കുട്ടികളിൽ ഈ ആറ് കഴിവുകൾ ഉണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

അച്ഛന്റെ പ്രത്യേക പരിചരണത്തിൽ വളരുന്ന കുട്ടികളിൽ മാത്രം കണ്ടുവരുന്ന ആറു കഴിവുകളെ കുറിച്ചാണ് ഇനി പറയുന്നത്. ശൈശവവും കൗമാരവും കഴിഞ്ഞു തുടർന്നുള്ള ജീവിതത്തിനിടയിൽ ഈ കഴിവുകളും നിങ്ങൾക്കു ഗുണകരമാകും 

what are a father roles and responsibilities in parenting

മക്കൾക്ക് അമ്മയുടെ കഷ്ടപ്പാടിനെ കുറിച്ചും അമ്മയുടെ സ്നേഹത്തെ കുറിച്ചും ആരും പറഞ്ഞു തരേണ്ട ആവശ്യമില്ല. ഓരോ വ്യക്തിയും അവരുടെ ജീവിതത്തിൽ അത് എപ്പോഴും അനുഭവിക്കുന്നവരാണ്.  എന്നാൽ അച്ഛൻ്റെ ശ്രദ്ധയും കരുതലും മൂലം ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ച് പലപ്പോഴും നമ്മൾ പലപ്പോഴും തിരിച്ചറിയാറില്ല. അച്ഛന്റെ പാരന്റിങ് സ്റ്റൈൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് നാം മനസിലാക്കുന്നത് ആൺകുട്ടികൾ ഒരു അച്ഛനാകുന്ന സമയത്തോ പെൺകുട്ടികൾ വിവാഹിതരായതിനു ശേഷമോ ആയിരിക്കും.

പലരുടെയും ചിന്തയിൽ അച്ഛൻ വളരെ ഗൗരവക്കാരനും കർക്കശക്കാരനും ദേശഷ്യക്കാരനും സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുന്ന ചിരിക്കാത്ത വ്യക്തി എന്നൊക്കെയാണ് . എന്തെങ്കിലും ചോദിച്ചു ചെന്നാൽ കേട്ടിരിക്കുന്നതല്ലാതെ ചെറു ചിരിയിൽ ഒതുക്കുന്ന വ്യക്തി എന്നൊക്കെയാണ് അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം തെളിഞ്ഞു വരുന്നത്. എന്നാൽ അതിനപ്പുറത്തേക്ക് നമ്മളിൽ ഒരുപാട് സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് അച്ഛൻ എന്ന് മനസ്സിലാക്കാക്കണം.

അച്ഛന്റെ പ്രത്യേക പരിചരണത്തിൽ വളരുന്ന കുട്ടികളിൽ മാത്രം കണ്ടുവരുന്ന ആറു കഴിവുകളെ കുറിച്ചാണ് ഇനി പറയുന്നത്. ശൈശവവും കൗമാരവും കഴിഞ്ഞു തുടർന്നുള്ള ജീവിതത്തിനിടയിൽ ഈ കഴിവുകളും നിങ്ങൾക്കു ഗുണകരമാകും. 

 1) ആത്മവിശ്വാസം (Self confidence)..

കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കാനുള്ള ഒരുപാട് ഉപദേശങ്ങളും വീഡിയോകളും നിരന്തരം കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു കുട്ടിയിൽ (വ്യക്തിയിൽ) ആത്മവിശ്വാസം എന്ന വലിയ ബലം വർദ്ധിപ്പിക്കാൻ അല്ലെങ്കിൽ ഉണ്ടാക്കിയെടുക്കാൻ ഏറ്റവും സഹായിക്കുന്ന ഇംപോർട്ടൻറ് ആയ വ്യക്തിയാണ് അച്ഛൻ. നമ്മുടെ റോൾ മോഡലും മെൻറ്ററുമാണ് അച്ഛൻ.

