'ഓ... ഇതിനാണോ മഗ്ഗിന്‍റെ പിടിയില്‍ ഈ ഡിസൈൻ'; രസകരമായ വീഡിയോ വൈറലാകുന്നു...
നല്ല ഉഗ്രനൊരു ടിപ് ആണ് പങ്കുവയ്ക്കുന്നത്. പലര്‍ക്കും നേരത്തെ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും എന്നാലിനി മുതല്‍ ഇങ്ങനെ ചെയ്തുനോക്കുമെന്നുമെല്ലാം വീഡിയോ കണ്ട ശേഷം കമന്‍റുകളില്‍ പറയുന്നു.
ദിവസവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ പലതും പക്ഷേ കണ്ട്, താല്‍ക്കാലികമായി ആസ്വദിച്ച് വിട്ടുകളയാവുന്നവ തന്നെ ആയിരിക്കാറുണ്ട്. എന്നാല്‍ ചില വീഡിയോകള്‍ നമുക്ക് പുത്തൻ അറിവുകളും അനുഭവങ്ങളും പകര്‍ന്നുതരുന്നവ ആയിരിക്കും. തുടര്‍ന്നും നമുക്ക് പ്രയോജനപ്പെടുത്താവുന്ന ടിപ്സ്, പരിശീലിച്ചുനോക്കാവുന്ന കാര്യങ്ങള്‍ എല്ലാം ഇങ്ങനെ വൈറല്‍ വീഡിയോകളില്‍ നിന്ന് നമുക്ക് ലഭിക്കാറുണ്ട്.
അത്തരത്തില്‍ വൈറലായിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നതും. ഇതും നല്ല ഉഗ്രനൊരു ടിപ് ആണ് പങ്കുവയ്ക്കുന്നത്. പലര്‍ക്കും നേരത്തെ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും എന്നാലിനി മുതല്‍ ഇങ്ങനെ ചെയ്തുനോക്കുമെന്നുമെല്ലാം വീഡിയോ കണ്ട ശേഷം കമന്‍റുകളില്‍ പറയുന്നു.
മറ്റൊന്നുമല്ല, ജ്യൂസ് പോലുള്ള പാനീയങ്ങളോ ദ്രാവകങ്ങളോ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുമ്പോള്‍ സ്വാഭാവികമായും അല്‍പമെല്ലാം തൂവി പുറത്തേക്ക് പോകാം. ഇത് സാധനം നഷ്ടപ്പെടുത്തുകയും അതേസമയം തന്നെ അവിടമാകെ വൃത്തിയാക്കേണ്ടതായ ജോലിയുണ്ടാക്കുകയും ചെയ്യുന്നതാണ്.
എന്നാല്‍, ഒരു തുള്ളി പോലും താഴെ പോകാതെ ജ്യൂസുകളോ മറ്റ് പാനീയങ്ങളോ ഒരു പാത്രത്തില്‍ നിന്ന് മറ്റൊരു പാത്രത്തിലേക്ക് ആക്കാവുന്നതാണ്. ഇതിനുള്ള ടിപ് ആണ് വീഡിയോയില്‍ പങ്കുവച്ചിരിക്കുന്നത്. നമ്മള്‍ സാധാരണഗതിയില്‍ വീടുകളില്‍ ഉപയോഗിക്കാറുള്ള പ്ലാസ്റ്റിക് മഗ്ഗുകളില്ലേ? ഇവയുടെ പിടിയില്‍ ചാല് പോലുള്ള ഭാഗം കണ്ടിട്ടില്ലേ? ഇതുവഴിയാണ് ജ്യൂസുകളോ പാനീയങ്ങളോ പകരേണ്ടത്.
ഇതാണ് വീഡിയോയില്‍ കൃത്യമായി കാണിച്ചിരിക്കുന്നത്. ഏറെ രസകരമാണ് ഈ പൊടിക്കൈ പ്രായോഗികമായി കാണിക്കുന്നത് കാണാൻ. ഒരുപാട് പേര്‍ തങ്ങള്‍ക്ക് മഗ്ഗിന്‍റെ പിടിയിലുള്ള ഡിസൈൻ ഇതിനായിരുന്നു എന്ന് അറിയില്ലായിരുന്നു എന്ന് തന്നെയാണ് കമന്‍റുകളില്‍ പറയുന്നത്.
എന്തായാലും ഏറെ ലളിതമായ- ഏവര്‍ക്കും ഉപകാരപ്രദമായ ടിപ് പങ്കുവച്ച വീഡിയോ പതിനായിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- കുട്ടിയാനയുടെ സ്നേഹം കണ്ടോ?; മനസ് നിറയ്ക്കുന്ന വീഡിയോ...