Bull Fight : കാളപ്പോരിനിടെ അപകടം; മകനെ രക്ഷിക്കാന്‍ ചാടിവീണ് അച്ഛന്‍

പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് വരെ കാളപ്പോര് വഴിവയ്ക്കാറുണ്ട്. പോരിനിറങ്ങുന്നവരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഈ രീതിയില്‍ ഉണ്ടാകാറുണ്ട്. അടുത്തിടെ ഇത്തരമൊരു കാളപ്പോരില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണിപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്

video in which father saves son from accident that happened in bullfight

വിനോദത്തിനായി നാം ചെയ്യുന്ന പല കാര്യങ്ങളിലും ( Entertainment ) ധാരാളം അപകടസാധ്യതകളും ( Possibility of Danger ) ഉണ്ടായിരിക്കും. അത്തരത്തിലൊന്നാണ് കാളപ്പോരും ( Bull Fight ). പലയിടങ്ങളിലും ഇത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്നും ഇത് മുടങ്ങാതെ നടക്കുന്ന രാജ്യങ്ങളുമുണ്ട്. 

പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് വരെ കാളപ്പോര് വഴിവയ്ക്കാറുണ്ട്. പോരിനിറങ്ങുന്നവരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഈ രീതിയില്‍ ഉണ്ടാകാറുണ്ട്. അടുത്തിടെ ഇത്തരമൊരു കാളപ്പോരില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണിപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. 

ടെക്‌സാസില്‍ വച്ചുനടന്നൊരു കാളപ്പോരില്‍ പോരിനിറങ്ങിയ പതിനെട്ടുകാരന് നേരെ അപ്രതീക്ഷിതമായി കലി പൂണ്ട കാള പാഞ്ഞടുക്കുകയായിരുന്നു. കോഡി ഹുക്‌സ് എന്ന യുവാവാണ് അപകടത്തില്‍ പെട്ടത്. എന്നാല്‍ മൈതാനത്തിന് അടുത്ത് തന്നെയുണ്ടായിരുന്ന കോഡിന്റെ അച്ഛന്‍ ലാന്‍ഡിസ് ഹുക്‌സ് തന്റെ ജീവന്‍ പോലും പണയപ്പെടുത്തിക്കൊണ്ട് കോഡിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

കാളയുമായി പോരിനിറങ്ങി വൈകാതെ തന്നെ കോഡിയെ കാള നിലത്തിടുകയും കലി പൂണ്ട് പാഞ്ഞടുക്കുകയുമായിരുന്നു. കോഡിയുടെ തല ലക്ഷ്യമാക്കി കാള പാഞ്ഞടുത്തപ്പോഴേക്കും അച്ഛന്‍ ചാടിവീണ് മകനെ പൊതിഞ്ഞ് കിടക്കുകയായിരുന്നു. കോഡിയുടെ തല മണ്ണിലമര്‍ത്തി, അദ്ദേഹത്തിന് മുകളില്‍ സുരക്ഷാകവചമെന്നോണം ലാന്‍ഡിസ് ഹുക്‌സ് കിടക്കുകയായിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Cody Hooks (@cody__hooks)

 

ആ നിമിഷത്തില്‍ താന്‍ എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് പകച്ചുപോയെന്നും, പിന്നെ മകന്റെ ജീവന് ഒന്നും സംഭവിക്കരുതെന്ന ലക്ഷ്യത്തോടെ അവനരികിലേക്ക് ഓടിയെത്തുകയായിരുന്നുവെന്നും ലാന്‍ഡിസ് ഹുക്‌സ് പറയുന്നു. അച്ഛനില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ താനിന്ന് ജീവനോടെ ഇരിക്കില്ലായിരുന്നുവെന്നും അച്ഛനൊപ്പം തന്നെ അപകടസമയത്ത് ഓടിവന്ന മറ്റ് ഫൈറ്റേഴ്‌സിനും നന്ദി അറിയിക്കുകയാണ് കോഡി.

 

 

അച്ഛന്‍ എന്നാല്‍ 'റിയല്‍ ഹീറോ' തന്നെയാണ് മക്കള്‍ക്കെന്നും ഈ വീഡിയോയും അതുതന്നെയാണ് കാണിക്കുന്നതെന്നും വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നു. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Also Read:- 'ഒരു സാരിക്ക് വേണ്ടി മകന്റെ ജീവന്‍ പണയം വയ്ക്കുമോ?'; ഞെട്ടലായി വീഡിയോ

 

'ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ എട്ടുകാലി'; പരാതിയുമായി യുവതി; യുകെയിലെ ചെഷയറില്‍ നിന്നുള്ളൊരു യുവതിയുടെ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മെക് ഡൊണാള്‍ഡ്സില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തുവരുത്തിയ ഭക്ഷണത്തില്‍ നിന്ന് എട്ടുകാലിയെ കിട്ടിയെന്നാണ് യുവതി പരാതിപ്പെടുന്നത്... Read More...
 

Latest Videos
Follow Us:
Download App:
  • android
  • ios