 നമുക്ക് നമ്മുടെ കഴിവുകളെയും കഴിവില്ലായ്മകളെയും തിരിച്ചറിയുവാനും എന്തൊക്കെയാണ് നമുക്ക് ചെയ്യാൻ കഴിയുക എന്തൊക്കെയാണ് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ, എന്താണ് നമ്മുടെ സ്ട്രെങ്ത്ത് എന്താണ് വീക്ക്നെസ്സ് എന്നിവയെ കുറിച്ചും അവബോധം (Self awareness) ഉണ്ടാക്കിയെടുക്കാൻ നമ്മളെ പ്രാപ്തനാക്കുന്നത് അച്ഛനാണ്.  
ഇതു കൂടാതെ അച്ഛനെ കണ്ടിട്ടാണ് നമ്മൾ പല പ്രശ്നങ്ങൾക്കും എങ്ങനെ പരിഹാരം കാണണം എങ്ങനെ പരിഹരിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായി പഠിക്കുന്നത്. പ്രോബ്ലംസ് സോൾവിങ്ങ് സ്കിൽസ് ഡിസിഷൻ മേക്കിങ്ങ് സ്കിൽസ് എന്നൊക്കെയാണ് ഇതിനെ മനശാസ്ത്രപരമായി പറയുന്നത്. ഇത്തരം കഴിവുകൾ ഒരു കുട്ടിക്ക് ഉണ്ടാകുമ്പോൾ ഭയം കുറയുകയും പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ വളരെ എളുപ്പത്തിൽ അതിനെ തരണം ചെയ്യാനും സാധിക്കും. അതിനൊപ്പം നമ്മൾ കാണുന്ന ലക്ഷ്യത്തിലേക്ക് എത്തപ്പെടുന്നതുവരെ തുടർച്ചയായി പരിശ്രമിക്കുകയും ചെയ്യും

2) വിദ്യാഭ്യാസത്തിലും കലാകായിക മേഖലകളിലും ഉണ്ടാകുന്ന ഉയർച്ചകൾ (Academic and Non Academic Skills)- ഇതിൽ വിദ്യാഭ്യാസപരമായ കാര്യങ്ങൾ എടുത്തു നോക്കുകയാണെങ്കിൽ നമ്മൾ ജീവിതത്തിൽ എന്തായി തീരണം എങ്ങനെ ലക്ഷ്യങ്ങൾ നേടിയെടുക്കാം അതിനെന്തൊക്കെ രീതിയിലാണ് പരിശ്രമിക്കേണ്ടത് ഇതിനെ കുറിച്ചുള്ള ചെറിയൊരു ധാരണ അച്ഛൻ നമുക്ക് ഉണ്ടാക്കി തരും. അത് നമ്മളിൽ വളർത്തിയെടുക്കുന്നതിന് വേണ്ടിയിട്ടാണ് അച്ഛൻ ഗുരുവിനെ കാണിച്ചു തരുന്നത്. അമ്മ നമുക്ക് അച്ഛനെ കാണിച്ചു തരും അച്ഛൻ ഗുരുവിനെ കാണിച്ചു തരും ഗുരു ദൈവത്തെ കാണിച്ചു തരും. മാതാപിതാ ഗുരു ദൈവം. ഇതിൽ നമ്മുടെ കഴിവുകൾ വളരെയധികം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയിട്ടാണ് നമ്മൾ ഗുരുക്കന്മാരുടെ അടുത്ത് പോകുന്നത്. അത്തരത്തിൽ നമ്മുടെ സ്കില്ലുകളെ വളർത്തിയെടുക്കാൻ സഹായിക്കുന്നതിന് അത്രയും നല്ല ടീച്ചേഴ്സിനെ കണ്ടെത്തി തരുന്നത് നമ്മുടെ അച്ഛനാണ്.   

