അകാലനര അകറ്റാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഈ ഒരൊറ്റ എണ്ണ മതി!

അകാലനരയും താരനും അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. കൂടാതെ ചര്‍മ്മത്തില്‍ കാണുന്ന ചുളിവുകളും വളയങ്ങളും മാറാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഇവ സഹായിക്കും.

use castor oil for skin and hair

ആരോഗ്യ സംരക്ഷണത്തിനായും സൗന്ദര്യ സംരക്ഷണത്തിനായും വളരെ പണ്ടുകാലം മുതൽ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ. ഒമേഗ 3 ഫാറ്റി ആസിഡുകൾ, റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, തുടങ്ങി ധാരാളം ഗുണകരമായ ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിരിക്കുന്നു. 

അകാലനരയും താരനും അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. കൂടാതെ ചര്‍മ്മത്തില്‍ കാണുന്ന ചുളിവുകളും വളയങ്ങളും മാറാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും ഇവ സഹായിക്കും. സ്‌ട്രെച്ച്മാര്‍ക്കുകള്‍ പോകാനും പുരികം വളരാനുമൊക്കെ ആവണക്കെണ്ണ മികച്ചതാണ്. 

ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് തലയിൽ തേയ്ക്കുന്നത് അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും സഹായിക്കും. ബദാം ഓയിലിന് പകരം വെളിച്ചെണ്ണയും ഉപയോഗിക്കാം. ദിവസവും സ്‌ട്രെച്ച്മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പംആവണക്കെണ്ണ  പുരട്ടുന്നത് പാടുകള്‍ മാറാന്‍ സഹായിക്കും. 

പുരികം വളരാനായി ഒരു കോട്ടൺ തുണി ആവണക്കെണ്ണയിൽ മുക്കിയതിന് ശേഷം രണ്ട് പുരികത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. 5 മിനിറ്റ് കൈവിരൽ കൊണ്ട് നന്നായി മസാജ് ചെയ്തു കൊടുക്കാം. 30 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. ഇത് ദിവസവും ചെയ്യുന്നത് ഫലം ലഭിക്കും. 

ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റി ആസിഡും അടങ്ങിയ  ആവണക്കെണ്ണ മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിനെ തടയാനും പാടുകളെ മായ്ക്കാനും ചുളിവുകളെ അകറ്റാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. താരന്‍ അകറ്റാന്‍ ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും. 

Also read: രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഏഴ് ഭക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios