കൊടുങ്കാറ്റില്‍ ആകാശത്തേക്ക് പറന്നുയർന്ന് സോഫ; വൈറലായി വീഡിയോ
ശക്തമായ കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന നഗരവാസികളിൽ ഒരാളുടെ ക്യാമറയിലാണ് വീട്ടിൽ നിന്ന് സോഫ തെറിച്ച് ആകശത്ത് പാറി നടക്കുന്ന ദൃശ്യം പതിഞ്ഞത്. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്.
കൊടുങ്കാറ്റിൽ ആകാശത്തേക്ക് പറന്നുയർന്ന് സോഫ. തുർക്കിയിലെ അങ്കാറയിൽ ഉണ്ടായ കൊടുങ്കാറ്റിലാണ് ബഹുനിലക്കെട്ടിടത്തിൽ നിന്ന് സോഫ പറന്നുയർന്നത്. ഭാരമുള്ള വലിയ സോഫ വായുവിലൂടെ ഏറെ ദൂരം പറന്നു നീങ്ങുന്ന കാഴ്ച ആളുകളില്‍ ഭീതി പരത്തി.
ശക്തമായ കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന നഗരവാസികളിൽ ഒരാളുടെ ക്യാമറയിലാണ് വീട്ടിൽ നിന്ന് സോഫ തെറിച്ച് ആകശത്ത് പാറി നടക്കുന്ന ദൃശ്യം പതിഞ്ഞത്. ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഒരു പേപ്പർ കഷ്ണമോ ഇലയോ എന്നൊക്കെ തോന്നിക്കുമെങ്കിലും ക്യാമറ സൂം ചെയ്യുന്നതോടെ ആകാശത്ത് പറന്നത് സോഫയാണെന്ന് മനസിലാകും. കെട്ടിടത്തിന്റെ മുകൾനിലകളിൽ നിന്ന് പറന്നുയർന്ന സോഫ ഏറെ ദൂരം വായുവിലൂടെ നീങ്ങി. അതിനുശേഷം കെട്ടിടത്തിൽ നിന്നും അല്പം അകലെയുള്ള മറ്റൊരു കെട്ടിടത്തിന് സമീപത്ത് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മെയ് 17നാണ് അങ്കാറെയെ നടുക്കി കൊടുങ്കാറ്റ് വീശുന്നത്. മണിക്കൂറിൽ 78 കി.മി വേഗത്തിലായിരുന്നു കൊടുങ്കാറ്റ് വീശിയത്. ജനങ്ങളോട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഭരണകൂടം അറിയിച്ചിരുന്നു.
Also Read: ഉറങ്ങിക്കിടന്ന നായയെ കടിച്ചെടുത്ത് പുള്ളിപ്പുലി; അമ്പരപ്പിക്കുന്ന വീഡിയോ