അതുപോലെ ലോകപ്രശസ്തരായിട്ടുള്ള കലാ കായിക താരങ്ങളുടെയും ഇൻറർവ്യൂയിൽ അവർ കൂടുതലായി മെൻഷൻ ചെയ്യുന്നത് ആരെയാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? .... അവരുടെ അച്ഛനെക്കുറിച്ച് ആയിരിക്കും.
 സച്ചിൻ ടെണ്ടുൽക്കർ, പി. യു ചിത്ര, സെറീന വില്യംസ് തുടങ്ങിയവരെല്ലാം പറയുന്നത് ഞങ്ങൾ ഞങ്ങളുടെ അച്ഛനെ കണ്ടിട്ടാണ് പഠിച്ചത്. അച്ഛനാണ് ഞങ്ങൾക്ക് എല്ലാം അച്ഛനില്ലയിരുന്നങ്കിൽ ഞങ്ങൾ ഇവിടെ എത്തില്ലായിരുന്നു എന്നാണ്.
അങ്ങനെ കലാ കായിക രംഗത്ത് ഉള്ളവർക്ക് മെച്ചപ്പെട്ട നേട്ടം കൈവരിക്കാൻ അവർക്ക് ധൈര്യം പകർന്നത് അവരിൽ വാശി ഉണ്ടാക്കിയത് അവരുടെ ആഗ്രഹങ്ങളെ വളർത്തിയെടുത്തത് കോമ്പറ്റിറ്റീവ് സ്പിരിറ്റ് പകർന്നു നൽകി ലക്ഷ്യം കണ്ടെത്തും വരെ മുന്നേറാനുള്ള ഇച്ഛാശക്തി പകർന്നു നൽകിയത് അച്ഛനാണ്. 

സയൻസ് പരമായ കാര്യങ്ങൾ എടുത്തുനോക്കിയാണെങ്കിൽ ഒരു കുട്ടിയിലെ സയൻറിഫിക് സ്കിൽസ് കണ്ടെത്തുന്നതും അതിനു വേണ്ടി എല്ലാവിധ റോമറ്റീരിയൽസും ഒരുക്കിക്കൊടുക്കുന്നതും അച്ഛനാണ്. അങ്ങനെ അച്ഛൻ നൽകിയിട്ടുള്ള പ്രാക്ടിക്കൽ എക്സ്പീരിയൻസിലൂടെയാണ് ഒരു കുട്ടി ഭാവിയിലെ സൈന്റിസ്റ്റ് , ഇൻവെന്റർ ഒക്കെയായി മാറുന്നത്. 

3) വൈകാരിക ബുദ്ധി (Emotional Intelligence)-

ഇമോഷണൽ ഇൻറലിജൻസ് കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ? നമ്മുടെ ജീവിതത്തിൽ വിജയിക്കണമെങ്കിൽ പ്രധാനമായി വേണ്ട ഒരു കഴിവാണ് ഇമോഷണൽ ഇൻറലിജൻസ് അഥവാ വൈകാരിക ബുദ്ധി. സാഹചര്യത്തിനനുസരിച്ച് പെരുമാറാനും പ്രവർത്തിക്കാനും ചിന്തിക്കാനും വികാരത്തിന് അടിപ്പെടാതെ നിയന്ത്രിക്കാനും വേണ്ട സ്ഥലത്ത് വേണ്ട രീതിയിൽ ഏതൊക്കെ വികാരങ്ങൾ എങ്ങനെ പ്രകടിപ്പിക്കണം എന്നതിനെ കുറിച്ചിട്ടുള്ള മാർഗ്ഗദേശങ്ങൾ ട്രെയിനിങ്ങുകൾ ലഭിക്കുന്നത് അച്ഛനിലൂടെയാണ്.

ഇത്തരം കഴിവുകൾ സ്വായത്തമാക്കുന്നതിന്റെ ഫലമായിട്ട് സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും ജീവിതത്തിൽ എന്തു പ്രതിസന്ധികൾ വന്നാലും അതൊക്കെ വളരെ എളുപ്പത്തിൽ തരണം ചെയ്യാനും അച്ഛൻ വളർത്തുന്ന കുട്ടികൾക്ക് നിഷ്പ്രയാസം സാധിക്കുന്നത്.

