താരൻ അകറ്റാൻ കർപ്പൂരം ഇങ്ങനെ ഉപയോഗിക്കാം...
തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരന്‍ ഉണ്ടാകുന്നതിന്‍റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ചെയ്യേണ്ടത്.
തലയോട്ടിയിലും തലമുടിക്കിടയിലും കാണപ്പെടുന്ന താരൻ പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. തലമുടി കൊഴിച്ചിലിനും താരന്‍ കാരണമാകാം. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. താരന്‍ ഉണ്ടാകുന്നതിന്‍റെ കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ചെയ്യേണ്ടത്.
താരന്‍ മാറാന്‍ പല മരുന്നുകളും പരീക്ഷിച്ച് മടുത്തവരുമുണ്ടാകാം. കേശ സംരക്ഷണത്തില്‍ കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാന്‍ സാധിക്കും. അത്തരത്തില്‍ താരനെ തുരത്താന്‍ സഹായിക്കുന്ന ഒന്നാണ് കര്‍പ്പൂരം. കർപ്പൂരത്തിന്‍റെ ആന്‍റി മൈക്രോബിയൽ ഇഫക്റ്റുകൾ താരനെ നിയന്ത്രിക്കാൻ സഹായിക്കും. ഇതിനായി കുറച്ച് വെളിച്ചെണ്ണ ചൂടാക്കി, ഇതിലേയ്ക്ക് കുറച്ച് കര്‍പ്പൂരം ഇടുക. ശേഷം ഈ എണ്ണ തലയോട്ടിയിലും തലമുടിയിലും പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് നേരമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ഫലം ലഭിക്കും.
വെള്ളിച്ചെണ്ണയ്ക്ക് പകരം ഒലീവ് ഓയിലും കര്‍പ്പൂരത്തിനൊപ്പം ചേര്‍ക്കാം. അതുപോലെ നാരങ്ങാ നീരിനൊപ്പം കര്‍പ്പൂരം ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടുന്നതും ഫലം നല്‍കും.
താരനകറ്റാൻ സഹായിക്കുന്ന മറ്റ് ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം...
ഒന്ന്...
ടീ ട്രീ ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
രണ്ട്...
ഉള്ളിയുടെ നീരും നാരങ്ങാ നീരും സമം ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുന്നതും താരന്‍ മാറാന്‍ സഹായിക്കും.
മൂന്ന്...
താരന്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഉലുവ. ഇതിനായി ആദ്യം ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ചെടുക്കുക. അതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.
നാല്...
കറ്റാര്‍വാഴയുടെ ജെല്ലും താരന്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി കറ്റാര്‍വാഴയുടെ ജെല്‍ ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 30 മിനിറ്റിന് ശേഷം ഷാംമ്പൂ ഉപയോഗിച്ച് കഴുകാം.