സ്കാനിംഗ് സമയത്ത് രഹസ്യമായി സൂക്ഷിച്ച തോക്ക് പൊട്ടി; സ്ത്രീക്ക് പിൻഭാഗത്ത് വെടിയേറ്റു
സ്കാനിംഗ് മുറിയിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ മെറ്റല്‍ അംശങ്ങളുള്ള ആഭരണങ്ങളോ മറ്റ് വസ്തുക്കളോ എല്ലാം രോഗിയില്‍ നിന്ന് വാങ്ങിച്ചുവയ്ക്കുന്നത് പതിവാണ്.
വിചിത്രമായൊരു സംഭവത്തിന്‍റെ റിപ്പോര്‍ട്ട് ഇപ്പോള്‍ അന്താരാഷ്ട്രമാധ്യമങ്ങളിലൂടെ ശ്രദ്ധേയമാവുകയാണ്. എംആര്‍ഐ സ്കാനിംഗിന് എത്തിയ സ്ത്രീ ഒളിപ്പിച്ചുവച്ച തോക്ക് പൊട്ടി ഇവര്‍ക്ക് തന്നെ പരുക്കേറ്റുവെന്ന വാര്‍ത്തയാണ് ഇത്തരത്തില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
സ്കാനിംഗ് മുറിയിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ മെറ്റല്‍ അംശങ്ങളുള്ള ആഭരണങ്ങളോ മറ്റ് വസ്തുക്കളോ എല്ലാം രോഗിയില്‍ നിന്ന് വാങ്ങിച്ചുവയ്ക്കുന്നത് പതിവാണ്. കാരണം സ്കാനിംഗ് മെഷീനില്‍ നിന്നുള്ള കാന്തികതരംഗങ്ങള്‍ ലോഹവുമായി പ്രതികരിക്കുന്നത് അപകടമാണ്. ഇതൊഴിവാക്കാനാണ് ഈ മുന്നൊരുക്കം.
എന്നാല്‍ ഈ കേസില്‍ രോഗിയായ സ്ത്രീ തോക്ക് ഒളിപ്പിച്ച് സ്കാനിംഗിന് കയറുകയായിരുന്നുവത്രേ. യുഎസിലാണ് വിചിത്രമായ സംഭവം നടന്നിരിക്കുന്നത്. അമ്പത്തിയേഴുകാരിയായ സ്ത്രീ (ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ ലഭ്യമല്ല) എംആര്‍ഐ സ്കാനിംഗ് മുറിയിലേക്ക് ചെറിയ കൈത്തോക്കുമായി കയറുകയായിരുന്നു.
സ്കാനിംഗ് മെഷീനിനുള്ളിലേക്ക് ഇവരെ കയറ്റിയതും ലോഹത്തോക്ക് മെഷീനില്‍ നിന്നുള്ള തരംഗങ്ങളുമായി പ്രവര്‍ത്തിച്ച് തോക്ക് പൊട്ടി ഇവര്‍ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്ത്രീയുടെ പിൻഭാഗത്ത് (പൃഷ്ടഭാഗത്ത്) ആണ് വെടിയേറ്റിരിക്കുന്നത്. എന്നാല്‍ പരുക്ക് ഗുരുതരമായിരുന്നില്ല എന്നാണ് മനസിലാകുന്നത്. ഇവര്‍ ചികിത്സ തേടി ഭേദമായിക്കഴിഞ്ഞു എന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
അതേസമയം എങ്ങനെയാണ് ആശുപത്രി ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഇവര്‍ കൈത്തോക്കുമായി സ്കാനിംഗ് മുറിയിലേക്ക് കടന്നത് എന്ന സംശയമാണ് ഏവരും പങ്കുവയ്ക്കുന്നത്. കാര്യമായ അപകടം തന്നെ ലോഹോപകരണങ്ങളോ ആഭരണങ്ങളോ മൂലം എംആര്‍ഐ സ്കാനിംഗ് സമയത്തുണ്ടാകാം. എത്ര ശ്രദ്ധിച്ചാലും ഇങ്ങനെയുള്ള ചെറിയ അപകടങ്ങളെല്ലാം ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇത്തരത്തിലൊരു അപകടം സംഭവിക്കുന്നത് ഗുരുതരമായ വീഴ്ച തന്നെയാണ്. അതേസമയം എന്തിനാണ് സ്ത്രീ തോക്കുമായി ആശുപത്രിയിലെത്തിയത്- സ്കാനിംഗ് റൂമിലേക്ക് പോയത് എന്നുള്ള കാര്യങ്ങളൊന്നും വ്യക്തമല്ല.
Also Read:- ഒറ്റയ്ക്ക് നടന്നുപോകുമ്പോള്‍ പെട്ടെന്ന് കണ്‍മുന്നില്‍ കടുവ; വീഡിയോ വൈറലാകുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-