4) നല്ല ബന്ധങ്ങൾ (Relationship)

അച്ഛൻ്റെ പരിചരണത്തിലൂടെ വളരുന്ന കുട്ടികൾക്ക് നല്ല ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ ഉള്ള കഴിവ് കൂടുതലായിരിക്കും. ഇന്ന് നമ്മുടെ നാട്ടിലെ കൗമാരക്കാർക്കിടയിൽ പ്രണയങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ കൺസൾട്ടേഷൻ കൊണ്ടുവരുമ്പോൾ അവരോട് ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണ് എന്തുകൊണ്ടാണ് ഇത്രയും നാൾ പരിചരിച്ച് നോക്കി വളർത്തിയ മാതാപിതാക്കളെ ഉപേക്ഷിച്ചു വളരെ കുറച്ചു മാത്രം പരിചയമുള്ള ഒരു വ്യക്തിയുടെ കൂടെ ഇറങ്ങി പോകുവാൻ തീരുമാനിച്ചത് എന്ന്. അതിന് അവർ നൽകുന്ന ഉത്തരമാണ് ഞങ്ങൾക്ക് മാതാപിതാക്കളിൽ നിന്നും വേണ്ടത്ര പരിചരണമോ സ്നേഹമോ ലഭിച്ചിട്ടില്ല എന്ന്. ഞങ്ങളോട് ആരും ഒന്നും സംസാരിക്കാറില്ല ഒന്നും പങ്കുവെക്കാറില്ല ഞങ്ങൾ പറയുന്ന കാര്യങ്ങൾ കേട്ടിരിക്കാറില്ല എന്തെങ്കിലും വേണമോ എന്ന് തിരക്കാറുമില്ല. എന്നാൽ മാതാപിതാക്കൾ പറയുന്നത് ഞങ്ങൾ എല്ലാം അവർക്ക് നൽകുന്നുണ്ട് എന്നും അവർ വഴിതെറ്റുന്നതിന് കാരണം സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ്ഫോമുകളും കൂട്ടുകെട്ടുകളുമാണ് എന്നൊക്കെ. 

എന്നാൽ പഠനങ്ങൾ തെളിയിക്കുന്നത് അച്ഛൻ്റെ പരിചരണത്തിൽ വളരുന്ന ആൺകുട്ടികളും പെൺകുട്ടികളും മോശം റിലേഷൻഷിപ്പുകൾ ഉണ്ടാക്കില്ല എന്നാണ്. കൗമാര പ്രായമാകുമ്പോൾ കുട്ടികളെയുണ്ടാകുന്ന ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങൾ അച്ഛന് വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും. അങ്ങനെ അവരുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാന്നെന്ന് മുൻകൂട്ടി കാണുവാനും അതനുസരിച്ച് ' അവരെ (മകനെയോ മകളെയോ ) ഒരു സുഹൃത്തായി കാണുവാനും ഫ്രണ്ട്‌ലി റിലേഷൻഷിപ്പ് ബിൽഡ് ചെയ്യുന്നതിലൂടെ കുട്ടികൾക്ക് എന്തും തുറന്നു പറയുന്നതിനുള്ള അന്തരീക്ഷം അവിടെ ഉണ്ടാകും. അങ്ങനെ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിലൂടെ കുട്ടികൾക്ക് അവരുടെ വീട് സ്വർഗം പോലെ അനുഭവപ്പെടും. 

