വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ അറ്റത്ത് കമഴ്ന്നുകിടന്ന് യുവതിയുടെ സാഹസികത; വീഡിയോ
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് ഒഴുക്ക് ആസ്വദിക്കുന്ന ഒരു വിനോദ സഞ്ചാരിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറാലകുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണുന്നുണ്ട്. ഇവയില്‍ സാഹസികതകള്‍ നിറഞ്ഞ യാത്രകള്‍, അഭ്യാസപ്രകടനങ്ങള്‍ തുടങ്ങിയ വീഡിയോകള്‍ എല്ലാം നമ്മെ അതിശയപ്പെടുത്താറുണ്ട്. അത്തരത്തില്‍ ഒരു യുവതിയുടെ സാഹസികതയുടെ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടം താഴേക്ക് പതിക്കാനാരംഭിക്കുന്ന ഭാഗത്ത് കമഴ്ന്നുകിടന്ന് ഒഴുക്ക് ആസ്വദിക്കുന്ന ഒരു വിനോദ സഞ്ചാരിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറാലകുന്നത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നാല് ദിവസത്തിനുള്ളില്‍ നേടിയത് 22 കോടിയിലേറെ വ്യൂസാണ്. വിനോദസഞ്ചാരത്തിനെത്തിയ യുവതിയാണ് ഇത്തരമൊരു സാഹസികതയ്ക്ക് മുതിര്‍ന്നത്.
മുകളില്‍ നിന്ന് താഴേയ്ക്ക് ശക്തിക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ഏറ്റവും അറ്റത്ത് കമഴ്ന്നുകിടന്നുകൊണ്ട് ഒഴുക്ക് ആസ്വദിക്കുകയായിരുന്നു ഇവര്‍. വിയേഡ് ആന്‍ഡ് ടെറിഫൈയിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. "380 അടി ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിനൊപ്പം നില്‍ക്കുന്നത് വലിയൊരു സംഗതിയാണെന്ന് മനസിലായി (ഡെവിള്‍സ് പൂള്-വിക്ടോറിയ ഫോള്‍സ്)"- എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റുകളും രേഖപ്പെടുത്തി. മനോഹരമായ വീഡിയോ എന്നും സാഹസികത ഇഷ്ടപ്പെടുന്നവര്ക്കുമാത്രമേ വെള്ളച്ചാട്ടം താഴേക്ക് പതിക്കാന്‍ തുടങ്ങുന്ന ഭാഗത്ത് നില്‍ക്കാനുള്ള ധൈര്യം കിട്ടൂ എന്നുമൊക്കെ ആണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. അതേസമയം, ഫോട്ടോയെടുക്കാനും മറ്റുമായി ഇത്തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്ത് സ്വന്തം ജീവനെ അപകടത്തിലേയ്ക്ക് നീക്കരുതെന്നാണ് മറ്റു ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
Also Read: ചിത്രശലഭത്തെ പിന്തുടരുന്ന പെൻഗ്വിനുകൾ; മനോഹരം ഈ വീഡിയോ