ബോട്ടിനരികില്‍ എത്തിയത് കൂറ്റന്‍ തിമിംഗലങ്ങൾ; വൈറലായി വീഡിയോ
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 78,000-ല്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.
ബോട്ട് യാത്രയ്ക്കിറങ്ങിയ സഞ്ചാരികളുടെ അരികിലേയ്ക്ക് കൂറ്റന്‍ തിമിംഗലങ്ങള്‍ എത്തിയതിന്‍റെ
അത്യപൂർവ കാഴ്ചയുടെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെക്സിക്കോയിലെ ബാജാ കലിഫോർണിയയിൽ ആണ് സംഭവം നടന്നത്. സഞ്ചാരികളുടെ ബോട്ടിന് തൊട്ടടുത്തു കൂടി കടന്നുപോയത് ഒരു കൂട്ടം ഗ്രേ തിമിംഗലങ്ങളാണ്.
കൂറ്റന്‍ തിമിംഗലങ്ങൾ ബോട്ടിനടിയിൽ കൂടി നീന്തി നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഈ കാഴ്ച കണ്ട് ആസ്വദിക്കുകയാണ് സഞ്ചാരികള്‍. ചിലര്‍ വെള്ളത്തിലേയ്ക്ക് കൈയിട്ട് തിമിംഗലത്തെ തൊടാനും ശ്രമിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. സമുദ്രജീവി ശാസ്ത്രജ്ഞനായ ജുവാൻ പെരുസ്ഖ്വിയയുമാണ് ഈ വീഡിയോ പങ്കുവച്ചത്.
78,000-ല്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. അതിമനോഹരമായ കാഴ്ച എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. ബോട്ട് യാത്രക്കാർക്ക് ഏറെ ഭാഗ്യമുണ്ടെന്നും ഒരു കൂട്ടർ പ്രതികരിച്ചു. എന്നാല്‍ ചിലർ ഏറെ ഭയത്തോടെയാണ് ഈ വീഡിയോ കണ്ടതെന്നാണ് പറയുന്നത്. മറ്റ് അപകടം ഒന്നും സംഭവിക്കാത്തത് നന്നായി എന്നാണ് ചിലര്‍ കമന്‍റ് ചെയ്തു.
വൈറലായ വീഡിയോ കാണാം. . .
Also Read: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ക്കൗട്ട് വീഡിയോയുമായി ഫിറ്റ്‌നസ് ഫ്രീക്ക് നടി