വിവാഹം കഴിഞ്ഞ് എല്ലാ പെൺകുട്ടികളും സ്വന്തം ഭർത്താവ് അച്ഛനെ പോലെ ആകണമെന്ന് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? അത്രയും സ്നേഹവും പരിചരണവുമാണ് അച്ഛനിൽ നിന്നും അവർക്ക് കിട്ടിയിട്ടുള്ളത്. അതുകൊണ്ടാണ് ഭർത്താവും അങ്ങനെ തന്നെ ആകണമെന്ന് അവർ ആഗ്രഹിക്കുന്നത്. അതുപോലെ ആൺകുട്ടികളായാലും എന്താണ് ഹെൽത്തി റിലേഷൻഷിപ്പ് എന്താണ് അൺ ഹെൽത്തി റിലേഷൻഷിപ്പ് എന്ന് അച്ഛൻ പഠിപ്പിച്ചു കൊടുക്കുമ്പോൾ പെൺകുട്ടികളോട് അപമര്യാതയായി പെരുമാറുകയില്ല. കൂടാതെ നല്ല ദൈര്യവും തന്റേടവും അച്ഛൻ പ്രദാനം ചെയ്യുമ്പോൾ ആൺകുട്ടികൾ മാത്രം കടന്നുവരുന്ന മേഖലയിലേക്ക് പെൺകുട്ടികളും കടന്നുവരുന്നു. 

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അച്ഛൻ്റെ കൃത്യവും വ്യക്തമായ നിരീക്ഷണം ഉണ്ടെങ്കിൽ സ്വന്തം കുട്ടികൾ അത്തരം സാഹചര്യത്തിലേക്ക് എത്താതിരിക്കാനും തടയുവാനും സാധിക്കും. ഒപ്പം തന്നെ പോക്സോ ആക്ട് നടപടികൾക്ക് വിധേയരാകാതിരിക്കാനും ഇരകളാകാതിരിക്കാനും സാധിക്കും. റിലേഷൻഷിപ്പുകൾക്കിടയിൽ നോ പറയേണ്ടത് നോ പറയാനും യെസ് പറയേണ്ടിടത്ത് യെസ് പറയാനും ഒരു കുട്ടിക്ക് ആവശ്യമായിട്ടുള്ള ധൈര്യവും തന്റേടവും അച്ഛനിൽ നിന്നും ലഭിക്കും.

5) നല്ല വ്യക്തിത്വം (Good Personality)-

അഞ്ചാമതായിട്ട് കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു കഴിവാണ് നല്ല വ്യക്തിത്വം അഥവ ഗുഡ് പേഴ്സണാലിറ്റി . അച്ഛൻ വളർത്തുന്ന കുട്ടികൾക്ക് വ്യക്തിത്വ വൈകല്യങ്ങൾ കുറവാണ്. ഇന്ന് നമ്മുടെ സമൂഹത്തിൽ ആന്റി സോഷ്യൽ ബിഹേവിയർ ഉള്ള ആളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴായി ജയിലിൽ കഴിയുന്ന തടവ് പ്രതികളുമായിട്ട് കൗൺസിലിംഗ് നടത്തുവാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ കുട്ടിക്കാലത്തെക്കുറിച്ച് തിരക്കുന്നത് കൗൺസലിംഗിന്റെ ഭാഗമാണ് . ഇതുപ്രകാരം അവർ പറയുന്നതിന്റെ അടിസ്ഥാനത്തിൽ കുട്ടിക്കാലത്ത് കിട്ടേണ്ടതായിട്ടുള്ള പരിചരണങ്ങൾ അവർക്ക് കിട്ടിയിട്ടില്ല എന്നതാണ് ' അതുകൊണ്ട് ഉറപ്പിച്ച് പറയാൻ കഴിയും കുറ്റവാളികളെ ആരും ജനിക്കുന്നില്ല സാഹചര്യങ്ങളാണ് അവരെ കുറ്റവാളികൾ ആക്കി മാറ്റുന്നത് എന്ന്.

അച്ഛനമ്മമാർ കുട്ടികൾക്ക് കൃത്യമായി പരിചരണം കൊടുക്കുകയും സംരക്ഷിക്കുകയും വ്യക്തമായ ലക്ഷ്യത്തോടുകൂടി അവരെ വളർത്തിയും ചെയ്താൽ ഒരിക്കലും ഇത്തരം കുറ്റവാസനകൾ ഉണ്ടാകില്ല. അതുപോലെ സാമൂഹ്യവിരുദ്ധ മനോഭാവം അച്ഛൻ വളർത്തുന്ന കുട്ടികളിൽ വളരെ കുറവായിരിക്കും മാത്രവുമല്ല അവർക്കു സാമൂഹിക ബുദ്ധി കൂടുതലയിരിക്കും. പൊതുവേ അവർ നിയമത്തെ അനുസരിക്കുന്നവരും നല്ല പൗരന്മാരും ആയിരിക്കും.

