ഇതാണ് 'നാടൻ' വാഷിംഗ് മെഷീൻ; വൈറലായി വീഡിയോ...
ശരിക്കും ഒരു വാഷിംഗ് മെഷീൻ ചെയ്യേണ്ട എല്ലാ ജോലികളും ഈ സംവിധാനം ചെയ്യുന്നുണ്ട്. ഡ്രമ്മിനകത്താണ് സോപ്പും വെള്ളവും ചേര്‍ത്ത് വസ്ത്രം അലക്കുന്നത്
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ വീഡിയോകള്‍ നാം കാണുന്നതാണ്, അല്ലേ? ഇക്കൂട്ടത്തില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി തന്നെ തയ്യാറാക്കുന്നവയായിരിക്കും.
എന്നാല്‍ ചില വീഡിയോകളാകട്ടെ നമ്മളില്‍ പുതി അറിവുകളോ ആശയങ്ങളോ ചിന്തകളോ എല്ലാം നിറയ്ക്കാറുണ്ട്. ഇങ്ങനെയുള്ള വീഡിയോകള്‍ കാണാനും അത് പങ്കുവയ്ക്കാനും ഇഷ്ടപ്പെടുന്നവരും ഏറെയാണ്.
ഇത്തരത്തില്‍ രസകരമായൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. വാഷിംഗ് മെഷീന് പകരം ഒരു ഡ്രമ്മും മോട്ടോറും പൈപ്പും ഉപയോഗിച്ച് തുണി അലക്കുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇത് എങ്ങനെയാണ് എന്ന് ഏവര്‍ക്കും സംശയം തോന്നാം. സംശയിക്കേണ്ട- സാമാന്യം ചിന്തയും അധ്വാനവുമെല്ലാം ഇങ്ങനെയൊരു സംവിധാനം സജ്ജീകരിച്ചെടുക്കാൻ ആവശ്യമാണ്.
ശരിക്കും ഒരു വാഷിംഗ് മെഷീൻ ചെയ്യേണ്ട എല്ലാ ജോലികളും ഈ സംവിധാനം ചെയ്യുന്നുണ്ട്. ഡ്രമ്മിനകത്താണ് സോപ്പും വെള്ളവും ചേര്‍ത്ത് വസ്ത്രം അലക്കുന്നത്. ഇത് മോട്ടോറിന്‍റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയാകുന്ന വെള്ളം കളയാൻ പ്രത്യേകം പൈപ്പുമുണ്ട്.
സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇതൊന്നും വിശദമായി കാണിച്ചിട്ടില്ല. എങ്കില്‍പ്പോലും വാഷിംഗ് മെഷീനിന്‍റെ ധര്‍മ്മം ഇത് കൃത്യമായി നിര്‍വഹിക്കുന്നു എന്നതാണ് സത്യം. ലക്ഷക്കണക്കിന് പേരാണ് രസകരമായ ഈ വീഡിയോ കണ്ടിരിക്കുന്നത്. ആരാണ് ഇങ്ങനെയൊരു സംവിധാനം തയ്യാറാക്കിയത് എന്നത് വ്യക്തമല്ല. എന്നാല്‍ സംഗതി 'കലക്കൻ' ആയിട്ടുണ്ടെന്നും ഇത് നിസാരമല്ല- ഇതിനും ബുദ്ധിയും അറിവും ആവശ്യമാണെന്നും നിരവധി പേര്‍ കമന്‍റ് ചെയ്തിരിക്കുന്നു.
'നാടൻ' വാഷിംഗ് മെഷീൻ എന്നും ഇതിനെ നിരവധി പേര്‍ കമന്‍റിലൂടെ വിശേഷിപ്പിച്ചിരിക്കുന്നു. പലരും ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലും പങ്കുവച്ചിട്ടുണ്ട്. രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- പുറപ്പെടാൻ നിമിഷങ്ങള്‍ ബാക്കി; വിമാനത്തില്‍ പ്രസവിച്ച് യുവതി- വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-