അസുഖമാണെന്ന് മെസേജയച്ച് ലീവെടുത്തതിന് പുറത്താക്കി; യുവതിക്ക് 3 ലക്ഷം നഷ്ടപരിഹാരം

ഈ അടുത്ത കാലത്തായി പല പ്രമുഖ കമ്പനികളും തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതിന് പിന്നാലെ ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. അതുപോലെ തന്നെ അന്യായമായി തൊഴിലില്‍ നിന്ന് പിരിച്ചുവിടുന്നതോ, തൊഴിലിടത്തില്‍ ചൂഷണം ചെയ്യപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്നതെല്ലാം പരാതികളായി വരികയും വാര്‍ത്താശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

woman fired from job after applying sick leave hyp

ദിവസവും സമൂഹത്തിലെ വിവിധ മേഖലയില്‍ നിന്നുള്ള സംഭവവികാസങ്ങള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയാകാറുണ്ട്. ഇക്കൂട്ടത്തില്‍ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന സംഭവങ്ങളും ഇടയ്ക്ക് ശ്രദ്ധേയമാകാറുണ്ട്. 

ഈ അടുത്ത കാലത്തായി പല പ്രമുഖ കമ്പനികളും തൊഴിലാളികളെ കൂട്ടമായി പിരിച്ചുവിട്ടതിന് പിന്നാലെ ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. അതുപോലെ തന്നെ അന്യായമായി തൊഴിലില്‍ നിന്ന് പിരിച്ചുവിടുന്നതോ, തൊഴിലിടത്തില്‍ ചൂഷണം ചെയ്യപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുന്നതെല്ലാം പരാതികളായി വരികയും വാര്‍ത്താശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ സമാനമായ രീതിയിലൊരു സംഭവമാണ് വലിയ ശ്രദ്ധ നേടുന്നത്. അസുഖമാണെന്ന് പറഞ്ഞ് മെസേജയച്ച് ലീവെടുത്ത യുവതിയെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയതിന് ബോസിന് വൻ തിരിച്ചടി കിട്ടിയെന്നതാണ് വാര്‍ത്ത.

യുകെയിലെ വെയില്‍സിലാണ് സംഭവം. തലേന്നത്തെ പാര്‍ട്ടിക്ക് ശേഷം പിന്നേറ്റ് രാവിലെ ഉണര്‍ന്നപ്പോള്‍ അവശത തോന്നുകയും കടുത്ത വയറുവേദന അനുഭവപ്പെടുകയും ചെയ്തതോടെ താൻ മെസേജയച്ച് ലീവ് പറയുകയായിരുന്നുവെന്നാണ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സെലിൻ തോര്‍ലി എന്ന യുവതി പറയുന്നത്. 

എന്നാല്‍ 'ഇന്ന് വരാൻ സാധിക്കില്ല സോറി...' എന്ന അപേക്ഷയ്ക്ക് 'വരണ്ട, നിന്നെ പുറത്താക്കി' എന്നായിരുന്നു ബോസിന്‍റെ മറുപടി. അങ്ങനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ സെലിൻ നിയമപരമായി മുന്നോട്ട് നീങ്ങുകയായിരുന്നു. 

തുടര്‍ന്ന് അധികാരികളുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിൽ സെലീന് അന്നേ ദിവസം ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയും വിധി ഇവര്‍ക്ക് അനുകൂലമായി വരികയും ചെയ്തു. ഇതോടെ ബോസ് സെലിന് നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥയായി. മൂന്ന് ലക്ഷം രൂപയാണ് സെലിന് ഇവര്‍ നല്‍കേണ്ടതായി കോടതി വിധിച്ചത്. 

അതേസമയം ഇടയ്ക്കിടെ അവധിയെടുക്കുന്നത് സെലിന്‍റെ ശീലമാണെന്നും അതിനാലാണ് താൻ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്നുമാണ് ബോസിന്‍റെ വിശദീകരണമായി റിപ്പോര്‍ട്ടുകള്‍ പ്രതിപാദിച്ചിരിക്കുന്നത്. 

Also Read:- കേള്‍വിപ്രശ്നമറിഞ്ഞ് ജോലിക്കെടുത്തു, ശേഷം വിട്ടയച്ചു; യുവതിക്ക് വൻ തുക നഷ്ടപരിഹാരം

 

Latest Videos
Follow Us:
Download App:
  • android
  • ios