോ ദിവസവും എത്രയോ അപകടവാര്‍ത്തകളാണ് നാം കേള്‍ക്കാറുള്ളത്. പലപ്പോഴും പല ദുരന്തവാര്‍ത്തകളും നമ്മുടെ മനസിനെ ആഴത്തില്‍ സ്പര്‍ശിക്കാറുണ്ട്. ദുരന്തത്തിന് ഇരയായവര്‍ അപരിചിതരാണെങ്കില്‍ പോലും വാര്‍ത്തകളിലൂടെ അവരെ അറിയുമ്പോള്‍ അവരോട് അടുപ്പം തോന്നുകയും അവരിലേക്ക് മനസ് പറന്നെത്തുകയും ചെയ്യുന്നതെല്ലാം മനുഷ്യസഹജമാണ്.
ഇപ്പോഴിതാ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ഒരപകടവാര്‍ത്തയാണ് ഇതുപോലെ വാര്‍ത്തകളില്‍ ഏറെ ശ്രദ്ധ നേടുന്നത്. ഏഴ് നിലയുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ ഇരുപതുകാരി അത്ഭുതരമായ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നതാണ് വാര്‍ത്ത. പക്ഷേ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ടൊമിനേ റേഡ് എന്ന യുവതിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
സാധാരണനിലയില്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണം നടക്കേണ്ട, അല്ലെങ്കില്‍ അത്രമാത്രം വ്യാപ്തിയുള്ള അപകടമാണിത്. കാരണം മറ്റൊന്നുമല്ല, അത്രയും ഉയരത്തില്‍ നിന്നാണ് യുവതി വീണിരിക്കുന്നത്. പക്ഷേ അപകടം നടന്ന്, ടൊമിനേയെ ആശുപത്രിയിലെത്തിക്കുമ്പോഴും അവര്‍ക്ക് ജീവനുണ്ട്.
മെല്‍ബണിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോള്‍ ടൊമിനേയുടെ വീട്ടുകാരെല്ലാം പ്രതീക്ഷ കൈവിടാതെ തുടരുകയാണ്. അത്ഭുതകരമായി മരണത്തില്‍ നിന്ന് ഒരിക്കല്‍ രക്ഷപ്പെട്ടത് ഒരുപക്ഷേ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്‍റെ സൂചനയാകാം എന്ന വിശ്വാസത്തിലാണ് ഇവര്‍.
'ഈ ഒരാഴ്ചയ്ക്കിടെ അവളുടെ ജീവൻ പിടിച്ചുനിര്‍ത്തുന്നതിനായി പല ശസ്ത്രക്രിയകളും നടന്നു. അത്ഭുതകരമായി എല്ലാത്തിനെയും അവള്‍ അതിജീവിച്ചു. ഇപ്പോഴും ഞങ്ങളോടൊപ്പമുണ്ട്. അവള്‍ അവളോട് തന്നെയുള്ള ഏറ്റവും വലിയ പോരാട്ട
ത്തിലാണ്. പക്ഷേ ഒരുപാട് ശക്തയായൊരു വ്യക്തി കൂടിയാണ് അവള്‍...'- ടൊമിനേയുടെ അച്ഛൻ ബ്രാഡ് പറയുന്നു.
ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിന്‍റെ തിരക്കിലാണ് ടൊമിനേയുടെ വീട്ടുകാര്‍. എങ്ങനെയും അവള്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയില്‍ തന്നെ ഇവര്‍ തുടരുന്നു.
Also Read:-കടയില്‍ നിന്ന് വാങ്ങിയ ചൂലിന്‍റെ പാക്കറ്റില്‍ എഴുതിയിരിക്കുന്നത് കണ്ടോ; സംഭവം വൈറലായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-