6) മാനസിക ആരോഗ്യം കൂടുതൽ - ആറാമതായി മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ അച്ഛൻ വളർത്തുന്ന കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ കുറവായിരിക്കും. സാധാരണയായി കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളാണ് ടെൻഷൻ, ആങ്സൈറ്റി, സ്ട്രെസ്, ഡിപ്രഷൻ, ആത്മഹത്യ പ്രവണത എന്നിവ. അച്ഛൻ്റെ പരിചരണത്തിൽ വളരുന്ന കുട്ടികളിൽ ഇത്തരം മാനസിക ആരോഗ്യ പ്രശ്നങ്ങൾ കുറവായിരിക്കും. ഇതിൻറെ പ്രധാന കാരണം എന്താണെന്ന് മുകളിൽ വ്യക്തമാക്കിയിട്ടുണ്ട് . 

അച്ഛൻ കുട്ടികൾക്ക് പകർന്നു നൽകുന്ന ആറു കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സെൽഫ് കോൺഫിഡൻസ് . അത് അവരിൽ വളരുന്നതോടെ, ഇമോഷണൽ ഇൻറലിജൻസും സോഷ്യൽ ഇൻറലിജൻസും കൂടുതലായിരിക്കും. എന്തു പ്രതിസന്ധികൾ വന്നാലും അതിനെ നിഷ്പ്രയാസം തരണം ചെയ്യാൻ അവർക്ക് സാധിക്കും. 

ഈ ആറ് കാര്യങ്ങളാണ് ഏതൊരു വ്യക്തിയുടെയും ഉന്നതവിജയത്തിന് മുതൽക്കൂട്ടായി വേണ്ടുന്നത് ഇതെല്ലാം ഒരു കുട്ടിയിൽ അല്ലെങ്കിൽ ഒരു മുതിർന്ന വ്യക്തി ഉണ്ടാക്കിയെടുക്കുന്നത് സ്വായത്തമാക്കുന്നത് അച്ഛനിൽ നിന്നാണ് .നിങ്ങൾ ഒരു അച്ഛനെങ്കിൽ ഒരു കാര്യം മനസ്സിൽ ഉറപ്പിക്കുക പാരന്റിങ് എന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ല നിങ്ങളാണ് ഒരു കുട്ടിയുടെ ഏറ്റവും വലിയ മെന്റർ എന്ന്. അമ്മ എന്നത് സ്നേഹം ദയ കരുണ മറ്റുള്ളവരുടെ ഭാഗത്തുനിന്നും എങ്ങനെ ചിന്തിക്കണം എന്നൊക്കെ പഠിപ്പിക്കുന്ന വ്യക്തിയാണ് ' എന്നാൽ അച്ഛൻ എന്നത് ജീവിതത്തിൽ വിജയിക്കാനുള്ള കഴിവുകൾ ഉണ്ടാക്കി കൊടുക്കുന്ന വ്യക്തിയാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിയാണ് അച്ഛൻ .....നിങ്ങളാണ് അവരുടെ സൂപ്പർ ഹീറോ' അതെ അവർ നിങ്ങളുടെ തണലിൻ്റെ കീഴിൽ മൂല്യങ്ങൾ തിരിച്ചറിയട്ടെ പഠിക്കട്ടെ

ജയേഷ് കെ ജി 
സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലർ 
പോസിറ്റീവ് ക്ലിനിക് 
ഗ്രൗണ്ട് റോഡ്, ചേർപ്പ് തൃശൂർ

മൂഡ് സ്വിം​ഗ്സ് നിസ്സാരമായി കാണേണ്ട ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

 

Latest Videos
Follow Us:
Download App:
  • android
  • ios