'ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീൻ ആണോ?'; രസകരമായ വീഡിയോ കണ്ടുനോക്കൂ

ഒരു വഴിയോരക്കടയില്‍ നിന്നുള്ള വീഡിയോ ആണിത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു വ്ളോഗറാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

video in which man making idli in speed going viral hyp

സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇക്കൂട്ടത്തില്‍ വലിയൊരു വിഭാഗം വീഡിയോകളും ഭക്ഷണവുമായി ബന്ധപ്പെട്ട് തന്നെയുള്ളതാണെന്ന് നിസംശയം പറയാൻ സാധിക്കും.

ഫു്ഡ് വ്ളോഗുകള്‍ക്ക് അത്രമാത്രം കാഴ്ചക്കാരുണ്ട്. യാത്രയും പുതിയ രുചി വൈവിധ്യങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്ന വീഡിയോകള്‍, നമുക്ക് ഏറെ പരിചിതമായ തനത് രുചികള്‍ തന്നെ തയ്യാറാക്കുന്നത് പിന്നെയും കാണാൻ അവസരമൊരുക്കുന്ന വീഡിയോകള്‍, ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന പുത്തൻ ട്രെൻഡുകള്‍ പരിചയപ്പെടുത്തുന്നത് -എന്നിങ്ങനെ എല്ലാം ഇത്തരത്തില്‍ ഫുഡ് വ്ളോഗുകളുടെ ഉള്ളടക്കമായി വരാറുണ്ട്.

ഇപ്പോഴിതാ ഒരു വഴിയോരക്കടയില്‍ നിന്നുള്ള വീഡിയോ ആണ് സമാനമായ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു വ്ളോഗറാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

അതിവേഗം ഇഡലി തയ്യാറാക്കുന്ന പാചകക്കാരനെയാണ് വീഡിയോയില്‍ കാണുന്നത്. ഒന്നിച്ച് ഒരുപാട് ഇഡലി തയ്യാറാക്കുകയാണ് ഇദ്ദേഹം. ഒരു സെക്കൻഡ് പോലും വെറുതെ വിടാതെ പെട്ടെന്ന് പെട്ടെന്ന് ഇഡലി തട്ടിലേക്ക് കൈ കൊണ്ട് മാവ് കോരിയൊഴിക്കുകയാണ് ഇദ്ദേഹം. തെരുവോരങ്ങളിലെ തട്ടുകടയിലെല്ലാം നമ്മള്‍ കാണുന്ന കാഴ്ചകളിലൊന്ന് എന്ന് തന്നെ പറയാം. 

ഇദ്ദേഹത്തിന്‍റെ വേഗതയാണ് വീഡിയോ കണ്ടവരെയെല്ലാം ആകര്‍ഷിച്ചിരിക്കുന്നത്. അത്രയും 'പെര്‍ഫെക്ട്' ആയി അതിവേഗമാണ് ഇഡലി മാവ് കോരിയൊഴിക്കുന്നത്. പ്രൊഫഷണല്‍ ആയി പാചകം ചെയ്യുന്നവരെല്ലാം ഇങ്ങനെ തന്നെ. എങ്കിലും വീഡിയോയില്‍ കാണുമ്പോള്‍ പ്രത്യേക രസം തന്നെ എന്നാണ് പലരും കമന്‍റില്‍ കുറിച്ചിരിക്കുന്നത്. ഇതെന്താ ഇഡലിയുണ്ടാക്കുന്ന മെഷീൻ ആണോ എന്നും, എന്തൊരു ശ്രദ്ധയോടെയാണ് ഇദ്ദേഹമിത് ചെയ്യുന്നത് എന്നുമെല്ലാം കമന്‍റുകള്‍.

അതേസമയം കൈ കൊണ്ട് മാവ് തട്ടിലേക്ക് മാറ്റുന്നത് വൃത്തിയല്ല. ഒരു ഗ്ലൗസുപയോഗിക്കുകയോ അല്ലെങ്കില്‍ സ്പൂണ്‍ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ഉചിതമെന്ന് കമന്‍റിലൂടെ അഭിപ്രായപ്പെടുന്നവരും ഏറെ. എന്തായാലും രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DSP Kitchen (@dsp_kitchen)

Also Read:- 'ദയവുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യരുത്'; ഡെലിവെറി പാര്‍ട്ണര്‍ എഴുതിയ അനുഭവക്കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios