Viral Video : എങ്ങനെയാണ് കരിമ്പില്‍ നിന്ന് പഞ്ചസാരയുണ്ടാക്കുന്നത്; വീഡിയോ

ഉത്തര്‍പ്രദേശിലെ ഒരു ഫാക്ടറിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് രസകരമായ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു

video in which we can see how sugar made from sugar cane

നമ്മുടെയെല്ലാം വീടുകളില്‍ നിത്യവും ഉപയോഗിക്കുന്നൊരു ചേരുവയാണ് (Key Ingredient ) പഞ്ചസാര. ചായയിടാന്‍ മാത്രമല്ല, ജ്യൂസ് തയ്യാറാക്കാനും ഡിസേര്‍ട്ടുകളോ മറ്റ് പലഹാരങ്ങളോ തയ്യാറാക്കാനോ എല്ലാം പഞ്ചസാര ( Sugar Use ) ആവശ്യമാണ്. 

പഞ്ചസാര തയ്യാറാക്കുന്നത് കരിമ്പില്‍ നിന്നാണെന്ന് നമ്മളില്‍ മിക്കവര്‍ക്കും അറിയാം. ഇതിനായി വ്യാപകമായി കരിമ്പ് കൃഷി നടക്കുന്ന ഇടങ്ങള്‍ തന്നെയുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ കരിമ്പില്‍ നിന്ന് പഞ്ചസാര തയ്യാറാക്കാന്‍ ചെറുതും വലുതുമായി ധാരാളം ഫാക്ടറികളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 

എന്നാല്‍ എങ്ങനെയാണ് കരിമ്പില്‍ നിന്ന് പഞ്ചസാരയുണ്ടാക്കുന്നത് എന്നത് പലര്‍ക്കും അറിവില്ലെന്നതാണ് സത്യം. പല ഘട്ടങ്ങളിലൂടെയാണ് ഇത് പൂര്‍ത്തിയാകുന്നത്. ഒരു ഫാക്ടറിയില്‍ എങ്ങനെയാണ് കരിമ്പില്‍ നിന്ന് പഞ്ചസാര തയ്യാറാക്കുന്നത് എന്നത് കാണിക്കുന്നൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. 

'ഫുഡീ ഇന്‍കാര്‍നേറ്റ്' എന്ന ഇന്‍സ്റ്റഗ്രാം പേജിലും യൂടട്യൂബ് ചാനലിലുമാണ് ഈ വീഡിയോ വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഒരു ഫാക്ടറിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് രസകരമായ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

അസംസ്‌കൃത വസ്തുവായി എത്തുന്ന കരിമ്പ് എങ്ങനെയാണ് വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പഞ്ചസാരയാകുന്നതെന്ന് ലളിതമായി വീഡിയോയില്‍ കാണിച്ചിട്ടുണ്ട്. ആദ്യം കരിമ്പ് ചെറുതായി മുറിച്ച ശേഷം പിന്നീട് അതില്‍ നിന്ന് ജ്യൂസ് വേര്‍തിരിച്ചെടുക്കുന്നു. ഈ ജ്യൂസ് ചൂടാക്കുകയും ഇതിലേക്ക് സള്‍ഫറും ലൈമും ചേര്‍ക്കുകയും ചെയ്യുന്നു. വീണ്ടും ചൂടാക്കുന്നു. ശേഷം ഇത് അല്‍പനേരത്തേക്ക് അങ്ങനെ തന്നെ വയ്ക്കുന്നു. ഈ സമയത്ത് ഇതിലടങ്ങിയിരിക്കുന്ന അനാവശ്യമായ വസ്തുക്കളോ, കലര്‍പ്പോ, അഴുക്കോ എല്ലാം ഊറിവരുന്നു. 

ഇനി, മുകളിലെത്തുന്ന ശുദ്ധമായ ജ്യൂസ് വറ്റിച്ച് കട്ടിയായി പേസ്റ്റ് രൂപത്തിലാക്കുന്നു. ഈ സിറപ്പ് പിന്നീട് ക്രിസ്റ്റലൈസേഷന്‍ എന്ന പ്രക്രിയയിലേക്ക് കടത്തിവിടുന്നു. വലിയ ടാങ്കില്‍ സിറപ്പ് ചൂടാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അത് വിഘടിച്ച് ക്രിസ്റ്റല് പരുവത്തിലാകുന്നു. ഇത് വീണ്ടും ആവിയിലൂടെ കടത്തിയെടുക്കുന്നതിലൂടെ എന്തെങ്കിലും അഴുക്കോ അവശേഷിപ്പുകളോ ഉണ്ടെങ്കില്‍ അവ ഇല്ലാതാകാന്‍ സഹായിക്കുന്നു. ശേഷം മാത്രമാണ് വെളുത്ത നിറത്തില്‍ പഞ്ചസാര രൂപപ്പെട്ടുവരുന്നത്.

വീഡിയോ കാണാം...

 

Also Read:- മരം കൊണ്ടൊരു ട്രെഡ്മില്‍, കറന്റും ആവശ്യമില്ല; വീഡിയോ

 

ടിവിയോ ലാപ്ടോപോ കണ്ടുകൊണ്ടാണോ ഭക്ഷണം കഴിക്കാറ്? ഭക്ഷണം മുന്നിലെത്തിയാല്‍ ടിവിയിലെ ഇഷ്ടപരിപാടിയോ സിനിമകളോ ഓണ്‍ ചെയ്ത് വച്ച്, അതിലേക്ക് നോക്കിത്തന്നെ കഴിച്ചുതീര്‍ക്കുന്ന ശീലം നിരവധി പേര്‍ക്കുണ്ട്. ഇന്നിപ്പോള്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയും ഇക്കൂട്ടത്തിലേക്ക് ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സത്യത്തില്‍ അത്ര ആരോഗ്യകരമായൊരു പ്രവണതയല്ല ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടാറ്. കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കിയാലേ അത് നന്നായി ശരീരത്തില്‍ പിടിക്കൂവെന്നും, ചവച്ചരച്ച് കഴിക്കാതിരിക്കുന്നത് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും അതുപോലെ സ്‌ക്രീനിലേക്ക് നോക്കി സ്വയം മറന്ന്, അമിതമായി കഴിക്കുന്നത് വണ്ണം കൂടാനും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുമെന്നും വിദഗ്ധര്‍ പറയാറുണ്ട്... Read More...

Latest Videos
Follow Us:
Download App:
  • android
  • ios