Eid-Ul-Fitr 2023 : എന്താണ് ഈദ് ഉൽ ഫിത്തർ? ആഘോഷങ്ങൾ എങ്ങനെ?
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, അല്ലാഹു നൽകിയ ഭക്ഷണത്തിൽ മുഴുകുക എന്നിവയാണ് ഈ പെരുന്നാളിന്റെ പ്രധാന ഘടകങ്ങൾ. ഈദ് അൽ-ഫിത്തറിന്റെ (റമദാൻ) സമയം ചന്ദ്രചക്രത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ എല്ലാ വർഷവും വ്യത്യസ്തമാണ്.
വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയപെരുന്നാൾ. നോമ്പ് മുറിക്കുന്നതിന്റെ ഉത്സവമായി ഈ ദിനം ആഘോഷിക്കുന്നു. ഇത് റമദാനിലെ ഒരു മാസത്തെ നോമ്പ് അവസാനിക്കുന്നതിന്റെ ആഘോഷമായി അടയാളപ്പെടുത്തുന്നു. ഒരു മാസത്തെ വ്രതാനുഷ്ഠാനം അവസാനിച്ചതിന്റെ പിറ്റേന്നാണ് ഈദുൽ ഫിത്വർ ആഘോഷിക്കപ്പെടുന്നത്. ഈദുൽ ഫിത്വർ കേരളത്തിൽ ചെറിയ പെരുന്നാൾ എന്ന് പറയപ്പെടുന്നു.
സൂര്യോദയത്തിനും സന്ധ്യയ്ക്കും ഇടയിൽ ഭക്ഷണപാനീയങ്ങൾ നിന്ന് വിട്ടുനിൽക്കാൻ മനസ് നിറഞ്ഞ ഭക്തിയും സംയമനവും ആവശ്യമാണ്. ആരാധനയിലൂടെയും പ്രാർത്ഥനയിലൂടെയും പൂർത്തീകരിക്കപ്പെടുന്ന അല്ലാഹുവുമായുള്ള ഒരാളുടെ ആത്മീയ ബന്ധം ആഴപ്പെടുത്തുന്നതിനാണ് ഇതെല്ലാം ചെയ്യുന്നത്.
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, അല്ലാഹു നൽകിയ ഭക്ഷണത്തിൽ മുഴുകുക എന്നിവയാണ് ഈ പെരുന്നാളിന്റെ പ്രധാന ഘടകങ്ങൾ. ഈദ് അൽ-ഫിത്തറിന്റെ (റമദാൻ) സമയം ചന്ദ്രചക്രത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ എല്ലാ വർഷവും വ്യത്യസ്തമാണ്.
ലോകമെമ്പാടുമുള്ള മുസ്‌ലികൾ ഈദുൽ ഫിത്തറിന്റെ ദിനത്തിൽ പുതിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്ത ശേഷം പ്രഭാതത്തിൽ പ്രാർത്ഥനയിൽ മുഴുകുന്നു. ഈദ് അൽ-ഫിത്തർ ദിനത്തിൽ "ഈദ് മുബാറക്" എന്നും ആശംസിക്കുന്നു. അതായത് "അനുഗ്രഹീതമായ ഈദ്" എന്നാണ്. നടക്കുന്ന ആഘോഷങ്ങൾക്ക് മുന്നോടിയായി, അള്ളാഹുവിന് ശരിയായ രീതിയിൽ നന്ദി പറയുന്നതിന് വിവിധ ആചാരങ്ങളും നടത്താറുണ്ട്. പുതുവസ്ത്രങ്ങൾ ധരിക്കുന്നതും മസ്ജിദ് സന്ദർശിക്കുന്നതും ഉൾപ്പെടുന്നു. 'ഈദ് മുബാറക്' ആശംസകൾ പങ്കുവെച്ച ശേഷം, ഈദ് പ്രാർത്ഥനകൾ ആരംഭിക്കാം.
കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും ഇടയിൽ സമ്മാനങ്ങൾ കൈമാറുന്നതും മധുര പലഹാരങ്ങളും ലഭ്യമാക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഈദുൽ ഫിത്തർ സമയത്തെ ആഘോഷങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. എന്നാൽ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക, സമ്മാനങ്ങൾ നൽകുക, വിരുന്നുകൾ ആസ്വദിക്കുക, പുതിയ വസ്ത്രങ്ങൾ ധരിക്കുക, ബന്ധുക്കളുടെ ഖബറിടങ്ങൾ സന്ദർശിക്കുക എന്നിവ ഉൾപ്പെടുന്നു.
സന്തോഷത്തിന്റെയും ആത്മനിര്‍വൃതിയുടെയും ചെറിയ പെരുന്നാൾ കൊണ്ടാടി സൗദി അറേബ്യ