മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

മഞ്ഞുകാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തില്‍ മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിലും വേണം ശ്രദ്ധ. തണുപ്പ് കാലമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും ചർമ്മം കൂടുതൽ വരണ്ടുപോകുകയും ചെയ്യാം.  

Winter skin care tips you should follow

സീസണുകൾ മാറുമ്പോൾ അത് നമ്മുടെ ചർമ്മത്തിലും മാറ്റങ്ങൾ സൃഷ്ടിക്കും. അതിനാൽ ഓരോ സീസണുകൾ മാറി വരുമ്പോഴും സ്കിൻ കെയർ റുട്ടീനിലും ആ മാറ്റം വരുത്തേണ്ടതാണ്. മഞ്ഞുകാലത്ത് ശരീരത്തിന്‍റെ ആരോഗ്യത്തില്‍ മാത്രമല്ല ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിലും വേണം ശ്രദ്ധ. തണുപ്പ് കാലമാകുന്നതോടെ നമ്മുടെ ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടുകയും ചർമ്മം കൂടുതൽ വരണ്ടുപോകുകയും ചെയ്യാം.  തണുപ്പ് കാലത്ത് വെള്ളം കുടിക്കുന്നതിന്‍റെ അളവും കുറയാം. ഇതൊക്കെ ചര്‍മ്മത്തെ മോശമായി ബാധിക്കാം. 

അതിനാല്‍ മഞ്ഞുകാലത്ത് ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മോയിസ്ച്യുറൈസിങ് ലോഷൻ പതിവായി ഉപയോഗിക്കുക. എണ്ണമയം ഉള്ള, നല്ല കട്ടിയുള്ള  ലോഷനുകള്‍ തന്നെ തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. അവക്കാഡോ ഓയിൽ, ആൽമണ്ട് ഓയിൽ, മിനറൽ ഓയിൽ, പ്രിംറോസ് ഓയിൽ ഇവയിലേതെങ്കിലും പ്രധാന ഘടകമായ ഉത്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

രണ്ട്...  

തുടക്കത്തില്‍ പറഞ്ഞ പോലെ, വെള്ളം ധാരാളം കുടിക്കുക. അതു ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. 

മൂന്ന്...

ചർമ്മത്തിന്‍റെ യുവത്വം നിലനിർത്തുന്നതിൽ വിറ്റാമിൻ സി -ക്ക് വലിയ പങ്കുണ്ട്. അതിനാല്‍ ഒരു നല്ല വിറ്റാമിൻ സി സീറം ഉപയോഗിക്കാം. 

നാല്...

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാനും ശ്രദ്ധിക്കുക.  സീസണല്‍ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

അഞ്ച്...

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്.  ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. ഒരു മോയിസ്ച്യുറൈസിങ് ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകൾക്ക് നല്ലതാണ്. അതുപോലെ വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

ആറ്...

നല്ല ഉറക്കത്തിന് നമ്മുടെ മുഖ സൗന്ദര്യത്തിലും സ്ഥാനമുണ്ട്. നല്ല ഉറക്കം കണ്ണിന് ചുറ്റുമുള്ള തടിപ്പും കറുത്ത നിറവും ഇല്ലാതാക്കും. അതിനാല്‍ പതിവായി എട്ട് മണിക്കൂര്‍ ഉറക്കം കിട്ടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക. 

Also Read: ഫ്ലോറൽ കാര്‍ഡിഗനില്‍ സുന്ദരിയായി കത്രീന; ചിത്രങ്ങള്‍ പകര്‍‌ത്തി വിക്കി

Latest Videos
Follow Us:
Download App:
  • android
  • ios