ഹെയ്ദിയും അഥർവും ഒന്നിക്കുന്നു; വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന് വേദിയായി കേരളം

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളർത്തു മകളാണ് ഹെയ്ദി. ട്രാൻസ്ജെൻഡർ ദമ്പതിമാരായ ഇഷാൻ കെ ഷാൻ, സൂര്യ ഇഷാൻ എന്നിവരുടെ വളർത്തുമകൻ കൂടിയായ അഥർവ് ട്രാൻസ് മാനാണ്. 

wedding bells are ringing  Heidi Sadiya going to marry with adharv

കൊച്ചി: വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന് വേദിയാകുകയാണ് കേരളം. സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മാധ്യമപ്രവർത്തകയായ ഹെയ്‌ദി സാദിയ വിവാഹിതയാകുന്നു. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്‍വ് മോഹനാണ് വരന്‍. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റാണ് അഥര്‍വ്. ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വച്ചാണ് വിവാഹം.

ഇരുവരുടെയും വീട്ടുകാർ ചേർന്നാണ് വിവാഹം ഉറപ്പിച്ചത്. വിവാഹനിശ്ചയത്തിന് ശേഷമാണ് പ്രണയിക്കാൻ തുടങ്ങിയതെന്നും ഹെയ്ദി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വീട്ടിൽ വന്ന് പെണ്ണ് കണ്ടതിന് ശേഷമാണ് വിവാഹം ഉറപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിൽ പഠിക്കുന്ന സമയത്താണ് വിവാഹാലോചനയുമായി അഥർവ് വീട്ടിലെത്തുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് വിവാഹനിശ്ചയം നടന്നത്. അതിനുശേഷമാണ് അഥർവുമായി പ്രണയത്തിലാകുന്നതെന്നും ഹെയ്ദി പറഞ്ഞു.

wedding bells are ringing  Heidi Sadiya going to marry with adharv

പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളർത്തു മകളാണ് ഹെയ്ദി. കരുവാറ്റ തട്ടുപുരയ്ക്കല്‍ മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്‍വ്. ട്രാൻസ്ജെൻഡർ ദമ്പതിമാരായ ഇഷാൻ കെ ഷാൻ, സൂര്യ ഇഷാൻ എന്നിവരുടെ വളർത്തുമകൻ കൂടിയായ അഥർവ് ട്രാൻസ് മാനാണ്.

wedding bells are ringing  Heidi Sadiya going to marry with adharv

വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. വിവാഹവസ്ത്രങ്ങളും പർച്ചേഴ്സുമൊക്കെ തകൃതിയായി നടക്കുകയാണ്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം എല്ലാവരും വിവാഹത്തിൽ പങ്കെടുക്കും. വിവാഹ തലേന്ന് ആലുവയിലെ വീട്ടിൽവച്ച് ഹൽദി ആഘോഷിക്കുന്നുണ്ടെന്നും ഹെയ്ദി കൂട്ടിച്ചേർത്തു.

wedding bells are ringing  Heidi Sadiya going to marry with adharv

കേരളത്തിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാൻസ്ജെൻഡർ വിവാഹമാണിത്. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് വിവാഹം നടത്തുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios