നാളെ 'പ്രൊപോസ് ഡേ'; പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിന് മുമ്പ് അറിയാം ഇക്കാര്യങ്ങള്‍...

ഇന്ന്, ഫെബ്രുവരി ഏഴ് ആണ് വാലന്റൈൻ വീക്കിന്‍റെ തുടക്കം. ഫെബ്രുവരി ഏഴിന് റോസ് ദിനമായാണ് ആഘോഷിക്കുന്നത്. നാളെ ഫെബ്രുവരി 8- പ്രൊപോസ് ഡേ.

Valentine  Day Know these things on Propose Day

ഫെബ്രുവരി 14- പ്രണയിക്കുന്നവര്‍ക്കായി മാത്രമുള്ള ദിനം. ഒരാഴ്ച നീളുന്ന ഒരു ആഘോഷമാണ് പ്രണയ ദിനം. ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഇന്ന്, ഫെബ്രുവരി ഏഴ് ആണ് വാലന്റൈൻ വീക്കിന്‍റെ തുടക്കം. ഫെബ്രുവരി ഏഴിന് റോസ് ദിനമായാണ് ആഘോഷിക്കുന്നത്. റോസാപ്പൂക്കൾ നൽകി സ്നേഹിക്കുന്നവരോട് പ്രണയം തുറന്ന് പറയുന്ന ദിനം.

നാളെ  ഫെബ്രുവരി 8- പ്രൊപോസ് ഡേ. പ്രണയം തുറന്നു പറയാനുള്ള ദിവസമാണ് പ്രൊപോസ് ഡേ.  ഒരാളോട് പ്രണയം തോന്നുന്നത് പോലെ എളുപ്പമല്ല അത് തുറന്നു പറയുക എന്നത്. ഇഷ്ടപ്പെട്ടയാളോട് പ്രണയം തുറന്നുപറയാന്‍ പലര്‍ക്കും ധൈര്യമുണ്ടാകണമെന്നില്ല. പെട്ടെന്ന് ഒരാള്‍ വന്ന് പ്രണയം പറഞ്ഞാല്‍ തന്നെ, അത് അംഗീകരിക്കാന്‍ മടിയുള്ളവരാണ് നമ്മുടെ ഇന്നത്തെ തലമുറ. ഒരാളെ പരിചയപ്പെട്ട് പെട്ടെന്ന് തന്നെ പ്രണയം പറയുന്നവരുണ്ട്. ഇന്നത്തെ തലമുറ അതിനെയൊന്നും പ്രണയമായി അംഗീകരിക്കുക പോലും ഇല്ലെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ തന്നെ പറയുന്നത്.  

പരസ്പരം നന്നായിട്ട് മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് ഉചിതം. സമയം എടുത്ത് മനസ്സിലാക്കാനുളള ക്ഷമ വളരെ പ്രധാനമാണ്.  മനസ്സുകള്‍ തമ്മിലുളള അടുപ്പമാകണം യഥാര്‍ത്ഥ പ്രണയം. വ്യക്തിത്വം മനസ്സിലാക്കിയതിന് ശേഷം മാത്രം പ്രണയാഭ്യര്‍ത്ഥന നടത്തുക എന്നുസാരം. അതിനാല്‍ നിങ്ങള്‍ക്ക് പ്രണയം തോന്നുന്ന ആളോട് പെട്ടെന്ന് ഈ ദിവസം ചെന്ന് സര്‍പ്രൈസായി ഇക്കാര്യം അവതരിപ്പിക്കാതെ, നേരത്തെ തന്നെ ഈ വിഷയത്തില്‍ ഒരു സൂചന നല്‍കുന്നതാണ് നല്ലത്. 

വാക്കുകളിലൂടെയാവണം നിങ്ങളുടെ പ്രണയം പറയാന്‍. പറയാന്‍ ഉള്ളത് മുഖത്ത് നോക്കി പറയുന്നവരെ തന്നെയാണ് ഇന്നത്തെ തലമുറ അംഗീകരിക്കുക. അതിനായി വളഞ്ഞ വഴികള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. കണ്ണില്‍ നോക്കി, ആത്മവിശ്വസത്തോടെ സംസാരിക്കുക എന്നതും പ്രധാനമാണെന്നും പല പഠനങ്ങളും പറയുന്നത്.

നിങ്ങള്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയാളുടെ മറുപടി 'നോ' ആണെങ്കില്‍ അത് അംഗീകരിക്കാനും  പഠിക്കുക. ഒരാള്‍ക്ക് 'നോ' പറയാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്ന കാര്യം മനസ്സിലാക്കുക. നമ്മളില്‍ പലര്‍ക്കും പ്രണയത്തെ കുറിച്ചുളള കാഴ്ചപ്പാട് പലപ്പോഴും സിനിമകളില്‍ നിന്നാകാം കിട്ടുന്നത്. എന്നാല്‍ ഒരാളെ കൊണ്ട് ഇഷ്ടം പറയിപ്പിക്കുന്നതൊക്കെ സിനിമയില്‍ മാത്രം നടക്കുന്ന കാര്യമാണെന്ന് തിരിച്ചറിയുക. അവരുടെ മറുപടി എന്തു തന്നെയായാലും അതിനെ മനസിലാക്കാനും അംഗീകരിക്കാനും തയ്യാറാവുക എന്നതും ഈ ദിനത്തില്‍ ഓര്‍ക്കുക.   

Also Read: റോസ് ഡേ ദിനത്തിൽ പ്രിയപ്പെട്ടവർക്കായി അയക്കാം ചില സ്നേഹ സന്ദേശങ്ങൾ...

Latest Videos
Follow Us:
Download App:
  • android
  • ios