അസാധാരണമാം വലുപ്പമുള്ള എലികള്‍ പെരുകുന്നു; ഭീഷണിയില്‍ ഈ നാട്...

ഇവ എന്തുതരം എലികളാണ്, എങ്ങനെ ഇവിടെയെത്തി, ഇവ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ സൃഷ്ടിക്കുമോ, ഇങ്ങനെ പെരുകിക്കൊണ്ടിരുന്നാല്‍ അത് ക്ലിഫുകളിലടക്കം എന്തെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും എന്ന് തുടങ്ങി പല ആശങ്കകളാണ് ആളുകള്‍ക്കുള്ളത്. 

unusually big rats makes threat to humans in wales uk hyp

എലിശല്യം എത്രമാത്രം പ്രശ്നമുണ്ടാക്കുന്നതാണെന്ന് നമുക്കെല്ലാം അറിയാം. വീടുകളിലോ കച്ചവടസ്ഥാപനങ്ങളിലോ അല്ലെങ്കില്‍ ഇത്തരത്തിലുള്ള ചുറ്റുപാടുകളിലോ എലികള്‍ പെരുകിയാല്‍ അത് ഭക്ഷണമോ വസ്ത്രമോ മറ്റ് ഉപയോഗപ്രദമായ സാധനങ്ങളോ എന്തുമാകട്ടെ, ഇവയെല്ലാം നശിപ്പിച്ച് വലിയ നഷ്ടവും സമാധാനപ്രശ്നവുമാണ് സൃഷ്ടിക്കുക. 

എലികളാണെങ്കില്‍ നാം ശ്രദ്ധിച്ചില്ലെങ്കില്‍ എളുപ്പത്തില്‍ പെറ്റ് പെരുകുകയും ചെയ്യും. ഇപ്പോഴിതാ സമാനമായ രീതിയില്‍ എലികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് യുകെയിലെ വെയില്‍സിലുള്ള ഒരു തീരദേശപ്രദേശം. ടെൻബിയെന്നാണ് ഈ സ്ഥലത്തിന്‍റെ പേര്.

കടലിനോട് ചേര്‍ന്ന് ക്ലിഫുകളിലായാണത്രേ എലികള്‍ തമ്പടിച്ചിരിക്കുന്നത്. അതും ഈ എലികള്‍ക്കൊരു പ്രത്യേകതയുമുണ്ട്. സാധാരണഗതിയില്‍ നാം കാണുന്ന എലികളെ പോലെയല്ല, വല്ലാത്ത വലുപ്പമാണത്രേ ഇവയ്ക്ക്. ഇതും നാട്ടുകാരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.

ഇവ എന്തുതരം എലികളാണ്, എങ്ങനെ ഇവിടെയെത്തി, ഇവ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ സൃഷ്ടിക്കുമോ, ഇങ്ങനെ പെരുകിക്കൊണ്ടിരുന്നാല്‍ അത് ക്ലിഫുകളിലടക്കം എന്തെല്ലാം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും എന്ന് തുടങ്ങി പല ആശങ്കകളാണ് ആളുകള്‍ക്കുള്ളത്. 

ഏറെ മാസങ്ങളായി എലികളുടെ ശല്യം ഇവിടെ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഈ അടുത്തായി അത് ശല്യമെന്ന നിലയില്‍ നിന്ന് ഭീഷണിയെന്ന നിലയിലേക്ക് മാറിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. 

'അതിരാവിലെ, അതുപോലെ വൈകുന്നേരം- സന്ധ്യാസമയങ്ങളിലെല്ലാമാണ് ഇവ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. ഈ സമയങ്ങളിലെല്ലാം എലികളെ കൊണ്ട് തീരം നിറയും. ഒരുപാട് നാളായി ഇങ്ങനെയാണ് അവസ്ഥ. ഇപ്പോഴാണെങ്കില്‍ ഇനിയുമെന്തെങ്കിലും ചെയ്തില്ലെങ്കില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുമെന്ന അവസ്ഥയുമായിട്ടുണ്ട്. ... '- പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളിയായ റോജര്‍ മൈല്‍സ് പറയുന്നു. 

പൊണ്ണൻ എലികളുടെ വീഡിയോയും ഇതിനോടകം തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. തീരങ്ങളില്‍ മാത്രമല്ല, ഇവിടെ റോഡുകളില്‍ പോലും ഇപ്പോള്‍ എലി സര്‍വസാധാരണമായ കാഴ്ചയായി കൊണ്ടിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. 

വീഡിയോ...

 

Also Read:- വധുവിന്‍റെ വീട്ടിലെത്താൻ രാത്രിയില്‍ 28 കിലോമീറ്റര്‍ നടന്ന് വരനും വീട്ടുകാരും...

 

Latest Videos
Follow Us:
Download App:
  • android
  • ios