തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കറിവേപ്പില ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

തലമുടി കൊഴിച്ചിലും താരനും അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പില കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ അകാലനരയെ അകറ്റാനും തലമുടിയിലെ വരള്‍ച്ചയെ തടയാനും തിളക്കമുള്ള തലമുടി സ്വന്തമാക്കാനും സഹായിക്കും. 

Why Curry leaves need to be in your Haircare routine

വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ കറിവേപ്പില തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും തലമുടി വളരാനും സഹായിക്കും. തലമുടി കൊഴിച്ചിലും താരനും അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും കറിവേപ്പില കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവ അകാലനരയെ അകറ്റാനും തലമുടിയിലെ വരള്‍ച്ചയെ തടയാനും തിളക്കമുള്ള തലമുടി സ്വന്തമാക്കാനും സഹായിക്കും. 

ഇതിനായി രണ്ട് ടീസ്പൂൺ കറിവേപ്പില അരച്ചതിലേയ്ക്ക് രണ്ട് ടീസ്പൂൺ ഉലുവയില അരച്ചതും ഒരു നെല്ലിക്കയും  രണ്ട് ടീസ്പൂൺ തൈരും മിക്സ് ചെയ്ത് തലയോട്ടിയില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. 

അതുപോലെ തന്നെ, ഒരു പാത്രത്തിൽ കുറച്ച് വെളിച്ചെണ്ണ എടുത്ത ശേഷം അതിൽ ഒരു പിടി കറിവേപ്പില കൂടി ചേർക്കാം. ശേഷം ചെറുതായിട്ട് ഒന്ന് ചൂടാക്കുക. തണുക്കാൻ അനുവദിച്ച ഈ എണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യാം. 15 മിനിറ്റിന് ശേഷം തല കഴുകാം. ഇതും ആഴ്ചയില്‍ 2, 3 ദിവസവുമൊക്കെ ഉപയോഗിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും.

Also read: പതിവായി രാവിലെ രണ്ട് ഡ്രൈഡ് ആപ്രിക്കോട്ട് വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios